'അ‍ഞ്ചൂസുമായി റെനീഷ വഴക്കിട്ട് പിരിഞ്ഞപ്പോൾ സന്തോഷിച്ചിരുന്നു, കൂട്ടുകെട്ട് വന്നശേഷം ​റെനീഷ ഡൗണായി'; കുടുംബം!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് അമ്പത് ദിവസത്തോട് അടുക്കുകയാണ്. ഹൗസിൽ ഇപ്പോൾ പതിനഞ്ച് പേരാണ് ടൈറ്റിലിനായി മത്സരിക്കുന്നത്. അതിൽ ടോപ്പ് ഫൈവിൽ ഉണ്ടാകുമെന്ന് പ്രേക്ഷകർക്ക് പ്രതീക്ഷയുള്ള മത്സരാർഥിയാണ് സീരിയൽ താരം റെനീഷ റഹ്മാൻ. പക്ഷെ സെറീന, അഞ്ചൂസ് എന്നിവരുമായുള്ള സൗഹൃദം ആരംഭിച്ചശേഷം റെനീഷയുടെ ​ഗെയിം വളരെ അധികം താഴെക്ക് പോയിയെന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്.

പലപ്പോഴും സൗഹൃദം സംരക്ഷിക്കുന്നതിന് വേണ്ടി റെനീഷ മാറികൊടുക്കുന്നത് പോലെ തോന്നിയെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. സീതാ കല്യാണമെന്ന സീരിയലിൽ അഭിനയിച്ചശേഷമാണ് റെനീഷയ്ക്ക് ആരാധകർ കൂടിയത്. കുടുംബപ്രേക്ഷകർക്ക് വളരെ സുപരിചിതമായ മുഖമാണ് എന്നതുകൊണ്ട് തന്നെ ബി​​ഗ് ബോസിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള ഒരു വ്യക്തിയും റെനീഷയാണ്.

Reneesha

ഇപ്പോഴിത റെനീഷയെ കുറിച്ച് താരത്തിന്റെ മാതാപിതാക്കൾ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. സെറീന, അഞ്ചൂസ് എന്നിവരുമായുള്ള സൗഹൃദം റെനീഷയുടെ ​ഗെമിയിനെ ബാധിച്ചുവെന്ന് തോന്നിയെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇക്കാര്യം പലവതവണ ഹിന്റ് കൊടുത്ത് റെനീഷയോട് സംസാരിച്ചിട്ടും അവൾക്ക് അത് മനസിലായില്ലെന്നും മാതാപിതാക്കൾ പറയുന്നു.

ഇന്നേവരെ തങ്ങൾ‌ക്ക് ഒരു തരത്തിലുള്ള മാനക്കേടും റെനീഷ കാരണം വന്നിട്ടില്ലെന്നും മാതാപിതാക്കൾ പറയുന്നു. 'സിനിമയിലേക്ക് റെനീഷയ്ക്ക് അവസരം കിട്ടിയാൽ തീരുമാനം എടുക്കുക ചേട്ടനായിരിക്കും. സീരിയലിൽ അഭിനയിക്കാൻ റെനീഷ പോയ സമയത്ത് അവളുടെ ചേട്ടന് സമ്മതമായിരുന്നില്ല.'

'എന്തിനാണ് വിട്ടത് എന്നൊക്കെ ചോദിച്ച് ഞങ്ങളോട് മിണ്ടുമായിരുന്നില്ല അവൻ. പിന്നെ റെനീഷ ഫേമസായി തുടങ്ങിയതോടെ മോന് ഇഷ്ടമായി. പിന്നുള്ള സീരിയലുകളിൽ അഭിനയിക്കാൻ അവൻ അങ്ങനെ സമ്മതം കൊടുത്തു. റെനീഷയെ എവിടെ വിടാനും ഞങ്ങൾക്ക് പേടിയില്ല. റെനീഷയ്ക്കൊപ്പം സെറ്റിൽ പോകുമ്പോൾ അവിടെ ഉള്ളവർ ചോദിക്കും നിങ്ങളെന്തിനാണ് തുണയ്ക്ക് വരുന്നത് ഇവൾ തന്നെ ഒരു ആൺകുട്ടിയെപ്പോലെയല്ലേയെന്ന്.'

'അവൾ ഫൈറ്റ് ചെയ്യുന്നുണ്ടെങ്കിലും അത് ആവശ്യത്തിന് വേണ്ടിയാണ്. അനാവശ്യമായി വഴക്ക് കൂടുന്ന കൂട്ടത്തിലല്ല റെനീഷ. തീരെ പറ്റാതെയാകുമ്പോഴാണ് കയർക്കുന്നത്. അവൾക്ക് ഒരു സത്യമുണ്ട്. അതിന് അപ്പുറത്തേക്ക് കാര്യങ്ങൾ പോവുമ്പോഴാണ് അവൾ റിയാക്ട് ചെയ്യുന്നത്' മാതാപിതാക്കൾ പറഞ്ഞു.

Reneesha

'അവൾക്ക് ഹൗസിനുള്ളിൽ ഒരു കൂട്ടുകെട്ട് ഉണ്ടല്ലോ... നല്ല ഫ്രണ്ടാസായിരിക്കാം സെറീനയും അ‍ഞ്ചൂസും മോൾക്ക്. പക്ഷെ ഹൗസിനുള്ളിൽ പോയത് ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാനല്ലല്ലോ. റെനീഷ പോയി ആദ്യത്തെ മൂന്നാഴ്ച നല്ല പേരുണ്ടാക്കിയിരുന്നു. അത് കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷമായി. പിന്നെ റെനീഷ ആ ഫ്രണ്ട്ഷിപ്പ് തുടങ്ങിയശേഷം അവളുടെ ​ഗെയിം ഡിമ്മായി തുടങ്ങി. വിഷു ആശംസപോലുള്ളവ വരുമ്പോൾ ‍ഞാൻ പലവിധത്തിലും അവളോട് ഇക്കാര്യം പറയാൻ ശ്രമിച്ചിട്ടുണ്ട്.'

'പക്ഷെ അവൾ അത് കേട്ടില്ലെന്ന് തോന്നുന്നുണ്ട്. അമ്മ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റിയില്ലെന്ന് അവൾ പിന്നീട് അവിടെ ഉള്ളവരോട് പറയുന്നത് കേട്ടിരുന്നു. കൂട്ടുകെട്ട് നല്ലതൊക്കെ തന്നെയാണ്. ഫ്രണ്ട്സിനെ അവൾക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷെ ​ഗെയിം വരുമ്പോഴും അവൾ ഫ്രണ്ട്സിന് വിട്ടുകൊടുക്കുന്നതായി ചെറുതായി എനിക്ക് തോന്നി.'

'അ‍ഞ്ചൂസിന്റെ പ്രപ്പോസൽ‌ റെനീഷ അം​ഗീകരിച്ചിരുന്നെങ്കിൽ സപ്പോർട്ട് ചെയ്യില്ലായിരുന്നു. പിന്നെ റെനീഷ അതിന് നിൽക്കില്ലെന്ന് അറിയാം. അവൾ സ്മാർട്ടാണ്. നമുക്ക് നാണക്കേട് ഉണ്ടാക്കുന്ന ഒന്നും അവൾ ഇതുവരെ ചെയ്തിട്ടില്ല. റെനീഷ ഒറ്റപ്പെടണം അപ്പോഴെ അവൾക്ക് വാശി വരു. അഞ്ചൂസും റെനീഷയും പിണങ്ങിയപ്പോൾ സന്തോഷിച്ചു. പക്ഷെ പിന്നെ ഇരുവരും കൂട്ടായിയെന്ന് തോന്നുന്നു. ഫ്രണ്ട്ഷിപ്പ് ഒഴിവാക്കാൻ പറയണമെന്നുണ്ട്' മാതാപിതാക്കൾ പറഞ്ഞു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X