രേണു സെപ്റ്റിക്ക് ടാങ്കെന്ന് അക്ബർ, അനീഷ് പീസ് ഓഫ് ഷിറ്റെന്ന് ആദിലയും നൂറയും, വ്യക്തി വൈരാ​ഗ്യമെന്ന് പ്രേക്ഷകർ

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അതിന്റെ മൂന്നാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ വ്യത്യസ്തമായ ഒരു ​ഗെയിമാണ് മത്സരാർത്ഥികൾക്ക് ബി​ഗ് ബോസ് നൽകിയത്. ഓമനപ്പേര് എന്നാണ് ​ഗെയിമിന്റെ പേര്. വീട്ടുകാരിൽ നിന്നും ഒട്ടും ഇഷ്ടമല്ലാത്ത വ്യക്തിയേയും ഇഷ്ടം തോന്നിയ വ്യക്തിയേയും തെരഞ്ഞെടുത്ത് ഇരട്ടപ്പേരും ഓമനപ്പേരും നൽകുക എന്നതാണ് ടാസ്ക്ക്. അവസാനം ഏത് മത്സരാർത്ഥിക്കാണോ ഏറ്റവും കൂടുതൽ ഇരട്ടപ്പേരുകൾ ലഭിക്കുന്നത് ആ വ്യക്തി തനിക്ക് കിട്ടിയ പേരിൽ നിന്നും ഒന്ന് തെരഞ്ഞെടുക്കണം.

ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ ആ പേരാകും മത്സരാർത്ഥി​കൾ അയാളെ വിളിക്കുക. ആദ്യം ടാസ്ക്കിൽ പങ്കെടുക്കാൻ എത്തിയത് അപ്പാനി ശരത്താണ്. ഇഷ്ടമുള്ള വ്യക്തിയായി ശരത്ത് പറഞ്ഞത് ആര്യന്റെ പേരാണ്. ചിരിക്കുടുക്ക എന്ന ഓമനപ്പേരും ഇട്ടു. ഇഷ്ടമില്ലാത്തത് അനീഷിനെയാണെന്നും ശരത്ത് പറഞ്ഞു. മുള്ളൻപന്നി എന്നാണ് അനീഷിനെ ശരത്ത് വിളിച്ചത്.

Renu sudhi
Photo Credit: Asianet / Youtube

രണ്ടാമത് ടാസ്ക്കിൽ പങ്കെടുത്തത് രഞ്ജിത്ത് മുൻഷിയാണ്. ഇഷ്ടപ്പെട്ട മത്സരാർത്ഥി ആദില-നൂറ കപ്പിളാണെന്നും ഇരുവരേയും കാണുമ്പോൾ പൂമ്പാറ്റകളായി തോന്നുമെന്നും പറഞ്ഞു. ഇഷ്ടമില്ലാത്തത് റെന ഫാത്തിമയെ ആണെന്നും വെളിപ്പെടുത്തി. ബിന്നിക്ക് ഇഷ്ടമില്ലാത്തത് അനീഷിനെയാണ് ചൊറിയൻ പുഴു എന്നാണ് വിളിച്ചത്. ഇഷ്ടമുള്ളത് സരികയോടാണ് മാധുരിയെന്നാണ് പേരിട്ടത്.

ആർജെ ബിൻസിക്ക് ഇഷ്ടമില്ലാത്തതും അനീഷിനെയാണ്. ഫേക്കാണെന്നും ക്യാപ്റ്റന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെന്നും അതിനാൽ ഫേക്ക് കുട്ടൻ എന്ന് വിളിക്കുന്നുവെന്നും പറഞ്ഞു. ഇഷ്ടം അനുവിനെയാണെന്നും പാവക്കുട്ടിയെന്ന് വിളിക്കുമെന്നും പറഞ്ഞു. നെവിന് ഇഷ്ടമില്ലാത്തത് അനീഷിനെയാണ്. വെരുകുണ്ണി എന്നാണ് പേരിട്ടത്. ഇഷ്ടം അനുവിനെയാണ് ക്യൂട്ട് ലിറ്റിൽ പൈ എന്നാണ് വിശേഷിപ്പിച്ചത്.

റെന ഫാത്തിമയ്ക്ക് ജിസേലിനേയാണ് ഇഷ്ടം. ഒനീലിനെ ഇഷ്ടമില്ലെന്നും അടുക്കള വീരനാണെന്നും റെന പറഞ്ഞു. ആര്യൻ കൊടുക്കൽ വാങ്ങൽ എന്നതുപോലെ അപ്പാനി ശരത്തിന്റെ പേരാണ് ഏറ്റവും ഇഷ്ടമുള്ള ആളായി പറഞ്ഞത്. അപ്പൂട്ടൻ എന്ന് ഓമനപ്പേരും ഇട്ടു. ഇഷ്ടമില്ലാത്ത് രഞ്ജിത്തിനെയാണെന്നും മുഷിനി എന്ന് വിളിക്കുമെന്നും പറഞ്ഞു. ഒനീലിന് ഇഷ്ടം റെന ഫാത്തിമയെയാണ്. സിർലാക്ക് എന്നാണ് പേരിട്ടത്. ഇഷ്ടമില്ലാത്ത് അനീഷിനെയാണ്. ശേഷം എത്തിയത് അക്ബർ ഖാനാണ്.

ഒനീലിനെ ഇഷ്ടമാണെന്നും മിസ്റ്റർ പെർഫെക്ടെന്ന് വിളിക്കുന്നുവെന്നും രേണുവിനെ ഇഷ്ടമല്ലെന്നും സെപ്റ്റി ടാങ്ക് എന്ന് പേരിടുന്നുവെന്നും പറഞ്ഞു. ഷാനവാസ് രഞ്ജിത്തിനെയാണ് ഇഷ്ടുള്ള വ്യക്തിയായി ചൂസ് ചെയ്തത്. അക്ബറിനെ ഇഷ്ടമല്ലെന്നും തുറന്ന് പറഞ്ഞു. അഭിലാഷിന് ഇഷ്ടം ഒനീലിനെയാണ്. മച്ചാൻ എന്നാണ് വിശേഷിപ്പിച്ചത്. രഞ്ജിത്ത് മുൻഷിയെയാണ് ഇഷ്ടമല്ലാത്തത്. ഇരുതല മൂരി എന്നാണ് വിളിച്ചത്.

Renu sudhi
Photo Credit: Asianet / Youtube

ശൈത്യ അനീഷിന്റെ പേരാണ് ഇഷ്ടമില്ലാത്തവരുടെ പേരിൽ എടുത്ത് പറഞ്ഞത്. ടിന്റുമോൻ എന്നാണ് വിളിച്ചത്. അനുവിനെയാണ് ഇഷ്ടമെന്നും പിങ്കി എന്ന് വിളിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും പറഞ്ഞു.‌ ശാരിക ആദില നൂറ കപ്പിളിന്റെ പേരാണ് പറഞ്ഞത്. ശാരികയ്ക്കും ഇഷ്ടമല്ലാത്ത വ്യക്തി അനീഷാണ്. അട്ടർ വേസ്റ്റ് എന്നാണ് വിളിച്ചത്. രേണുവിന് ഇഷ്ടപ്പെട്ടവർ ആദിലയും നൂറയുമാണ്.

ഇഷ്ടമില്ലാത്തത് അക്ബറിനെയാണ് വേട്ടപ്പട്ടി എന്നാണ് വിളിച്ചത്. സരി​ഗ രഞ്ജിത്തിനെ ഇഷ്ടമാണെന്നും റെനയെ ഇഷ്ടമല്ലെന്നും പറഞ്ഞു. അനുവിന് ഇഷ്ടം നെവിനെയാണ് ഇഷ്ടമില്ലാത്തത് അക്ബറിനേയും. വൃത്തികെട്ട ക്യരക്ടറാണെന്നും പാഷണത്തിൽ കൃമിയാണെന്നും തുറന്ന് അടിച്ചു. ജിസേലിന് ഇഷ്ടമില്ലാത്തത് അപ്പാനി ശരത്തിനേയാണ്. ഇഷ്ടം ആര്യനേയും. ആദിലയ്ക്കും നൂറയ്ക്കും ഇഷ്ടം ശരത്തിനെയാണ് ഇഷ്ടമില്ലാത്തത് അനീഷിനെയും.

പീസ് ഓഫ് ഷിറ്റെന്നാണ് വിളിച്ചത്. അനീഷിന് ഇഷ്ടം റെനയെയാണ്. ഇഷ്ടമില്ലാത്ത് അനുവിനേയും. ഏറ്റവും കൂടുതൽ ഇരട്ടപ്പേര് ലഭിച്ചത് അനീഷിനാണ്. അതിൽ നിന്നും മുള്ളൻപന്നി എന്ന പേര് അനീഷ് സ്വീകരിച്ചു. രേണുവിനെ സെപ്റ്റിക്ക് ടാങ്കെന്ന് അക്ബർ വിശേഷിപ്പിച്ചത് ബിബി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. വ്യക്തി വൈരാ​ഗ്യം അക്ബർ സൂക്ഷിക്കുന്നുവെന്നാണ് കമന്റുകൾ.

Read more about: bigg boss malayalam Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X