twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസ് സൈക്കളോജിക്കല്‍ ത്രില്ലര്‍ കളിയാണ്, പുറത്തിറങ്ങിയ രഞ്ജിനി ഹരിദാസ് വെളിപ്പെടുത്തുന്നു..

    |

    Recommended Video

    ബിഗ്‌ബോസിനെക്കുറിച്ച് രഞ്ജിനിയുടെ പുതിയ വെളിപ്പെടുത്തൽ

    ബിഗ് ബോസിലെ ശക്തമായൊരു മത്സരാര്‍ത്ഥിയായിരുന്നു രഞ്ജിനി ഹരിദാസ്. ശ്വേത മേനോനൊപ്പം എലിമിനേഷനിലെത്തിയെങ്കിലും രഞ്ജിനി തിരികെ എത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച എലിമിനേഷനില്‍ പേര്‍ളി, ശ്രീനിഷ്, രഞ്ജിനി, അര്‍ച്ചന എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ നിന്നും രഞ്ജിനിയായിരുന്നു പുറത്ത് പോയത്.

    ബിഗ് ബോസില്‍ വീണ്ടും ട്വിസ്റ്റ്! വൈല്‍ഡ് കാര്‍ഡ് എന്‍ട്രി രഞ്ജിനിയ്ക്കല്ല! വരുന്നത് മറ്റൊരാള്‍?ബിഗ് ബോസില്‍ വീണ്ടും ട്വിസ്റ്റ്! വൈല്‍ഡ് കാര്‍ഡ് എന്‍ട്രി രഞ്ജിനിയ്ക്കല്ല! വരുന്നത് മറ്റൊരാള്‍?

    പ്രതീക്ഷിക്കാതിരിക്കുന്ന സമയത്ത് ട്വിസ്റ്റുകള്‍ കൊണ്ടു വരുന്നത് ബിഗ് ബോസിന്റെ ശീലമാണ്. അതിനാല്‍ രഞ്ജിനി ഹരിദാസ് തിരികെ എത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബോസ് ഹൗസില്‍ നിന്നും രഞ്ജിനിയുടെ പല്ലിന് പരിക്ക് പറ്റിയിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് വേണ്ടി പോയതാണെന്നും ഉടന്‍ തന്നെ തിരികെ എത്തുമെന്നുമാണ് ചിലര്‍ പറയുന്നത്. അതിനിടെ ഫേസ്ബുക്ക് ലൈവിലെത്തിയ രഞ്ജിനി ബിഗ് ബോസിലെ വിശേഷങ്ങളെല്ലാം പങ്കുവെച്ചിരിക്കുകയാണ്.

     ട്രോളന്മാര്‍ക്ക് കൊന്ന് കൊലവിളിക്കാന്‍ ദീപ്തി ഐപിഎസ് ഇല്ല! ദീപ്തിയുടെ ശക്തി വെളിപ്പെടുത്തി ഗായത്രി ട്രോളന്മാര്‍ക്ക് കൊന്ന് കൊലവിളിക്കാന്‍ ദീപ്തി ഐപിഎസ് ഇല്ല! ദീപ്തിയുടെ ശക്തി വെളിപ്പെടുത്തി ഗായത്രി

    ആദ്യത്തെ ലൈവ്

    ആദ്യത്തെ ലൈവ്

    കുറെ നാളുകള്‍ക്ക് ശേഷം കാണുകയാണ്. എന്റെ ജീവിതത്തിലെ ആദ്യത്തെ ലൈവാണ്. ഫേസ്ബുക്കോ ഇന്‍സ്റ്റാഗ്രാമോ ഞാന്‍ അധികം ഉപയോഗിക്കാറില്ല. ഈ നിമിഷത്തില്‍ എന്ത് കൊണ്ട് ഇത് ഉപയോഗിച്ചുടാ.. ഇതുമാവാം! എല്ലാവരെയും കാണുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. ബിഗ് ബോസ് എന്ന ഷോ മലയാളികളെല്ലാം നെഞ്ചിലേറ്റിയെന്ന് പറയാം. ബിഗ് ബോസിലുണ്ടായിരുന്നത് കൊണ്ട് ഇവിടെ നാട്ടില്‍ നടന്നതൊന്നും ഞങ്ങളറിഞ്ഞിരുന്നില്ല. പ്രളയം ഇത്രയും തീവ്രതയുണ്ടായിരുന്നതാണെന്ന് അറിഞ്ഞിരുന്നില്ല.

    കേരളത്തിന് വേണ്ടി ഇറങ്ങാന്‍ പറ്റിയില്ല

    കേരളത്തിന് വേണ്ടി ഇറങ്ങാന്‍ പറ്റിയില്ല

    മാത്രമല്ല രക്ഷാപ്രവര്‍ത്തനത്തിലും മറ്റും പങ്കെടുക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. അവിടെ നിന്നും ചെറിയൊരു വീഡിയോ കാണിച്ചിരുന്നു. ഇത്രയും മോശമായ അവസ്ഥയാണെന്ന് അറിഞ്ഞില്ല. പക്ഷെ ആദ്യമേ തന്നെ എനിക്ക് പറയാനുള്ളത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ എല്ലാവര്‍ക്കും ബിഗ് സല്യൂട്ട് തരികെയാണ്. മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനവും അഭിനന്ദിക്കാനുള്ളതാണ്. ഞാനും എനിക്ക് കഴിയുന്ന രീതിയില്‍ ഇറങ്ങുകയാണെന്നും രഞ്ജിനി പറയുന്നു.

    പോസീറ്റിവ് ഫീഡ്ബാക്ക്

    പോസീറ്റിവ് ഫീഡ്ബാക്ക്

    ബിഗ് ബോസിനെ കുറിച്ച് കൂടുതലൊന്നും എനിക്കിപ്പോള്‍ പറയാന്‍ പറ്റില്ല. ബിഗ് ബോസ് ഹൗസിന്റെ പുറത്തിറങ്ങിയപ്പോഴാണ് നിങ്ങളുടെയെല്ലാം പിന്തുണ എത്രത്തോളമുണ്ടെന്ന് എനിക്ക് മനസിലായത്. കുറെ വര്‍ഷങ്ങളായി പോസീറ്റിവ് ഫീഡ്ബാക്ക് ഒന്നുമില്ലാത്ത ആളാണ് ഞാന്‍. അത് പ്രതീക്ഷിച്ചുമല്ല അവിടേക്ക് പോയത്. പക്ഷെ നല്ല അഭിപ്രായം കിട്ടിയതില്‍ ഞാനും എന്റെ കുടുംബവും സന്തോഷത്തിലാണ്.

    സോഷ്യല്‍ എക്‌സ്പീരിമെന്റ്

    സോഷ്യല്‍ എക്‌സ്പീരിമെന്റ്

    ബിഗ് ബോസ് ഷോ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അവിടെ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. ഞാനെന്ന വ്യക്തി സന്തുഷ്ടയാണ്. അധികം മാറ്റങ്ങളൊന്നും വരുത്തേണ്ടി വന്നിരുന്നില്ല. ഞാന്‍ എങ്ങനെയാണോ അങ്ങനെ തന്നെ നില്‍ക്കാനാണ് ശ്രമിച്ചത്. പക്ഷെ തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നത് മാറി എന്നറിഞ്ഞതിലാണ് എനിക്ക് സന്തോഷം. ഒരു സോഷ്യല്‍ എക്‌സ്പീരിമെന്റിന്റെ ഭാഗമായിട്ടാണ് ഞാന്‍ അവിടെ പോയത്. കുറെ കാര്യങ്ങള്‍ പഠിച്ചു. ചില നിലപാടുകള്‍ തന്നെ മാറി.

    ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കും..

    ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കും..

    എനിക്ക് തോന്നുന്നു, നിങ്ങള്‍ ഏറ്റവുമധികം ആഘോഷിച്ചത് സാബു ചേട്ടന്റെയും എന്റെയും ഫ്രണ്ട്ഷിപ്പാണ്. ഇന്ന് അദ്ദേഹം എന്റെ നല്ലൊരു സുഹൃത്താണെന്ന് ഞാന്‍ തുറന്ന് പറയും. ഇങ്ങനെത്തെ ഒരു ഷോയുടെ ഫോര്‍മാറ്റില്‍, അറുപത് ക്യാമറകളുടെ മുന്നില്‍ അടച്ചിടുമ്പോള്‍ നമ്മള്‍ എന്ന വ്യക്തിയെ ഉള്ളിലേക്ക് നോക്കി കൊണ്ടിരിക്കും. അപ്പോള്‍ നമ്മളെ തന്നെ പഠിക്കാന്‍ തുടങ്ങും. ആ ഒരു പഠനത്തില്‍ നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കും.

    അടി കൂടാനുള്ള അവസരം മിസ്സായി

    അടി കൂടാനുള്ള അവസരം മിസ്സായി

    ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ എന്ത് ചെയ്യുമെന്നാണ് ആലോചിക്കുന്നത്. എത്ര അടി കൂടാനുള്ള അവസരമാണ് മിസ്സായത്. ആ ഷോ യിലുള്ള കുറച്ച് പേരെ ഞാന്‍ മിസ് ചെയ്യുന്നുണ്ട്. ഒരു കുടുംബമാവുമ്പോള്‍ ചിലര്‍ നമ്മുടെ പ്രിയപ്പെട്ടവരുണ്ടാവും. സാബു ചേട്ടനാണെങ്കിലും അര്‍ച്ചനയാണെങ്കിലും, അത് ഷോ യുടെ ഭാഗമാണ്. തന്റെ ബിഗ് ബോസിലെ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയ്ക്ക് രഞ്ജിനി നന്ദിയും പറഞ്ഞിരിക്കുകയാണ്.

    ബിഗ് ബോസിലേക്ക് തിരിച്ചെത്തുമോ?

    ബിഗ് ബോസിലേക്ക് തിരിച്ചെത്തുമോ?

    ബിഗ് ബോസിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടോന്ന് എനിക്കറിയില്ല. വീട്ടിലെത്തിയിട്ട് നാല് ദിവസമായെന്നും രഞ്ജിനി പറയുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് പോവുമെന്ന് ഞാന്‍ പോലും വിചാരിച്ചിരുന്നില്ല. അതൊരു കളിയാണ്. പുറത്തായേ പറ്റു. ഇതൊരു സൈക്കളോജിക്കല്‍ ത്രില്ലര്‍ കളിയാണ്. ചിലപ്പോള്‍ വാട്ടായി പോവും. താന്‍ ബിഗ് ബോസിലേക്ക് പോവാന്‍ കാരണം അമ്മയാണ്. അമ്മ ഹിന്ദി ബിഗ് ബോസിന്റെ ആരാധികയാണ്.

     ബിഗ് ബോസിലെ സുഹൃത്ത്

    ബിഗ് ബോസിലെ സുഹൃത്ത്

    ജീവിതത്തില്‍ പഠിക്കാനുള്ള കാര്യങ്ങള്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് പഠിക്കാന്‍ പറ്റുന്ന സ്ഥലമാണ് ബിഗ് ബോസ്. ഇതിന്റെ പോക്ക് എങ്ങനെയാണെന്ന് അറിയില്ല. ആര്‍ക്കാണ് ഇംപോര്‍ട്ടന്‍സ് കൊടുത്തിരിക്കുന്നതെന്നും അറിയില്ല. ആ ഗെയിം മികവുറ്റതായി കളിക്കുന്ന ആള്‍ ജയിക്കണമെന്നാണ് എന്റെ മനസിലുള്ള ആഗ്രഹം. ബിഗ് ബോസിലെ തന്റെ അടുത്ത സുഹൃത്ത് സാബു ചേട്ടനാണ്. ശരിക്കുള്ള ജീവിതത്തില്‍ സാബു ചേട്ടനെ ഒട്ടും പരിചയമുണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രശ്‌നത്തെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ഒരു കേസ് കൊടുത്തിരുന്നു. ആ വീട്ടിലെത്തി രണ്ട് മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് അദ്ദേഹം ഇത്രയേയുള്ളു എന്ന് മനസിലായത്. അദ്ദേഹത്തെ ബഹുമാനിക്കുകയാണ്. ജീവിതകാലം മുഴുവന്‍ ആ സൗഹൃദമുണ്ടാവുമെന്നും രഞ്ജിനി പറയുന്നു. അര്‍ച്ചനെയെയും ഇഷ്ടമാണ്.

    മോഹൻലാലിനെ കായംകുളം കൊച്ചുണ്ണിയിൽ കണ്ട് ഉറക്കം പോയവർക്ക് 'ആൽഫ' കണ്ട് ബോധം കെടാം! ശൈലന്റെ റിവ്യൂമോഹൻലാലിനെ കായംകുളം കൊച്ചുണ്ണിയിൽ കണ്ട് ഉറക്കം പോയവർക്ക് 'ആൽഫ' കണ്ട് ബോധം കെടാം! ശൈലന്റെ റിവ്യൂ

    {document1}

    English summary
    Bigg Boss Malayalam: Ranjini Haridas talks about Bigg Boss experiences
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X