ദയ അശ്വതിയേയും എലീനയേയും ഒഴിവാക്കി, ബിഗ് ബോസ് ഹൗസിൽ മികച്ച പ്രകടനം കാഴ്ചവെച്ചത് ഇവർ

വാക്ക്വാദങ്ങളും തർക്കങ്ങളും ബിഗ് ബോസിലെ സ്ഥിരം കാഴ്ചയാണ്. ടാസ്ക്കിന് ശേഷം ആരംഭിക്കുന്ന വഴക്കുകൾ അടുത്ത് ആഴ്ചത്തെ നോമിനേഷനിലാണ് അവസാനിക്കാറുള്ളത്. ബിഗ് ബോസ് ഹൗസിലെ ഗ്രൂപ്പ് കളി പരസ്യമായ രഹസ്യമാണ് . അവതാരകനായ മോഹൻലാൽ ‌ ഇതിനെ കുറിച്ച് മത്സരാർഥികളോട് പല പ്രാവശ്യം ചോദിക്കുകയും ഒരാൾക്ക് മാത്രേ ഷോയുടെ ടൈറ്റിൽ വിന്നറാകാൻ കഴിയുകയുള്ളൂ എന്ന് ഓർമിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും ഓർമിക്കാതെ ഇരു ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരാർഥികൾ ഗെയിം കളിക്കുന്നത്.

ഈ ആഴ്ചത്തെ മത്സരാർഥികളുടെ വീക്കിലി ടാസ്ക്കായിരുന്നു തലയണമന്ത്രം. പതിവ് പോലെ വാക്വാദങ്ങൾ നടന്നുവെങ്കിലും കഴിഞ്ഞ ടാസ്ക്കുകളെ അപേക്ഷിച്ച് സമാധാനത്തോടെയായിരുന്നു തലയണമന്ത്രം അവസാനിച്ചത്. ദയ നേത്യത്വം നൽകിയ പാഷാണം ഷാജി, ഫുക്രു, ആര്യ, എലീന എന്നിവരടങ്ങുന്ന എ ടീമായിരുന്നു ടാസ്ക്കിൽ വിജയിച്ചത്.

 മികച്ച പ്രകടനം

ആദ്യം ചില വഴക്കുകൾ നടന്നുവെങ്കിലും പിന്നീട് സമാധാനത്തോടെയാണ് ടാസ്ക്ക് മുന്നോട്ട് പോയത്. ഇരു ടീമും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത് എന്നാൽ ഏറ്റവും കൂടുതൽ തലയണകൾ ഉണ്ടാക്കി എ ടീം വിജയിക്കുകയായിരുന്നു. എണ്ണത്തിൽ കൂടുതൽ തലയണ നിർമ്മിച്ചത് ബി ഗ്രൂപ്പ് ആയിരുന്നുവെങ്കിലും ഗുണ നിലവാരപ്പരിശോധനയിൽ ഇവർ നിർമ്മിച്ച തലയണകൾ തള്ളി പോകുകയായിരുന്നു.

മികച്ച പെർഫോമർ

വീക്കിലി ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന മൂന്ന് പേർക്കാണ് അടുത്ത ആഴ്ചത്തെ ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്. വീക്കിലി ടാസ്ക്കായ തലയണമന്ത്രത്തിൽ മികച്ച പ്രകടം കാഴ്ചവെച്ച മൂന്ന് പേരുകൾ നിർദ്ദേശിക്കാൻ ബിഗ് ബോസ് അറയിക്കുകയായിരുന്നു. വിജയിച്ച ടീമായ എ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകൾ മാത്രമേ നിർദ്ദേശിക്കുവാൻ പാടുള്ളുവെന്നും ബിഗ് ബോസ് അറിയിച്ചു.

തുടക്കം എ ഗ്രൂപ്പിൽ നിന്ന്

ഫുക്രുവിൽ നിന്നായിരുന്നു തുടക്കം. ആര്യ, ഷാജി, എലീന എന്നിവരുടെ പേരുകളാണ് ഫുക്രു നിർദ്ദേശിച്ചത്. എന്നാൽ ആര്യ പറഞ്ഞത് എലീനയുടേയും ഫുക്രുവിന്റേയും പാഷാണം ഷാജിയുടേയും പേരായിരുന്നു. എലീനയും ദയ ഒഴികയുളള മൂന്ന് പേരുടെ പേരുകൾ നിർദ്ദേശിച്ചു. ഷാജി, ആര്യ, ഫുക്രു എന്നിവരുടെ പേരുകളാണ് ദയ പറഞ്ഞത്. എന്നാൽ ബി ടീമിൽ നിന്ന് ആര്യയുടേയും പാഷണം ഷാജിയുടേയും പേരുകളാണ് ഏറ്റവും കൂടുതൽ പറഞ്ഞത്. ഫുക്രുവിന്റേയും ദയയുടേയും പേരുകളു ചുല മത്സരാർഥികൾ പറഞ്ഞു. എലീനയുടെ പേര് ബി ടീമിൽ നിന്ന് അധികം ഉയർന്നു വന്നിരുന്നില്ല.

Recommended Video

Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | FilmiBeat Malayalam
മികച്ച പ്രകടനം  കാഴ്ചവെച്ചത്

ഏഴ് വോട്ടുകൾ നേടി ഫുക്രുവും, ആറ് വോട്ടുകൾ നേടി പാഷാണം ഷാജിയും അഞ്ച് വോട്ടുകൾ നേടി ആര്യയും തൊട്ട് പിന്നലെ ദയയും എത്തിയിരുന്നു. ഇതിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ മാത്രമാണ് ബിഗ് ബോസ് പരിഗണിച്ചത്. ഫുക്രുവിനേയും,പാഷാണം ഷാജിയേയും ആര്യയയേയും മികച്ച മത്സരാർഥികളായി പ്രഖ്യാപിച്ചു. എന്നാൽ ക്യാപ്റ്റൻ സി ടാസ്ക്കിന കുറിച്ച് ബിഗ് ബോസ് പറഞ്ഞിരുന്നില്ല. സാധാരണ ഗതിയിൽ വീക്കിലി ടാസ്ക്കിൽ വിജയിക്കുന്ന മൂന്ന് പേരാണ് ക്യാപ്റ്റൻസി ടാസ്ക്കിലേയ്ക്ക് വരുന്നത്. അതേസമയം മികച്ച പെർഫോമറോടൊപ്പം മോശം പെർഫോമറേയും തിരഞ്ഞെടുക്കാൻ ബിഗ് ബോസ് മത്സരാർഥികളോട് ആവശ്യപ്പെട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X