For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്താണ് അല്ലെങ്കിൽ ആരാണ് ബിഗ്ബോസ്? ഷോയെക്കുറിച്ചുളള സംശയങ്ങൾക്കുള്ള ഉത്തരങ്ങളുമായി ലാലേട്ടൻ,കാണൂ

  |

  മലയാളി പ്രേക്ഷകരുടെ ആകാംക്ഷയക്ക് വിരാമമിടാൻ ഇനി മണിക്കൂറുകൾ മാത്രം. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ മലയാളം പതിപ്പ് ജൂൺ 23 ഞയറാഴ്ച ആരംഭിക്കുകയാണ്. ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ ഈ ഷോ വൻ വിജയത്തോടെ മുന്നേറുകയാണ്. മറ്റു ഭാഷകളിൽ നിന്ന് ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യതയെക്കാലും കൂടുതൽ മലയാളത്തിൽ നിന്ന് ലഭിക്കുമെന്നുളള ആത്മവിശ്വാസത്തിലാണ് ബിഗ് ബോസ് മലയാളത്തിന്റെ ആണിയറ പ്രവർത്തകർ.

  ജനനിയെ ചുംബിച്ച് ഐശ്വര്യ ദത്ത!! ബിഗ് ബോസ് ഹൗസിൽ നിന്ന് ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ പുറത്ത്, കാണൂ

  അഭിനയം, പാട്ട്, ഡാൻസ്, കോമഡി എന്നു വേണ്ട പല തരത്തിലുളള റിയാലിറ്റി ഷോകൾ പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാൽ ബിഗ് ബോസ് ഷോ എന്നു കേൾക്കുമ്പോൾ നിരവധി ചോദ്യങ്ങൾ പ്രേക്ഷകന്റെ മനസിൽ നിന്ന് ഉയരുകയാണ്. എന്താണ് ബിഗ് ബോസ് റിയാലിറ്റി ഷോ, ആരാണ് ബിഗ് ബോസ്, എന്താണ് ഈ ഷോയുടെ ലക്ഷ്യം , നിയമാവലികൾ എന്തൊകാകെയാണ് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്. എന്നാൽ പ്രേക്ഷകരുടെ സംശയത്തിന് ഉത്തരവുമായി ഷോയുടെ ബിഗ് ബോസായ ലാലേട്ടൻ തന്നെ എത്തുകയാണ്. അ ഷോയെ കുറിച്ച് ആദ്ദേഹം പറയുന്നത് ഇങ്ങനെ.

  പഴയ സംഭവം വീണ്ടും ആവർത്തിച്ചു!! നടൻ വിജയെ വീണ്ടും പൂട്ടി, ഇത്തവണ സർക്കാരിന്റെ പോസ്റ്റർ

   ബിഗ് ബോസിൽ വരാനുളള കാരണം

  ബിഗ് ബോസിൽ വരാനുളള കാരണം

  ഇത്തരത്തിലുള്ള ഒരു റിയാലിറ്റി ഷോയുടെ ഭാഗമാകാൻ തീരുമാനിച്ചതിൽ ഒരുപാട് കാരണുണ്ട്. താനൊരു സിനിമ നടൻ എന്നതിൽ ഉപരി ഒരു പെർഫോമറാണ്. നടകങ്ങളും സ്റ്റേജ് ഷോകളും മാജിക് ഷോകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ബിഗ് ബോസ് എന്നത് ഒരു ഇന്റർനാഷണൽ ലെവലിലുള്ള റിയാലിറ്റി ഷോയാണ്. ഇന്ത്യയയിലെ തന്നെ അഞ്ച് ഭാഷകളിൽ ഈ ഷോ നടക്കുന്നുണ്ട്. മറ്റുള്ള ഭാഷകളിൽ ഈ ഷോ അവതരിപ്പിക്കുന്നത് പ്രമുഖതാരങ്ങളാണ്. അവരുടെ ഇടയിലേയ്ക്ക് ഈ ഷോ ചെയ്യാൻ എന്നേയും പരിഗണിച്ചത് വളറെ വലിയ കാര്യമാണ്.

  ഒരു ചലഞ്ചിങ്  ഷോ

  ഒരു ചലഞ്ചിങ് ഷോ

  ബിഗ് ബോസ് എന്നു പറയുന്ന റിയാലിറ്റി ഷോ ഒരു ചലഞ്ച് ഷോയാണ്. വ്യത്യസ്ത സ്വഭാവമുള്ള 16 പേര് 100 ദിവസം ഒരു വീട്ടിൽ താമസിക്കുന്നു. അവരെ കോഡിനേറ്റ് ചെയ്ത് മുന്നോട്ട് കൊണ്ടു പോകുക എന്നത് ഒരു പെർഫോമർ എന്ന നിലയിൽ തനിയ്ക്ക് ഏറെ ഇഷ്ടമാണ്. കൂടാതെ നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഭംഗിയായി ചെയ്യുക എന്നത് വളരെ സംത്യപ്തി നിറ‍ഞ്ഞ കാര്യമാണ്. ഇതാണ് തന്നെ ഏറെ ആകർഷിച്ചതെന്നും ലാലേട്ടൻ പറഞ്ഞു.

   മത്സരാഥികൾ നൽകുന്ന ടാസ്ക്ക്

  മത്സരാഥികൾ നൽകുന്ന ടാസ്ക്ക്

  ഷോയെ കുറിച്ചുള്ള കൂടുതൽ വിവരം അദ്ദേഹം പുറത്തു പറഞ്ഞില്ല അതേ സമയം ഒരുപാടു നിബന്ധനകൾ ഈ ഷോയിലുണ്ട്. നിയമവലിയ്ക്ക് അനുസരിച്ചാണ് ഷോ നടക്കുന്നത്. എന്നാൽ ഷോയിൽ ഏററവും ചലഞ്ചിങ്ങായിട്ടുള്ളത് ഈ മത്സരാഥികൾക്ക് 100 ദിവസം വരെ പുറം ലോകവുമായി യാതൊരു വിധ ബന്ധവും ഉണ്ടാകില്ല എന്നതാണ്. മൊബൈൽ ഫോണില്ല, നവമാധ്യമങ്ങളുമായി യാതെരു വിധ ബന്ധവു മില്ലാതെ 100 ദിവസം ജീവിക്കുക. ഇത് മത്സരാഥികളെ സംബന്ധിച്ച് ചലഞ്ചിങ്ങായ സംഗതിയാണ്

   പതിനാറു പേരുടെ രസതന്ത്രം

  പതിനാറു പേരുടെ രസതന്ത്രം

  ഷോയിൽ പങ്കെടുക്കുന്ന പതിനാറ് പേരും പതിനാറ് സ്വഭവക്കാരാണ്. അവരുടെ ശരിയ്ക്കുമുളള രീതികൾ എങ്ങനെയാണെന്ന് നമുക്ക് കാണാൻ സാധിക്കും. ഒരു സന്ദർഭം ഉണ്ടാകുമ്പോൾ ഒരു വ്യക്തിയുടെ സെൽഫ് എന്താണെന്ന് നമുക്ക് വ്യക്തമാകും. ഒരു നിമിഷം പോലും ഒറ്റയ്ക്ക് ഇരിക്കാൻ താൽപര്യമില്ലാത്തവരാണ് പലരും . അവരുടെ രസര തന്ത്രങ്ങൾ ഈ ഷോയിലൂടെ പുറത്തു വരും. വളരെ സൗഹൃദപരമായ ഷോയായിരിക്കും ഇതെന്നും താരം പറ‍ഞ്ഞു

   നിയമവലി

  നിയമവലി

  കൃത്യമായ നിയമത്തിലൂടെ ജീവിക്കാൻ എല്ലാവർക്കും അൽപം ബുദ്ധിമുട്ടായ കാര്യമാണ്. ബിഗ് ബോസ് കൃത്യമായ നിയമാവലിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതിൽ പങ്കെടുത്ത് വിജയിക്കുക ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണ്.

   മറ്റുളള ഭാഷകളെ പോലെ അല്ല

  മറ്റുളള ഭാഷകളെ പോലെ അല്ല

  ബിഗ് ബോസ് മലയാളം ഫ്രഷ് ഷോയാണ്. മറ്റു ഭാഷകളിലെ ഷോ മലയാളം ബിഗ് ബോസിനെ ഒരിക്കിലും സ്വധീനിക്കുകയില്ല. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്ല ബിഗ് ബോസ് നടക്കുന്നത്. രാസകരമായിട്ടാണ് ഷോ മുന്നോട്ട് പോകുന്നതെന്നും താരം പറഞ്ഞു. ഞായറാഴ് വൈകുന്നേരം 7 മണിയ്ക്കാണ് ഷോ ആരംഭിക്കുക

  വീഡിയോ കാണാം

  English summary
  Bigg Boss Malayalam reality show deatials says about mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X