'നാത്തൂന്റെ നിർബന്ധപ്രകാരം മാത്രമാണ് ബി​ഗ് ബോസിൽ പോയത്, പത്മഭൂഷൺ ഒന്നും അല്ലല്ലോ കിട്ടുന്നത്, അവരെ ഇഷ്ടമല്ല'

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ പങ്കെടുത്ത ഇരുപത്തിയഞ്ച് മത്സരാർത്ഥികളിൽ ഒരാൾ അവതാരകയായ ശാരിക കെബിയായിരുന്നു. തീപ്പൊരി അഭിമുഖങ്ങൾ നടത്തി വൈറലായിട്ടുള്ള ശാരികയിൽ നിന്നും പ്രതീക്ഷിച്ചതുപോലൊരു പെർഫോമൻസ് പ്രേക്ഷകർക്ക് ലഭിച്ചില്ല. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് ഷോയിൽ നിന്നും പുറത്തായി. റീ എൻട്രി നടത്തിയപ്പോൾ പോലും ആരോടും അമിത സ്നേഹം കാണിക്കാതെ തന്റെ നിലപാടുകൾ വെട്ടി തുറന്ന് പറഞ്ഞൊരാൾ കൂടിയാണ് ശാരിക.

ഇപ്പോഴിതാ ബി​ഗ് ബോസിനെ തള്ളി പറയുന്ന ശാരികയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഐസ് ബ്രേക്ക് എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ ബി​ഗ് ബോസ് താൻ ആ​ഗ്രഹിച്ചിരുന്നില്ലെന്ന് ശാരിക പറയുന്നു. കൂടാതെ അനുമോൾ കപ്പ് നേടാൻ യോ​ഗ്യതയുള്ള മത്സരാർത്ഥി ആയിരുന്നില്ലെന്നും ശാരിക ആവർത്തിച്ചു.

Bigg Boss Malayalam
Photo Credit: Anumol/ Sarika Kb

അനുമോൾ ഒരുപാട് കള്ളത്തരങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്നൊരാളാണ്. ജിസേൽ കള്ളത്തരം കാണിച്ചിട്ടുണ്ടെങ്കിൽ അനുമോളും കാണിച്ചിട്ടുണ്ടെന്ന് പറയേണ്ടി വരും. പാചകം അറിയില്ലെന്ന് അനു പറഞ്ഞത് പച്ചകള്ളമല്ലേ. പല പാചക പരിപാടികളിലും പങ്കെടുത്തിട്ടും ബി​ഗ് ബോസ് ഹൗസിൽ വന്നിരുന്ന് പച്ചയ്ക്ക് തർക്കിക്കുകയാണ് അനു ചെയ്തത്. വീട്ടിൽ പോലും അടുക്കളയിൽ കയറാറില്ല. ഇവിടെ വന്നാണ് പഠിച്ചത് എന്നൊക്കെ പറയുന്നു.

എങ്ങനെ പറയാൻ തോന്നുന്നു. ഇന്റസ്ട്രിയിൽ നിൽക്കുന്നൊരാളല്ലേ... അവർ എന്ത് മോന്തയും കൊണ്ട് പുറത്തിറങ്ങും?. പിന്നെ അഖിൽ മാരാർ പറഞ്ഞതുപോലെ നാണം കെട്ടും പണം നേടിനാൽ നാണക്കേട് ആ പണം മാറ്റിടും എന്നാണല്ലോ. അങ്ങനെ മാറ്റട്ടേ. പിന്നെ ബി​ഗ് ബോസിന്റെ കപ്പെന്ന് പറഞ്ഞാൽ പത്മശ്രീയോ പത്മഭൂഷണോ ഒന്നും അല്ലല്ലോ.

അതുകൊണ്ട് തന്നെ അത്രയും ക്വാളിറ്റിയെ അതിന് കൊടുക്കുന്നുള്ളു. തോറ്റതിന്റെ രോധനമൊന്നുമല്ല. ബി​ഗ് ബോസിൽ പോയാൽ എല്ലാവർക്കും കപ്പ് കിട്ടില്ലെന്ന് എനിക്ക് അറിയാം. ഓരോ വീക്കും ഓരോരുത്തർ എവിക്ടാകും. പിന്നെ എന്തിന് അസൂയ വരണം. ആ ​ഷോ എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടി മാത്രമാണ് ഞാൻ പോയത്. ആ​ഗ്രഹിച്ച് പോയതല്ല.

എന്റെ നാത്തൂന്റെ നിർബന്ധപ്രകാരം മാത്രമാണ് ഞാൻ അതിന് അപ്ലൈ ചെയ്തത്. സീസൺ ആറിലേക്ക് അപ്ലൈ ചെയ്തപ്പോൾ ഞാൻ പറഞ്ഞത് എനിക്ക് നിങ്ങളെ ഇഷ്ടമല്ല. പക്ഷെ എനിക്ക് അറിയണം നിങ്ങൾ എന്താണ് കാണിച്ച് കൂട്ടുന്നതെന്ന്. അവിടെ വന്ന് വലിച്ച് കീറണം എന്നാണ് ഞാൻ അവർക്ക് ഓഡീഷൻ കൊടുത്തപ്പോൾ പറഞ്ഞത്. സത്യത്തിൽ ഇന്ന് എനിക്ക് ലജ്ജ തോന്നുന്നു.

Bigg Boss Malayalam
Photo Credit: Anumol/ Sarika Kb

അഖിൽ മാരാരുടെ സീസണിൽ അവസരം കിട്ടിയാൽ മതിയായിരുന്നുവെന്ന് ഞാൻ ആലോചിച്ച് പോയി. ശോഭ അടക്കം ക്വാളിറ്റിയുള്ള ഒരുപാട് മനുഷ്യർ ആ സീസണിൽ പങ്കെടുത്തിരുന്നു. ഈ സീസണിൽ അങ്ങനൊരാളില്ല. ഈ സീസണിനെ അവലോകം ചെയ്യുമ്പോൾ പുലികളെന്ന് പറയാവുന്ന ആരാണുള്ളത്. അനീഷിനെ ജനങ്ങൾ ഓർത്തിരിക്കുന്നുണ്ട്. അതുപോലെ നെവിനേയും എനിക്ക് ഇഷ്ടമാണ്.

സീസൺ സെവന്റെ മുത്താണ്. അനുമോൾ ജയിക്കുമെന്ന് പിആർ ഫിനാലെയ്ക്ക് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. അനുമോൾ അഭിനയിക്കുകയായിരുന്നോ റിയൽ ആയിരുന്നോ എന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല. ഫുൾ ടൈം എക്സ്പ്രഷനിട്ടാണ് അവർ നടക്കുന്നത്. പിന്നെ എങ്ങനെ മനസിലാക്കും. അനു ജീവിക്കുന്നതും നടക്കുന്നതുമെല്ലാം അഭിനേത്രിയാണ്.

നൂറ് ദിവസവും അഭിനയിച്ച് ജീവിച്ച് കാണിച്ച വിൽപവറിനാകും ഏഷ്യാനെറ്റ് അനുവിന് കപ്പ് നൽകിയത് എന്നും ശാരിക പറയുന്നു. കോമണർ‌ ലേബലിൽ എത്തിയ അനീഷാണ് രണ്ടാം സ്ഥാനം നേടിയത്. ഷാനവാസ്, നെവിൻ, അക്ബർ എന്നിവർ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നേടി.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X