അരിസ്റ്റോ സുരേഷിന്റെ പ്രണയം ഒടുവില്‍ പുറത്ത് വന്നു! ബിഗ് ബോസ് കാമുകി കാമുകന്മാരുടെ വിഹാരകേന്ദ്രം!

Recommended Video

മലയാളം ബിഗ് ബോസ് കാമുകി കാമുകന്മാരുടെ വിഹാരകേന്ദ്രം

കമല്‍ ഹാസന്‍ നയിച്ചിരുന്ന തമിഴ് ബിഗ് ബോസില്‍ നടി ഓവിയയുടെ പ്രണയം തെന്നിന്ത്യന്‍ സിനിമാ ലോകം വലിയ രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥി ആരവിനോടായിരുന്നു ഓവിയയ്ക്ക് തീവ്ര പ്രണയം തോന്നിയത്. ഇതിന്റെ പേരില്‍ പലപ്രശ്‌നങ്ങളും ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നു.

മലയാളത്തില്‍ ബിഗ് ബോസ് ആരംഭിച്ചപ്പോള്‍ അതുപോലൊരു സംഭവമുണ്ടാവുമോ എന്ന സംശയം പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നു. പേര്‍ളി മാണിയുടെയും ശ്രീനിഷിന്റെയും അടുപ്പം പല തരത്തിലും വാര്‍ത്തകള്‍ ഉണ്ടാക്കിയിരുന്നു. ബിഗ് ബോസ് കാമുകി കാമുകന്മാരുടെ വിഹാരകേന്ദ്രമായി മാറിയെന്ന് സാബു മോന്‍ പറഞ്ഞ കാര്യം ശ്രദ്ധേയമായിരിക്കുകയാണ്. അതിന്റെ കാരണം ഇതാണോ?..

 അഞ്ജലിയും പുറത്തായി..

അഞ്ജലിയും പുറത്തായി..

പതിനാറ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസ് 45 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പകുതിയോളം പേര്‍ പുറത്ത് പോയിരിക്കുകയാണ്. എലിമിനേഷനിലൂടെ കൂടുതല്‍ പേര്‍ പുറത്തായപ്പോള്‍ രണ്ട് പേര്‍ ശാരീരിക പ്രശ്‌നങ്ങള്‍ കാരണമായിരുന്നു പോയത്. ബിഗ് ബോസ് തുടങ്ങി ആദ്യ ആഴ്ചയില്‍ മനോജ് വര്‍മ്മയായിരുന്നു സുഖമില്ലാതെ പോയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ബിഗ് ബോസിലേക്കെത്തിയ അഞ്ജലി അമീര്‍ ഇന്നലെ പോവുകയായിരുന്നു.

 ബിഗ് ബോസിലെ ബന്ധങ്ങള്‍

ബിഗ് ബോസിലെ ബന്ധങ്ങള്‍

ബിഗ് ബോസില്‍ കളികള്‍ പലതുണ്ടെങ്കിലും ചിലര്‍ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്. തുടക്കം മുതല്‍ പലരും ഗ്രൂപ്പുകളുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ശ്വേത മേനോന്‍, രഞ്ജിനി ഹരിദാസ്, ശ്രീലക്ഷ്മി, എന്നിവര്‍ ചേര്‍ന്ന് ഗ്രൂപ്പ് ഉണ്ടാക്കിയപ്പോള്‍ സാബു മോന്‍, അനൂപ്, ബഷീര്‍ എന്നിവരുടെ ഗ്രൂപ്പ് ഒരിടത്ത് തുടങ്ങി. പേര്‍ളി മാണിയുടെ നേതൃത്വത്തില്‍ അരിസ്റ്റോ സുരേഷ്, ശ്രീനിഷ് എന്നിവര്‍ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. മറ്റുള്ളവര്‍ ചെറിയ ചെറിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെങ്കിലും എല്ലാത്തിനും ആയൂസ് കുറവായിരുന്നു.

ഗ്രൂപ്പീസം നടക്കില്ല..

ഗ്രൂപ്പീസം നടക്കില്ല..

ബിഗ് ബോസില്‍ ഗ്രൂപ്പിസം നടക്കില്ലെന്നുള്ള കാര്യം പലപ്പോഴായി തെളിഞ്ഞിരുന്നു. ആശയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഗ്രൂപ്പ് നോക്കിയാല്‍ കാര്യം നടക്കില്ലെന്ന് മനസിലായതോടെ പലരും ഒറ്റയ്ക്ക് കളിക്കാന്‍ തുടങ്ങി. ഇതോടെ മത്സരം മുറുകിയിരിക്കുകയാണ്. പലരും ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ്. എന്നാല്‍ കാമുകി കാമുകന്മാരുടെ എണ്ണം ബിഗ് ബോസില്‍ കൂടി വരുന്നതായി ചില ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

സാബു പറഞ്ഞതിലെ സത്യമെന്ത്..?

സാബു പറഞ്ഞതിലെ സത്യമെന്ത്..?

ബിഗ് ബോസ് കാമുകി കാമുകന്മാരുടെ വിഹാര കേന്ദ്രമായി മാറിയെന്നാണ് സാബു മോന്‍ പറയുന്നത്. സംഘര്‍ഷ ഭൂമിയില്‍ നിന്നും പ്രേമം പൂത്ത് തുടങ്ങി. ഇതിനെ പ്രതിരേധിക്കാനായിരുന്നു അരിസ്റ്റോ സുരേഷ് ശ്രമിച്ചത്. തമാശ പറയുമ്പോള്‍ നിങ്ങളെന്തിനാണ് സീരിയസായി എടുക്കുന്നതെന്നും സുരേഷിനോട് മിണ്ടാതിരിക്കാനായിരുന്നു സാബു പറഞ്ഞത്. നിങ്ങളുടെ പ്രേമം ഞങ്ങള്‍ക്ക് മനസിലാവുന്നുണ്ടെന്നും സാബു സുരേഷിനോട് പറഞ്ഞിരുന്നു.

തന്റെ പ്രണയത്തെ കുറിച്ച് സുരേഷ്

തന്റെ പ്രണയത്തെ കുറിച്ച് സുരേഷ്

സുരേഷിന്റെ പ്രേമത്തെ കുറിച്ച് സാബു മോന്‍ കുറെ കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ പ്രണയവും പ്രേമവും സിനിമയാണെന്നാണ് സുരേഷ് പറയുന്നത്. സിനിമ കാണാന്‍ കഴിയാത്തതാണ് താന്‍ പുറത്ത് പോവാന്‍ കൂടെ കൂടെ പറയുന്നതെന്നാണ് സുരേഷ് പറയുന്നത്. സിനിമ കാണാത്തതിനാല്‍ എനിക്ക് തലവേദന എടുത്ത് തുടങ്ങിയെന്നും സുരേഷ് പറയുന്നു. സിനിമയെ മാത്രം പ്രേമിക്കാതെ ശരിക്കുമൊന്ന് പ്രേമിക്കാനും ബിഗ് ബോസ് വഴി സുരേഷിന്് പ്രണയഭ്യര്‍ത്ഥന നടത്താനും സാബുവും അനൂപും തീരുമാനിച്ചിരിക്കുകയാണ്.

പേളി ശ്രീനിഷ് പ്രണയം

പേളി ശ്രീനിഷ് പ്രണയം

ബിഗ് ബോസിലെ പ്രണയമെന്ന് പറഞ്ഞ് ആദ്യം ഗോസിപ്പ് വന്നത് പേര്‍ളി മാണിയുടെ പേരിലായിരുന്നു. പേര്‍ളിയും ശ്രീനിഷും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് പ്രചരിച്ചിരുന്നത്. ഇത് ശരിയാണെന്ന് പറയും വിധത്തിലായിരുന്നു പേര്‍ളിയുടെയും ശ്രീനിഷിന്റെയും പെരുമാറ്റം. മറ്റുള്ള മത്സരാര്‍ത്ഥികള്‍ എന്ത് പറഞ്ഞാലും തങ്ങള്‍ക്ക് അതൊരു പ്രശ്‌നമല്ലെന്ന നിലപാടിലാണ് പേര്‍ളിയും ശ്രീനിഷും.

 സുരേഷും പേര്‍ളിയും

സുരേഷും പേര്‍ളിയും

ബിഗ് ബോസിലെത്തിയത് മുതല്‍ പേര്‍ളിയോട് സുരേഷിന് വാത്സല്യം ലേശം കൂടുതലായിരുന്നു. പേര്‍ളി എന്ത് കാര്യം ചെയ്താലും അതിനെ ന്യായീകരിച്ച് സംസാരിക്കുക മാത്രമേ സുരേഷ് ചെയ്യാറുള്ളു. ഇതിന്റെ പേരില്‍ പലപ്പോഴും ബിഗ് ബോസില്‍ പലരും സുരേഷിനെതിരെ തിരിഞ്ഞിട്ടുണ്ടായിരുന്നു. തന്റെ കാര്യത്തില്‍ ഇടപ്പെടാന്‍ വരണ്ടെന്നും പേര്‍ളി സുരേഷിനോട് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X