എന്ത് ദ്രോഹമാണ് ചെയ്തത്, ജീവിക്കാന്‍ അനുവദിക്കില്ലേ? വീഡിയോയിൽ പൊട്ടിക്കരഞ്ഞ് മഞ്ജുവിന്റെ അമ്മ

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബിഗ് ബോസ് സീസൺ 2 ന് ലഭിക്കുന്നത്. ഹൗസിനുള്ളിൽ മത്സരാർഥികൾ ഗെയിം കളിച്ച് മുന്നേറുമ്പോൾ പുറത്ത് ഇവർക്ക് പിന്തുണയുമായി ഫാൻസ് ആർമികളും സജീവമാണ്. പലപ്പോഴും സോഷ്യൽമീഡിയയിൽ മത്സരാർഥികളുടെ ഫാൻസ് ആർമികൾ തമ്മിൽ ഏറ്റുമുട്ടാറുമുണ്ട്. ഇത് കുടുംബാംഗങ്ങളെ പോലും മോശമായി ബാധിക്കാറുണ്ട്.

ബിഗ് ബോസ് റിയാലിറ്റി ഷേയിൽ എത്തിയതിന് ശേഷം സൈബർ ആക്രമണത്തിന് ഇരയായ മത്സരാർഥിയാണ് മഞ്ജു പത്രോസ്. മഞ്ജുവിനും കുടുംബത്തിനും നേരെ സൈബർ ആക്രമണവും അപവാദ പ്രചരണവും രൂക്ഷമാകുകയാണെന്ന് മഞ്ജു പത്രോസിന്റെ അമ്മ റീത്ത. മഞ്ജുവിനൊപ്പം ബ്ലക്കീസ് എന്ന വ്ലോഗ് അവതരിപ്പിക്കുന്ന സിമി സാബു പങ്കുവെച്ച വിഡിയോയിലാണ് തങ്ങൾക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ച് മഞ്ജുവിന്റെ മാതപിതാക്കൾ വെളിപ്പെടുത്തിയത്.

പൊട്ടിക്കരഞ്ഞ്  മഞ്ജുവിന്റെ അമ്മ

ഒരു ടെലിവിഷൻ ഗെയിമിന്റെ പേരിൽ വീട്ടിലിരിക്കുന്നവരെ വലിച്ചിഴക്കുന്നതെന്തിനാണെന്നും മഞ്ജുവിന്റ അമ്മ വീഡിയോയിലൂടെ ചോദിക്കുന്നുണ്ട്.. കൂടാതെ മ‍ഞ്ജുവിന് നേര ഉയരുന്ന ആരോപണങ്ങൾക്ക് പൊട്ടിക്കരഞ്ഞ് കൊണ്ടാണ് അമ്മ മറുപടി നൽകുന്നത്.പള്ളിയില്‍ പോയപ്പോള്‍ ഒരു കുട്ടി ചോദിച്ചു, റീത്താമ്മേ നിങ്ങളെ പറ്റിയും മഞ്ജു ചേച്ചിയെ പറ്റിയും അനാവശ്യമാണല്ലോ എഴുതുന്നത്. ഇത് നിങ്ങൾ കണ്ടില്ലേ എന്നും അവർ ചോദിക്കുന്നുണ്ട്.

 മഞ്ജുവിനെ  കുറിച്ചോർത്ത്  അഭിമാനം

മഞ്ജുവിന്റെ പ്രകടനം കണ്ട് അഭിമാനം തോന്നാറുണ്ട്. തെറ്റ് കണ്ടാല്‍ പ്രതികരിക്കുന്ന ആളാണ് മഞ്ജു. അത് വീട്ടിലും അങ്ങനെ തന്നെയാണ്. അതിന്റെ പേരില്‍ വീട്ടിലുള്ളവരെക്കുറിച്ചും മഞ്ജുവിന്റെ കുട്ടിയെക്കുറിച്ചും അനാവശ്യം പറയുന്നത് എന്തിനാണ് റീത്ത ചോദിക്കുന്നു.

 മകളുടെ  കുടുംബ ജീവിതം

ഈ സൈബർ ആക്രമണത്തെ അതേ രീതിയിൽ വേണമെങ്കിലും തങ്ങൾക്ക് തിരിച്ച് പ്രതികരിക്കാം. എന്നാൽ ഇതിനെ ഒരു മത്സരമായിട്ടാണ് തങ്ങൾ കാണുന്നതെന്ന് അച്ഛൻ പത്രോസ് പറഞ്ഞു. മഞ്ജു ഭര്‍ത്താവ് സുനിച്ചനുമായി വിവാഹ ബന്ധം വേര്‍പെടുത്താന്‍ പോവുകയാണെന്ന പ്രചരണം വരെ നടന്നിരുന്നു. വളരെ കഷ്ടപ്പെട്ടാണ് മകളെ വളർത്തിയതും വിവാഹം കഴിപ്പിച്ച് അയച്ചതും. വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്ത കുടുംബത്തെയും മകനെയും ബാധിച്ചെന്നും അച്ഛന്‍ കൂട്ടിച്ചേർത്തു.

ഫേക്ക്  അക്കൗണ്ടുകളിൽ നിന്നുളള  ആക്രമണം


താനും മ‍ഞ്ജുവു കൂടിയാണ് ബ്ലാക്കീസ് വ്ലോഗ് തുടങ്ങിയതെങ്കിലും അതിന് പിന്നിൽ നിരവധി സുഹൃത്തുക്കളുടെ സഹായമുണ്ട്. സഹിക്കാൻ പറ്റാത്ത തരത്തിലുള്ള നെഗറ്റീവ് കമന്റുകളാണ് സോഷ്യൽ മീഡിയയിലൂടെ വന്നു കൊണ്ടിരിക്കുന്നതെന്ന് സിമി വീഡിയോയിൽ പറയുന്നു.നെഗറ്റീവ് പ്രതികരണങ്ങള്‍ ക്രമാതീതമായതിനാല്‍ ഇത് ഒരുപക്ഷേ തങ്ങളുടെ അവസാനത്തെ വ്‌ളോഗ് ആയേക്കാമെന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X