ബിഗ് ബോസില്‍ സാബുമോന്‍ കൂടോത്രം ചെയ്തു! മുട്ട പ്രയോഗം കാശിന് വേണ്ടി? ഒടുവില്‍ കൂട്ട തല്ല്?
Recommended Video

ബിഗ് ബോസിലെ പതിനൊന്ന് ദിവസം കഴിഞ്ഞിരിക്കുകയാണ്. പത്താം ദിവസത്തില്‍ അനൂപ് ചന്ദ്രനും ശ്വേത മേനോനും തമ്മില്‍ ചെറിയൊരു വാക്ക് തര്‍ക്കത്തിലൂടെയായിരുന്നു ദിവസം തുടങ്ങിയത്. ശ്വേത മേനോന്‍, രഞ്ജിനി ഹരിദാസ് തുടങ്ങിയവരുടെ ഒരു ടീമും സാബു മോന്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരുടെ ഒരു ടീം എന്നിങ്ങനെ ബിഗ് ബോസില്‍ രണ്ട് ഗ്രൂപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ്.
ഓരോ ആഴ്ചയും ഓരോ ക്യാപ്റ്റന്മാരാണ്. ആദ്യം ശ്വേത മേനോന്‍, രണ്ടാമത് രഞ്ജിനി ഹരിദാസ് എന്നിവരായിരുന്നു ക്യാപ്റ്റന്മാര്‍. മൂന്നാമതായി ദിയ സനയ്ക്കായിരുന്നു അവസരം കിട്ടിയത്. ക്യാപ്റ്റന്‍ സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

ദിയയ്ക്ക് കിട്ടിയ അവസരം
ദിയ സനയ്ക്ക് മുന്നില്‍ ബിഗ് ഒരു സുവര്‍ണവാസരം കൊടുത്തിരിക്കുകയായിരുന്നു. ക്യാപ്റ്റനായാല്‍ ബിഗ് ബോസ് ഹൗസിന്റെ മുഴുവന്‍ അധികാരം നിങ്ങള്‍ക്കായിരിക്കും. മാത്രമല്ല അടുത്ത എലിമിനേഷനില്‍ സുരക്ഷിതയുമായിരിക്കും. അതിനായി ബിഗ് ബോസ് ഒരു രഹസ്യ ടാസ്‌കായിരുന്നു ദിയയ്ക്ക് കൊടുത്തിരുന്നത്. ബിഗ് ബോസിലെ കൈ ചെയിന്‍ നിര്‍മാണം എന്ന അടുത്ത ടാസ്‌ക് മത്സരാര്‍ത്ഥികളെ കൊണ്ട് പൂര്‍ത്തിയാക്കാന്‍ സമ്മതിക്കരുത് എന്നായിരുന്നു നിര്‍ദ്ദേശം. അതിന് വേണ്ടി ഏത് വഴിയും സ്വീകരിക്കാമായിരുന്നു.

ലക്ഷ്യൂറി ബജറ്റ് ടാസ്‌ക്
സാബുവിനെയും രഞ്ജിനിയെയും ബിഗ് ബോസ് വിളിപ്പിച്ചിരുന്നു. ലക്ഷ്യൂറി ബജറ്റ് ടാസ്‌കിന് ശേഷം എത്ര രൂപ കൈയിലുണ്ടെന്നായിരുന്നു ചോദിച്ചത്. സാബുവിന്റെ കൈയില്‍ ആയിരം രൂപയായിരുന്നു. രഞ്ജിനിയുടെ കൈയില്‍ ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനും ഇടയിലുണ്ടായിരുന്നു. ജോലി ചെയ്യുന്നതിന് വേണ്ടി മാത്രം പണം നല്‍കനാണ് ഇരുവരെയും ഏല്‍പ്പിച്ചത്. ആരെയെങ്കിലും ക്യാപ്റ്റനാക്കാന്‍ വേണ്ടി പണം വെറുതെ ചെലവാക്കാന്‍ പാടില്ല. മുതലാളിമാര്‍ തമ്മിലുള്ള പരസ്പര പങ്കാളിത്തവും പാടില്ല. നിങ്ങള്‍ സ്വന്തം കച്ചവടത്തില്‍ മാത്രം ശ്രദ്ധിക്കണമെന്നും ബിഗ് ബോസ് നിര്‍ദ്ദേശം നല്‍കുന്നു. ഇതൊരു ഗ്രൂപ്പ് മത്സരമല്ലെന്നും എപ്പോള്‍ വേണമെങ്കിലും തൊഴിലാളികളെ മാറ്റി നിയമിക്കുകയും ചെയ്യാം. ആരാണോ നിങ്ങള്‍ക്ക് വേണ്ടി കാര്യക്ഷമമായി ജോലി ചെയ്യുന്നത് അവരെ മാത്രം തിരഞ്ഞെടുക്കാനും നിര്‍ദ്ദേശം കിട്ടിയിരുന്നു.

മുട്ട പ്രയോഗം
മത്സരത്തില്‍ നിന്നും സ്വരൂപിച്ച സാബു മോന്റെ കാശ് ആരോ അടിച്ച് മാറ്റി. കാശ് തട്ടിയവരെ കണ്ടെത്താന്‍ വേണ്ടി സാബു മോന്‍ വ്യത്യസ്തമായൊരു വിദ്യയായിരുന്നു നടത്തിയത്. മുട്ടയില്‍ കൂടോത്രം ചെയ്തായിരുന്നു സാബു മോന്റെ പ്രതികാരം. മത്സരാര്‍ത്ഥികളുടെ തലയ്ക്ക് മുകളില്‍ മുട്ട ചുറ്റുന്ന വീഡിയോ ആയിരുന്നു പുറത്ത് വന്നത്.

ദിയയുടെ മുന്നേറ്റം
ക്യാപ്റ്റനാവാന്‍ ദിയയ്ക്ക് മാത്രമായി കൊടുത്ത രഹസ്യ ടാസ്‌ക് ഉള്ളതിനാല്‍ ദിയ എല്ലാവരില്‍ നിന്നും മാറി നടക്കുകയായിരുന്നു. അരിസ്റ്റോ സുരേഷുമായി മുട്ടന്‍ വഴക്കുണ്ടാക്കിയിരുന്നു. രഞ്ജിനിയെയും ശ്വേതയും ക്യാപ്റ്റനാക്കാനുള്ള കളികളാണ് അവര് നടത്തുന്നതെന്നാണ് ദിയ അനൂപിനോട് പറയുന്നത്.


Click it and Unblock the Notifications