ബിഗ് ബോസ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം!! ഷോയെ കുറിച്ച് മത്സരാർഥികൾ പറയുന്നത് ഇങ്ങനെ... കാണൂ
നല്ല ടെലിവിഷൻ പരിപാടികളെ ഹൃദയത്തോടെ ചേർത്ത് വയ്ക്കുന്നവരാണ് മലയാളികൾ.
പ്രേക്ഷകരുടെ ആകാംക്ഷയക്ക് വിരാമമിടാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം പതിപ്പ് പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രമേ അവശേഷിക്കുന്നുളളൂ. പ്രേക്ഷകരെ പോലെ മത്സരാഥികളും ആകാംക്ഷയോടെയാണ് ബിഗ് ബോസിനായി കാത്തിരിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തുന്നു എന്നത് ഒഴിച്ചാൽ ഷോയെ കുറിച്ചേുള്ള ഒരു സംഗതികളും പ്രേക്ഷകർക്ക് അറിയില്ല. ഇന്നു രാത്രി( ജൂൺ 24) 7മണിയ്ക്കാണ് ബിഗ് ബോസ് ഹൗസ് തുറക്കുന്നത്.
ടെലിവിഷൻ ചരിത്രത്തിൽ തന്നെ ചരിത്രം സൃഷ്ടിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തമിഴ്, തെലുങ്ക്, കന്നട, മറാത്തി, ഹിന്ദി എന്നീ ഭാഷകളിൽ നേടിയ വൻ വിജയം മലയാളത്തിലും ആവർത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ. നല്ല ടെലിവിഷൻ പരിപാടികളെ ഹൃദയത്തോടെ ചേർത്ത് വയ്ക്കുന്നവരാണ് മലയാളികൾ. ഇതാണ് ബിഗ് ബോസ് അണിയറ പ്രവർത്തകരുടെ ആത്മവിശ്വാസം ഉയർത്തുന്ന സംഗതി.

ആകാംക്ഷയിൽ മത്സരാഥികൾ
പ്രേക്ഷകരെ പോലെ ആകാക്ഷയിലാണ് ബിഗ് ബോസിലെ മത്സരാഥികളും. 16 പേരാണ് ഷോയുടെ ഭാഗമാകുന്നത്. എന്നാൽ അവരാരാണെന്നു ഇപ്പോഴും കൃത്യമായ വിവരം പുറത്ത് വിട്ടിട്ടില്ല. ചുരുക്കം ചിലരുടെ പേര് വിവരങ്ങൾ മാത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ മത്സരാഥികൾക്ക് പോലും ബിഗ് ബോസിനെ കുറിച്ച് അധികം വിവരമില്ല. പ്രേക്ഷകരെ പോലെ അവരും കട്ടവെയ്റ്റിങ്ങിലാണ്. ഷോയെ കുറിച്ച് ചില മത്സാരാഥികൾ പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

ജീവിതത്തിലെ ടേണിങ് പോയിന്റ്
ജീവിതത്തിലെ ടേണിങ് പോയിന്റിലൂടെ കടന്നു പോവുകയാണെന്ന് നടി ഹിമാ ശങ്കർ പറഞ്ഞത്. തിരിച്ചും വരും വരെ തന്റേ ഫേസ്ബുക്ക് പ്രൊഫൈൽ മൗനത്തിലായിരിക്കുമെന്ന് ഹിമ കുറിച്ചു. ഇതുവരെ ഹിമ എന്ന വ്യക്തി സഞ്ചരിച്ച വഴികൾ, ചിന്തകൾ, രൂപങ്ങൾ, ഭാവങ്ങൾ, അനുഭവങ്ങൾ എല്ലാത്തിനേയും ചലഞ്ച് ചെയ്യുന്ന ഒരു സ്പേസിൽ ആണ് ഇനിയുള്ള കുറച്ച് നാളുകൾ . കൂടാതെ തന്റെ ഒഫീഷ്യൽ പേജ് ഇന്നു മുതൽ പേജ് അഡ്മിൻസ് ആയിരിക്കും കൈകാര്യം ചെയ്യുകയെന്നും ഹിമ പറഞ്ഞു. ഹിമ എന്ന വ്യക്തിയ്ക്ക് നൽകിയ സ്നേഹവും പരിഗണനയും അർഹിക്കുന്നു എന്ന് തോന്നിയാൽ സപ്പോർട്ട് ചെയ്യുക എന്നും ഹിമ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

ബിഗ് ഡീൽ
ബിഗ് ബോസിലെ മറ്റൊരു മത്സരാഥിയാണ് നടൻ ദീപൻ മുരളി. അദ്ദേഹം ഷേയ്ക്കായി തയ്യാറായി കഴിഞ്ഞി്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുൻപ് ഷോയെ കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു. താൻ ഒരു വലിയൊരു പ്രോജക്ടിന്റെ ഭാഗമായിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നാണ് ദീപൻ ഫേസ്ബുക്കിൽ കുറിച്ചത്. ആദ്യം മുതൽ തന്നെ മത്സരാതികളുടെ പേരിൽ ഇവരുടെ പേരുകൾ ഉയർന്ന് കേട്ടിരുന്നു. ഇപ്പോൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കുറിപ്പ് കൂടി പുറത്തു വന്നതോടെ പുറത്തു വന്ന അഭ്യൂഹങ്ങൾ ശരിയാണെന്നു ഉറപ്പിച്ചിരിക്കുകയാണ്.

സമൂഹവുമായി ബന്ധമില്ല
16 മത്സാരാഥികൾ 100 ദിവസമാണ് ബിഗ് ബോസ് ഹൗസിൽ താമസിക്കാനുളളത്. ഇവർക്ക് പുറം ലോകമായി യാതൊരുവിധ ബന്ധവും കാണുകയില്ല. ഇന്നത്തെ തലമുറ ഇന്റർനെറ്റും മൊബൈൽ ഫോണും കുടുതലായി ഉപയോഗിക്കുന്നവരാണ് . ഇത് ഇല്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാൻ പേലും ബുദ്ധിമുട്ടായിരിക്കും. മൊബൈൽ ഫോണോ, സോഷ്യൽ മീഡിയയോ ആയി ഒരു ബന്ധവുമില്ലാതെ 100 ദിവസം വീട്ടിൽ ജീവിക്കണം. പത്രം പോലും ലഭിക്കുകയില്ല. അതു 60 ൽ പരം ക്യാമറയുടെ നിരീക്ഷണത്തിൽ. ഇത് മത്സരാഥികളെ സംബന്ധിച്ച് വലിയൊരു ചലഞ്ച് തന്നെയാണ്.


Click it and Unblock the Notifications