twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസ് ദുരന്തമായോ? സീരിയല്‍ ഒഴിവാക്കി ബിഗ് ബോസ് കാണാന്‍ ആളില്ലേ? റേറ്റിംഗ് റിപ്പോര്‍ട്ട് പുറത്ത്

    |

    ജൂണ്‍ 24 നായിരുന്നു മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം ആരംഭിച്ചത്. പതിനാറ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസില്‍ നിലവില്‍ പതിനാല് പേരാണുള്ളത്. ഓരോ ആഴ്ചയും ഓരോ ക്യാപ്റ്റന്മാരാണ് ബിഗ് ബോസിനെ നയിക്കുന്നത്. നിലവില്‍ ശ്രീനിഷ് ആണ് ക്യാപ്റ്റന്‍.

    ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മറ്റുള്ള ഭാഷകളിലെല്ലാം തരംഗമായിരുന്നെങ്കിലും മലയാളത്തില്‍ പരിപാടിയുടെ ജനപ്രീതി കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാനെറ്റില്‍ സംപ്രക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്കൊപ്പം പോലും എത്താന്‍ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു..

     ബിഗ് ബോസ്

    ബിഗ് ബോസ്

    ബിഗ് ബോസ് പതിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ട് പേര്‍ പുറത്ത് പോയെങ്കിലും ഓരോ ദിവസവും പ്രേക്ഷകരെ ടെലിവിഷന് മുന്നില്‍ ഇരുത്താന്‍ കഴിയുന്ന കാര്യങ്ങളാണ് ബിഗ് ബോസ് ഹൗസിനുള്ളില്‍ നടക്കുന്നത്. സാബു മോന്‍, രഞ്്ജിനി ഹരിദാസ്, ശ്വേത മേനോന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസവും ദിനംപ്രതി ഉണ്ടായി കൊണ്ടിരിക്കുകയാണ്.

    രഹസ്യ ടാസ്‌കുകള്‍

    രഹസ്യ ടാസ്‌കുകള്‍

    ബിഗ് ബോസ് ഹൗസിന് ചുറ്റും അറുപത് റോബോട്ടിക് ക്യാമറകളുടെ നീരിക്ഷണത്തിലാണ് മത്സരാര്‍ത്ഥികള്‍ ഉള്ളത്. എല്ലാ ദിവസവും രസകരമായ ടാസ്‌കുകള്‍ ഉണ്ടെന്നുള്ളതാണ് ബിഗ് ബോസിന്റെ പ്രത്യേകത. മറ്റുള്ളവരെ പറ്റിച്ച് കൊണ്ടുള്ള രഹസ്യ ടാസ്‌കുകളും ബിഗ് ബോസ് കൊടുക്കാറുണ്ട്. കഴിഞ്ഞ ദിവസം ദിയ സനയ്ക്ക് എതിരെ ആയിരുന്നു രഹസ്യ ടാസ്‌ക്. മത്സരാര്‍ത്ഥികളെല്ലാം ചേര്‍ന്ന് ദിയ ശരിക്കും പറ്റിച്ചിരുന്നു. പ്രേക്ഷകരെ സ്വാധീനിക്കാന്‍ ഇതൊക്കെ മതിയായിരുന്നു..

    റേറ്റിംഗില്‍ താഴേക്ക്..

    റേറ്റിംഗില്‍ താഴേക്ക്..

    ഇന്ത്യയില്‍ റേറ്റിംഗ് കൂടുതലുള്ള പരിപാടി ആണെങ്കിലും ബിഗ് ബോസ് മലയാളം അക്കാര്യത്തില്‍ പിന്നോട്ട് പോയിരിക്കുകയാണ്. ടെലിവിഷന്‍ പരിപാടികളുടെ റേറ്റിംഗ് അളക്കുന്ന ദേശീയ ഏജന്‍സിയായ ബാര്‍ക് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റേറ്റിംഗില്‍ ആദ്യ അഞ്ച് സ്ഥാനത്തും സീരിയലുകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കസ്തൂരിമാന്‍, നീലകുയില്‍, വാനമ്പാടി, കറുത്ത മുത്ത്, ഭാര്യ എന്നിങ്ങനെ ഏഷ്യാനെറ്റിലെ തന്നെ സീരിയലുകളാണ് മുന്നില്‍ നില്‍ക്കുന്നത്. അതിനെ മറികടക്കാന്‍ ഇനിയും ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല.

    വെല്ലുവിളി എന്താണ്..?

    വെല്ലുവിളി എന്താണ്..?

    ബിഗ് ബോസിന് വേണ്ടി കാത്തിരുന്നെങ്കിലും റേറ്റിംഗിന് പിന്നോട്ട് പോവാന്‍ കാരണങ്ങള്‍ നിരവധിയാണ്. മലയാളി ഹൗസുമായി ഏറെ അടുത്ത് കിടക്കുന്നതിനാല്‍ ആ പരിപാടി കണ്ടപ്പോള്‍ ഉണ്ടായ ദുരനുഭവം പലര്‍ക്കും ഓര്‍മ്മ വന്നു. ബിഗ് ബോസ് കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നിച്ചിരുന്ന് കാണാന്‍ കൊള്ളില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയാണ്. അതിനൊപ്പം ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന സമയം ആയതിനാല്‍ പലരും അതിന് പിന്നാലെയാണ്. അതും ബിഗ് ബോസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

     താരങ്ങളുടെ പ്രകടനം

    താരങ്ങളുടെ പ്രകടനം

    രഞ്ജിനി ഹരിദാസ് മുതലുള്ള താരങ്ങളെല്ലാം അഭിനയിക്കുകയാണെന്നാണ് പലരും പറയുന്നത്. ക്യാമറയ്ക്ക് മുന്നിലാണെന്നുള്ള ബോധം എല്ലാവര്‍ക്കുമുണ്ട്. അതിനാല്‍ ആവശ്യമില്ലാത്ത സമയത്ത് കരയുന്നു. പേളി മാണിയും രഞ്ജിനി ഹരിദാസുമാണ് കരയുന്ന കാര്യത്തില്‍ മുന്നില്‍. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ ഇങ്ങനെയാണെന്നും പ്രേക്ഷകര്‍ക്ക് മുന്നില്‍ ബോള്‍ഡായി അഭിനയിക്കുകയാണെന്നും പേളി വ്യക്തമാക്കിയിരുന്നു.

    English summary
    Bigg Boss Malayalam: Rating report
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X