അവസാനമെത്തിയതോടെ ബിഗ് ബോസില്‍ കടുത്ത മത്സരങ്ങള്‍, സാബുവിന്റെ കണ്ണിന് പരിക്കേറ്റു!

Recommended Video

സാബു ബിഗ്‌ബോസ് വിടും? | filmibeat Malayalam

ബിഗ് ബോസ് അവസാന ഘടത്തിലേക്ക് എത്തിയതോടെ രസകരമായ ടാസ്‌കുകളാണ് ബിഗ് ബോസ് കൊടുക്കുന്നത്. ടീമുകളായി തിരിഞ്ഞിട്ടുള്ള ടാസ്‌കായിരുന്നു കഴിഞ്ഞ ദിവസമുണ്ടായിരുന്നത്. മൂന്ന് പേര്‍ വീതമാണ് ഓരോ ടീമില്‍ ഉണ്ടാകേണ്ടത്. നല്‍കിയിരിക്കുന്ന ബെഞ്ചില്‍ ഒരു ടീം ഇരിക്കണം. മറ്റുള്ളവര്‍ അവരെ അവിടെ നിന്നും എഴുന്നേല്‍പ്പിക്കണമെന്നുള്ളതാണ് ടാസ്‌ക്. ആദ്യ ടീമില്‍ അര്‍ച്ചന, സുരേഷ്, ശ്രീനിഷ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

മരപ്പൊടി, ഷേവിംഗ് ക്രീം, മുട്ട എന്നിവ ഇവരുടെ ദേഹത്ത് ഇട്ടെങ്കിലും ആരും പിന്മാറിയില്ല. പിന്നീട് സുരേഷ് എഴുന്നേറ്റു. ഈ സമയം അതിഥി ബെഞ്ചിലിരിക്കുന്നവരെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് പറഞ്ഞ ബിഗ് ബോസ് അതിഥിയോട് സുരേഷിന്റെ സ്ഥാനത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ അര്‍ച്ചനയ്ക്ക് വെള്ളമെടുത്ത് കൊടുക്കാന്‍ എഴുന്നേറ്റ ശ്രീനിഷ് പുറത്തായി. അര്‍ച്ചനയും അതിഥിയുമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഷിയാസ് പലതവണ ഇവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചതോടെ അതിഥി എഴുന്നേറ്റിരുന്നു. എന്നാല്‍ അര്‍ച്ചന അവസാനം വരെ പിടിച്ച് നില്‍ക്കുകയായിരുന്നു.

sabu

അടുത്ത ടീമിന്റെ ഊഴം വന്നപ്പോള്‍ അതിഥിയോടും ഇരിക്കാന്‍ ബിഗ് ബോസ് നിര്‍ദ്ദേശിച്ചിരുന്നു. ഷിയാസ്, അതിഥി, പേളി, സാബു ആയിരുന്നു ഈ ടീമിലുണ്ടായിരുന്നത്. മറ്റ് ടീമിലുള്ളവര്‍ സോപ്പ്, മരപ്പൊടി, ഷേവിംഗ് ക്രീം, ഷാംബു എന്നിവ ഇവരുടെ ദേഹത്ത് ഇട്ടിരുന്നു. സാബു നേരത്തെ തന്നെ എഴുന്നേറ്റ് ഓടിയിരുന്നു. സ്വിമ്മിങ് പൂളില്‍ ചാടിയാണ് സാബു രക്ഷപ്പെട്ടത്. കണ്ണ് നീറുകയാണെന്ന് പറഞ്ഞ് പേളി കറഞ്ഞെങ്കിലും ആരും എഴുന്നേറ്റില്ല.

സാബുവിനെ ഡോക്ടര്‍ വന്ന് പരിശോധിച്ച് പോയിരുന്നു. തന്റെ കണ്ണിന് വേദനയുണ്ടെന്ന് പറഞ്ഞതോടെ സാബുവിനെ ചികിത്സാക്കായി പുറത്തേക്ക് കൊണ്ട് പോയിരുന്നു. ഒരു കണ്ണ് കെട്ടിവെച്ച നിലയിലായിരുന്നു സാബു തിരിച്ചെത്തിയത്. സാബുവിനോട് റെസ്റ്റ് എടുക്കാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X