'മെറ്റേണിറ്റി ലീവിനെ കുറിച്ച് അന്ന് പറഞ്ഞിരുന്നേൽ തീർന്നേനെ, സ്ത്രീവിരുദ്ധനൊന്നുമല്ല ഷോയിൽ കയറാൻ പറഞ്ഞ നുണ'
ബിഗ് ബോസ് ഹൗസിൽ നിന്നും ഫസ്റ്റ് റണ്ണറപ്പായി പുറത്തേക്ക് ഇറങ്ങിയ അനീഷ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സ്ത്രീവിരുദ്ധത ഉള്ളയാളാണ് താനെന്ന് പറഞ്ഞാണ് അനീഷ് സീസൺ ഏഴിലേക്ക് എത്തിയത്. എന്നാൽ അതുമായി ബന്ധപ്പെട്ട സംസാരമോ പ്രവൃത്തിയോ അനീഷിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ബിബി ഇന്റർവ്യു ടീമിനോട് മെറ്റേണിറ്റി ലീവ് സ്ത്രീകൾക്ക് നൽകുന്നതിന് എതിരെ വരെ സംസാരിച്ചയാളാണ് അനീഷ്. എന്നാൽ ഇതൊന്നും ഹൗസിൽ കയറിയശേഷം അനീഷ് പറഞ്ഞില്ല ചെയ്തില്ല.
സ്ത്രീവിരുദ്ധതയെ കുറിച്ച് ഷോ കഴിഞ്ഞ് പുറത്ത് വന്നപ്പോൾ അനീഷിനോട് അഞ്ജന നമ്പ്യാർ ചോദിച്ചിരുന്നു. വളരെ വിചിത്രമായ മറുപടിയാണ് അനീഷ് നൽകിയത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഒരു മുറിയിൽ കിടക്കുന്നത് കണ്ടതുകൊണ്ടും അടുത്ത് ഇടപഴകിയപ്പോഴും ആ കാഴ്ചപ്പാട് മാറി എന്നാണ് പറഞ്ഞത്.

ഇപ്പോഴിതാ അനീഷിന്റെ ഈ പ്രസ്താവനയിൽ പ്രതികരിച്ചിരിക്കുകയാണ് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ. അനീഷ് സ്ത്രീവിരുദ്ധനൊന്നുമല്ലെന്നും ഷോയിൽ കയറാൻ പറഞ്ഞ നുണയാണെന്നും സായ് പറയുന്നു. സ്ത്രീ വിരോധമെന്ന് പറയുന്നത് ഇയാളുടെ വെറും ഡ്രാമയാണെന്നുള്ളത് അനീഷ് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖം കേൾക്കുമ്പോൾ വ്യക്തമാണ്. ബിഗ് ബോസിലേക്ക് രണ്ട് വർഷം ട്രൈ ചെയ്തശേഷമാണ് ഞാൻ പോയത്.
ബിഗ് ബോസ് ഇന്റർവ്യൂവിന് പോയി ഇരിക്കുന്ന സമയത്ത് ഒരുപാട് നുണകൾ നമ്മൾ അവരോട് പറയും. അവരെ കൺവിൻസ് ചെയ്യിക്കാനും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാണെന്ന് കാണിക്കാൻ വേണ്ടിയുമാണ് അങ്ങനെ ചെയ്യുന്നത്. എല്ലാ മത്സരാർത്ഥികളും ഇതുപോലെ തള്ളലുകൾ നടത്തും. ഞാനും അങ്ങനെ തള്ളിയ ഒരു മനുഷ്യനാണ്.
പക്ഷെ ഞാൻ റിയലായി ഇന്റർവ്യൂവിൽ പങ്കെടുത്തപ്പോഴാണ് എനിക്ക് സെലക്ഷൻ കിട്ടിയത്. സ്ത്രീവിരുദ്ധത കാർഡ് അനീഷ് ഇന്റർവ്യൂ ചെയ്തവർക്ക് മുന്നിൽ ഇറക്കിയതും അതിന്റെ ഭാഗമായിട്ടാകും. അന്ന് ഇന്റർവ്യു എടുത്ത അഞ്ജനയെ പോലും അനീഷ് പറ്റിച്ചതുപോലെയായി. സ്ത്രീവിരുദ്ധത ഹൗസിൽ അനീഷ് കാണിക്കുന്നതായോ സംസാരിക്കുന്നതായോ ഞാൻ കണ്ടിട്ടില്ല. കഴിഞ്ഞ സീസണിൽ അഭിഷേക് ശ്രീകുമാർ വന്ന് ടു ജെന്റർ സ്ക്വാഡിന് വേണ്ടി ഭയങ്കരമായി സംസാരിച്ച ഒരാളാണ്.
പക്ഷെ ഒരു പരിധി കഴിഞ്ഞപ്പോൾ അവൻ അത് പതിയെ സ്വിച്ച് ഓഫാക്കി. എന്നാലും ആ വിഷയത്തെ കുറിച്ച് കുറച്ചെങ്കിലും സംസാരിച്ചു. എന്നാൽ അതുപോലൊരു സംസാരമോ എന്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഒരിക്കൽ പോലും പറയാനോ അനീഷ് ശ്രമിച്ചില്ല.

സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവ് കൊടുക്കുന്നതിനോടുള്ള എതിർപ്പ് ഹൗസിൽ വെച്ച് എങ്ങാനും അനീഷ് പറഞ്ഞിരുന്നുവെങ്കിൽ എയറിൽ അല്ല അതിനും അപ്പുറത്തേക്ക് പോകുമായിരുന്നു. ഫസ്റ്റ് റണ്ണറപ്പ് പോയിട്ട് ആ വഴിക്ക് പോകാൻ അനീഷിന് സാധിക്കുമായിരുന്നില്ല. ബിഗ് ബോസിൽ അവസരം കിട്ടാൻ തള്ളിവിട്ടതാണെന്ന് പുറത്തിറങ്ങിയശേഷം അനീഷിന് പറയാമായിരുന്നു. അത് പറയുകയായിരുന്നു ബെറ്റർ. അല്ലാതെ ഇങ്ങനെ കിടന്ന് മെഴുകരുതായിരുന്നു.
മെറ്റേണിറ്റി ലീവ് എന്തിനാണ് സ്ത്രീകൾക്ക് കൊടുക്കുന്നതെന്ന് കോമൺസെൻസ് വെച്ച് ചിന്തിച്ചാൽ മതിയല്ലോ. പ്രസവശേഷം ശരീരവും മെന്റൽ ഹെൽത്തും സംരക്ഷിക്കാൻ വേണ്ടിയാണ്. പ്രസവത്തിനുശേഷം ഒരുപാട് ഘട്ടങ്ങളുണ്ട്. കുഞ്ഞിനെ മുലയൂട്ടണം, പോസ്റ്റ്പാർട്ടം ഡിപ്രഷൻ ബുദ്ധിമുട്ടുകൾ ഉണ്ടാകും, ഒരുപാട് സ്ട്രഗിൾ ചെയ്യേണ്ടതായും വരും. മെറ്റേണിറ്റി ലീവ് അവരുടെ പ്രിവിലേജ് തന്നെയാണ്.
ഇത് എങ്ങാനും ഹൗസിൽ വെച്ച് പറഞ്ഞിരുന്നുവെങ്കിൽ അനീഷ് തീർന്നേനെ. അത് മനസിലാക്കിയതുകൊണ്ടാണ് ഈ കള്ളൻ ഹൗസിൽ അത് പറയാതെ ഇന്റർവ്യൂവിൽ മാത്രം ഒതുക്കി ഹൗസിൽ കയറിയശേഷം ആ സംഭവം സ്വിച്ച് ഓഫ് ചെയ്ത് വെച്ചത്.
അനീഷിന് സ്ത്രീവിരുദ്ധതയൊന്നുമില്ല. അതൊരു നുണയാണ്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഒരു മുറിയിൽ കിടക്കുന്നത് കണ്ടതുകൊണ്ട് സ്ത്രീവിരുദ്ധത മാറിയ ആദ്യത്തെ സ്ത്രീവിരോധിയും അനീഷ് മാത്രമാകും എന്നാണ് സായ് കൃഷ്ണ പറഞ്ഞത്.


Click it and Unblock the Notifications











