'ഇന്നാ നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ അടികിട്ടില്ലേ?, എല്ലാത്തിലും കയ്യിട്ട് വാരണം, രക്ഷകൻ റോളിൽ അനീഷും'

കഴിഞ്ഞ ദിവസം ഉറ്റ സുഹൃത്തുക്കളായ അനുവും ആദിലയും നൂറയും തമ്മിൽ ഭക്ഷണത്തിന്റെ പേരിൽ നടന്ന അടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച വിഷയം. ചോറ് വിളമ്പുന്ന സമയത്ത് സാബുമാൻ കറി ചോദിച്ചപ്പോൾ കൊടുക്കാൻ അനു തയ്യാറാവാതിരുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത്തവണ കുക്കിങ് ടീമിൽ അനുവും ആദിലയും സാബുമാനുമാണുള്ളത്.

എന്നാൽ ആദിലയും സാബുമാനും തന്നെ ഭക്ഷണം തയ്യാറാക്കാൻ സഹായിച്ചില്ലെന്നും ആകെ സഹായം ചെയ്തത് അനീഷ് മാത്രമാണെന്നുമാണ് അനു പറയുന്നത്. മാത്രമല്ല ഭക്ഷണം വിളമ്പാൻ പോലും മറ്റാരേയും അനു അനുവ​ദിക്കാറില്ല. ഇതെല്ലാം ശ്രദ്ധയി‌ൽപ്പെട്ടതോടെയാണ് അനുവിനെ ആദില ചോദ്യം ചെയ്തതും അത് വലിയൊരു വഴക്കിലേക്ക് നീങ്ങിയതും.

Anumol
Photo Credit: Asianet / Youtube

ഉറ്റ സുഹൃത്തുക്കളെപ്പോലെ കഴിഞ്ഞിരുന്നവർ അടിച്ച് പിരിഞ്ഞതിനെ കുറിച്ച് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. എല്ലാത്തിലും കയ്യിട്ട് വാരണം എന്ന രീതിയാണ് അനുവിനെന്ന് സായ് കൃഷ്ണ പറയുന്നു. കർമ്മ ഇപ്പോൾ അപ്പപ്പോൾ തന്നെ കിട്ടും. കാത്തിരിക്കേണ്ട ആവശ്യമില്ല. തിരിഞ്ഞ് തിരിഞ്ഞ് വന്നോളും.

പട്ട ​ഗേൾസ് കഴിഞ്ഞ ആഴ്ച ആര്യനും നെവിനും അക്ബറിനും എതിരെ അടിച്ച അടി എൺപത്തിയേഴാം എപ്പിസോഡിൽ അത് തമ്മിലടിയായി തിരിച്ച് പൊട്ടി. ഇതോടെ എല്ലാവർക്കും മനസിലായി കാണും കഴിഞ്ഞ ആഴ്ച അത്രയേറെ പ്രശ്നങ്ങളുണ്ടാവാൻ കാരണമായ വ്യക്തി ആരാണെന്ന്. കഴിഞ്ഞ ആഴ്ച പ്രശ്നമുണ്ടാക്കിയ അതേ രക്തരക്ഷസ്... അനുമോളാണ് ഈ ആഴ്ചയിലും പ്രശ്നമുണ്ടാക്കിയിരിക്കുന്നത്. അനുമോൾ ഈ ആഴ്ച എക്സ്പോസായി. പണിയെടുക്കില്ല.

പണിയെടുക്കാൻ തുടങ്ങി കഴിഞ്ഞാൽ തമ്പുരാട്ടിയാണ്. അനുമോൾ ഭക്ഷണമുണ്ടാക്കാൻ കയറി കഴിയുമ്പോൾ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?. മനസമാധാനമായി ആ​ർക്കും ഭക്ഷണം കഴിക്കാൻ പറ്റില്ല. കൊടുക്കില്ല. ഉണ്ടാക്കിയാൽ മാത്രം പോരല്ലോ. കൊടുക്കാനും കഴിവുവേണ്ടേ. എത്ര നന്നായി ഭക്ഷണം ഉണ്ടാക്കിയാലും കൊടുക്കാൻ നേരത്ത് ഇന്നാ നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ?.

സെയിം ഇത് തന്നെയാണ് അനുമോളുടെ വിഷയം. ഈ സീസണിലാണ് ഫുഡ്ഡിന് വേണ്ടി അടിയാക്കുന്ന ആൾക്കാരെ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത്. ഭക്ഷണത്തിന്റെ പേരിലാണ് തല്ല്. ഫുഡ് ഉണ്ടാക്കുക... തല്ലുണ്ടാക്കുക എന്നതാണ് ഇപ്പോൾ മത്സരാർത്ഥികളുടെ രീതി. ഇത്തിരിയെ ഉണ്ടാക്കിയുള്ളുവെങ്കിലും മനസ് നിറഞ്ഞ് വിളമ്പാൻ കഴിയണം.

anumol bigg boss
Photo Credit: Anumol / Instagram

അനുമോളുടെ കാര്യത്തിൽ അതൊന്നുമില്ല. എല്ലാത്തിന്റേയും ക്രെഡിറ്റ് വേണമെന്ന രീതിയാണ്. എല്ലാത്തിലും കയ്യിട്ട് വാരണം. അതിനാണ് ആദില ഇന്ന് തടയിട്ടത്. ആ​ദില സ്കോർ ചെയ്തു. ഒരാൾ എത്ര ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാൻ അനുമോൾ ആരാണ്. അടുക്കളയിൽ അനുവിന് നൂറ് സ്റ്റാന്റ്. അപ്പപ്പോൾ മാറ്റി പറയും. കഴിഞ്ഞ ആഴ്ച ആ മൂന്ന് ചെക്കന്മാരെ ചക്രശ്വാസം വലിപ്പിച്ചത് അനുവാണ്. അനീഷ് ഇപ്പോൾ അനുവിന്റെ ട്രാപ്പിലാണ്.‌

രക്ഷകൻ റോളാണ് അനീഷിന്. അനീഷ് എക്സ്പോസായി. കഴിഞ്ഞ ദിവസത്തെ എപ്പിസോഡും ലൈവും കണ്ടപ്പോൾ അനീഷ് ഫുൾ ഫെയ്ക്കാണെന്നതും മനസിലായി. പഠിച്ചുവന്ന സ്ക്രിപ്റ്റ് അനീഷിന്റെ കയ്യിലിരുന്ന് പൊട്ടാൻ തുടങ്ങി. ഡിങ്കനാണിപ്പോൾ അനീഷ്. അനീഷിനെ അനുമോൾക്ക് ആവശ്യം ജനങ്ങളിലേക്ക് എത്തിക്കാനുള്ള കാര്യം പറയാനുള്ള വ്യക്തി എന്ന രീതിയിലാണ്.

അനീഷ് ട്രാപ്പിലാണ്. ക്യാമറ നോക്കി പറയാൻ പറ്റാത്തതാണ് അനീഷിനോട് അനുമോൾ പറയുന്നത്. അനീഷ് പൊളിഞ്ഞുവെന്നും സായ് കൃഷ്ണ പറഞ്ഞു. ഇത്തവണ നൂറ ഒഴികെ മറ്റ് ഏഴ് മത്സരാർത്ഥികളും നോമിനേഷനിലുണ്ട്. ​ഫൈനൽ ഫൈവിൽ ആ​ദ്യം കയറിയതും നൂറയാണ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X