തന്ത്രവും കുതന്ത്രവും പയറ്റി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍! പേളിയോ സാബുവോ? ഈ പ്രവചനം ഫലിക്കും!!

Recommended Video

ബിഗ്‌ബോസിൽ ഇനി സൗഹൃദങ്ങൾ കൊണ്ട് കാര്യമില്ല! | filmibeat Malayalam

പ്രേക്ഷകര്‍ കരുതിയിരുന്നത് പോലെ തന്നെ അവസാനഘട്ട എലിമിനേഷനിലൂടെ അര്‍ച്ചന സുശീലനായിരുന്നു ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തേക്ക് പോയത്. ഏറെ നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു കഴിഞ്ഞ ദിവസം എലിമിനേഷന്‍ നടന്നത്. സാബുവിനെയും പേളിയെയും പുറത്തേക്ക് പോവുന്നതായി കാണിക്കുന്ന പ്രമോ വന്നപ്പോള്‍ ആരാധകര്‍ പറഞ്ഞിരുന്നു സാബു സേഫ് ആണെന്ന്.

താന്‍ പുറത്ത് പോവുമെന്ന് പേളിയും ഷിയാസുമെല്ലാം കരുതിയിരുന്നെങ്കിലും ഈ വാരം അര്‍ച്ചന പുറത്ത് പോവുകയാണെന്നായിരുന്നു മോഹന്‍ാല്‍ അറിയിച്ചത്. ശ്വേത മേനോന്‍ അടക്കമുള്ളവര്‍ ബിഗ് ബോസ് വിന്നര്‍ അര്‍ച്ചന ആവുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ യോഗ്യതയില്ലാത്ത ചിലര്‍ ഫൈനലിലെത്തിയെന്നും ശക്തരായ മത്സരാര്‍ത്ഥികള്‍ പുറത്ത് പോയിരിക്കുകയാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഫൈനല്‍ റൗണ്ട്

ഫൈനല്‍ റൗണ്ട്

ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ അവസാന ആഴ്ചയിലേക്ക് എത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 30 ന് ഗ്രാന്‍ഡ് ഫിനാലെ നടക്കാന്‍ പോവുകയാണ്. മത്സരത്തിന്റെ അവസാനഘട്ടത്തിലെത്തിയതോടെ ഇനി എന്തും ചെയ്യാമെന്ന നിലപാടിലാണ് ഓരോരുത്തരും. ഇത്രയും കാലം മോശം അഭിപ്രായമൊന്നും ഉണ്ടാക്കാത്ത സുരേഷടക്കമുള്ളവര്‍ ഫൈനലിലെത്തിയതോടെ തനിനിറം കാണിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇനി എന്ത് വന്നാലും ആരെ പിന്തള്ളിയും വിജയിക്കുക എന്ന ലക്ഷ്യം മാത്രമേ എല്ലാവര്‍ക്കുമുള്ളു.

ഫൈനലിലെത്തിയവര്‍

ഫൈനലിലെത്തിയവര്‍

കഴിഞ്ഞ ആഴ്ചയോടെ മൂന്ന് പേര്‍ ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയിരുന്നു. അരിസ്‌റ്റോ സുരേഷ്, അതിഥി റാവു, ശ്രീനിഷ് അരവിന്ദ് എന്നിവരായിരുന്നു ആദ്യം ഫൈനലിലെത്തിയ മത്സരാര്‍ത്ഥികള്‍. ബാക്കിയുണ്ടായിരുന്ന നാല് പേരും എലിമിനേഷന്‍ ഭീതിയിലായിരുന്നു. ഞായറാഴ്ച അവസാനഘട്ട എലിമിനേഷന്‍ നടന്നതോടെ ഒരാള്‍ പുറത്തേക്കും ബാക്കിയുള്ള മൂന്ന് പേര്‍ ഫൈനല്‍ മത്സരത്തിലേക്കും യോഗ്യത നേടിയിരുന്നു. ഇനി കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ബിഗ് ബോസ് വിന്നര്‍ ആരാണെന്നുള്ളത് വ്യക്തമാവും.

രക്ഷപ്പെടുകയായിരുന്നോ?

രക്ഷപ്പെടുകയായിരുന്നോ?

സാബു, അര്‍ച്ചന, പേളി, ഷിയാസ് എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്നത്. അര്‍ച്ചനയ്ക്ക് വോട്ട് കുറവായതിനാല്‍ അര്‍ച്ചന പുറത്ത് പോവുമെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു. ഒപ്പം ഷിയാസോ പേളിയോ പുറത്തേക്ക് പോവുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും ഒരാള്‍ മാത്രമായിരുന്നു ഔട്ട് ആയത്. ഇനി ആര് വിജയിക്കും എന്നതാണ് അറിയാനുള്ളത്. സോഷ്യല്‍ മീഡിയ വഴി ചില പ്രവചനങ്ങള്‍ ഉണ്ടായിരിക്കുകയാണ്.

സാബു വിന്നറാവും...

സാബു വിന്നറാവും...

നിരവധി കേസുകളില്‍ അകപ്പെട്ട താരമായിരുന്നു സാബുമോന്‍. ബിഗ് ബോസിലെത്തിയതിന് ശേഷം സാബുവിനുണ്ടായിരുന്ന ചീത്തപ്പേരുകള്‍ പലതും പോയിരുന്നു. ഹൗസിനുള്ളിലെ എല്ലാ കാര്യങ്ങളും പക്വതയോടെ ചെയ്യുകയും അഭിപ്രായം പറയുകയും ചെയ്ത് സാബു ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഇതോടെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി സാബുവിന് ആരാധകരുടെ വലിയ പിന്തുണ ലഭിച്ചിരുന്നു. എലിമിനേഷനുകളില്‍ നിന്നും ഈ സപ്പോര്‍ട്ടാണ് സാബുവിനെ രക്ഷിച്ചത്. സാബു വിജയിക്കുമെന്നാണ് ഏറ്റവുമധികം പ്രവചനങ്ങള്‍ നടക്കുന്നത്.

ഷിയാസിനും സാധ്യത

ഷിയാസിനും സാധ്യത

ബിഗ് ബോസ് തുടങ്ങിയതിന് ശേഷം ആദ്യമെത്തിയ മത്സരാര്‍ത്ഥിയായിരുന്നു ഷിയാസ് കരീം. തുടക്കത്തില്‍ മണ്ടനെന്ന് വിളിച്ചിരുന്നെങ്കിലും ഷിയാസ് പിന്നീട് കളി മനസിലാക്കി അതിനനുസരിച്ച് പെരുമാറുകയായിരുന്നു. ഇപ്പോള്‍ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായി മാറിയ ഷിയാസിന് സോഷ്യല്‍ മീഡിയ വഴി വലിയ പിന്തുണയാണ് ലഭിക്കുന്നത്. സാബു കഴിഞ്ഞാല്‍ ബിഗ് ബോസ് വിന്നറാവന്‍ യോഗ്യതയുള്ളത് ഷിയാസാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

 പേളി മാണി

പേളി മാണി

പ്രേക്ഷകരുടെ ഇഷ്ടം ആദ്യമേ സ്വന്തമാക്കിയ മത്സരാര്‍ത്ഥിയായിരുന്നു പേളി മാണി. കരഞ്ഞും ദേഷ്യപ്പെട്ടും പ്രണയിച്ചും വഴക്ക് കൂടിയും പേളി ബിഗ് ബോസില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാന്‍ ബേസ് എന്നുള്ളത് കൊണ്ട് മാത്രമായിരുന്നു പേളി ബിഗ് ബോസിന്റെ ഫിനാലെ വരെ എത്തിയിരുന്നത്. പേളി വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് വളരെ ചിപ്പായി പോവുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഗെയിം ഫോര്‍മാറ്റ് അങ്ങനെ ആയതും വോട്ട് ലഭിക്കുന്നതും കൂടുതല്‍ പേളിക്ക് ആയതിനാല്‍ പേളി തന്നെ ജയിക്കുമെന്നാണ് പറയുന്നത്.

 മറ്റുള്ളവരുടെ അവസ്ഥയോ?

മറ്റുള്ളവരുടെ അവസ്ഥയോ?

സുരേഷ്, ശ്രീനിഷ്, അതിഥി ഇവരില്‍ ആരും ജയം പ്രതീക്ഷിക്കുന്നില്ല. മലയാളികള്‍ അല്ലാത്ത രണ്ട് പേരാണെന്നുള്ളതാണ് അതിഥിയെയും ശ്രീനിഷിനും യോഗ്യതയില്ലെന്ന് ചിലര്‍ പറയാന്‍ കാരണം. അതേ സമയം സുരേഷ് ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട്. അടുത്ത ഞായാറാഴ്ച ബിഗ് ബോസ് വിന്നറാവുന്നത് ആരായിരിക്കുമെന്ന് കാണാം.

സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X