ബിഗ് ബോസ് മലയാളം സീസൺ 3യുടെ ഫിനാലെ ഷൂട്ട് കഴിഞ്ഞു, ആ മൂന്ന് പേരിൽ ഒരാൾ വിജയി, പ്രെമോ ഉടൻ...

മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ബിഗ് ബോസ് ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. 2021 ഫെബ്രുവരി 14 ന് ആണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. കൊവിഡ് മാനദണഡങ്ങൾ പാലിച്ചാണ് ഷോ ആരംഭിച്ചതെങ്കിലും, 95ാ ദിവസം മത്സരം നിർത്തി വയ്ക്കുകയായിരുന്നു. ഇത് പ്രേക്ഷകരെ ഏറ സങ്കടത്തിലാഴ്ത്തിയിരുന്നു. ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്നാണ് ഷോ നിർത്തി വയ്ക്കുന്നത്. മത്സരം നിർത്തിയെങ്കിലും ഇപ്പോൾ ഫിനാലെയ്ക്കായി തയ്യാറെടുക്കുകയാണ്. നിലവിൽ ഫിനാലെ ഷൂട്ട് ചെന്നൈയിൽ നടക്കുകയാണ്.

ഇപ്പോൾ ബിഗ് ബോസ് ഫിനാലെയെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ബിഗ് ബോസ് ഫൈനലിസ്റ്റുകളും പുറത്തു പോയ മത്സരാർഥികളും ഷോയ്ക്കായി ചെന്നൈയിൽ എത്തിയിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷോയുടെ ചിത്രീകരണം തുടങ്ങിയെങ്കിലും ബിഗ് ബോസ് അധികൃതർ ഇതുവരെ ഫിനാലെയെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.

സീസൺ 3 ഫിനാലെ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഗ്രാൻഡ് ഫിനാലെയെ കുറിച്ചുളള പുതിയ വിശേഷമാണ്. സീസൺ 1 ൽ നിന്ന് ഏറെ വ്യത്യാസ്തമായിട്ടാകും മൂന്നാം ഭാഗത്തിന്റെ ഫിനാലെ നടക്കുക എന്നാണ് ഇപ്പേൾ പുറത്ത് വരുന്ന റിപ്പോർട്ട്. കൂടാതെ ഉടൻ തന്നെ ഫിനാലെയുടെ പ്രെമൊ വീഡിയോ പുറത്ത് വരുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. വ്ലോഗർ രേവതിയാണ് തന്റെ യുട്യൂബ് ചാനലിലൂടെ ഇതു സംബന്ധമായ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

താരങ്ങളുടെ  പ്രകടനം

മത്സരാർഥികളുട ഉഗ്രൻ ഡാൻസ് പ്രകടനങ്ങൾ ഉണ്ടാവുമെന്നും പറയുന്നുണ്ട്. ഇതിന്റെ എല്ലാം ഷൂട്ട് ഏകദേശം അവസാനിച്ചിട്ടുണ്ട്. സീസൺ 2 മത്സരാർഥികളുടേയും മറ്റു താരങ്ങളുടേയും സ്കിറ്റുകളും ഡാൻസും ബിഗ് ബോസ് ഫിനാലെ ഷോയിൽ ഉണ്ടാകുമെന്നും വീഡിയോയിൽ രേവതി പറയുന്നു. ഇനി ലാലേട്ടന്റെ രംഗം മാത്രമാണ് ചിത്രീകരിക്കാനുള്ളത്. അത് ഉടൻ തന്നെയുണ്ടാകും. ബിഗ് ബോസ് ഫിനാലെയുടേയും ഓണാഘോഷത്തിന്റെയും ഷൂട്ടിങ്ങ് കഴിഞ്ഞ് 26ാം തീയതി താരങ്ങൾ മടങ്ങി നാട്ടിലെത്തുമെന്നും രേവതി വീഡിയോയിൽ പറയുന്നു

അവസാനത്തെ എവിക്ഷൻ

നിലവിൽ 8 പേരാണ് ബിഗ് ബോസ് ഫൈനലിൽ ഇടം പിടിച്ചിരിക്കുന്നത്. ഇവരിൽ ടോപ്പ് 5 മത്സരാർഥികളെ ആയിരിക്കും ആദ്യം കണ്ടെത്തുക. അതിൽ നിന്ന് ടോപ്പ് 3യെ കണ്ടെത്തും. ഇവരിൽ നിന്നാകും സീസൺ 3യുടെ വിജയിയെ കണ്ടെത്തുക. സീസൺ ഒന്നിലെ പോലെ തന്നെയാകും മൂന്നാം സീസണിലും ഫിനാലെ എവിക്ഷൻ നടക്കുന്നത്. ആദ്യ സീസണിൽ 5 പേരിൽ നിന്നാണ് വിജയിയെ കണ്ടെത്തിയത്. സാബു മോൻ ആയിരുന്നു ഒന്നിലെ വിജയി.

പ്രമോ വീഡിയോ

ഫിനാലെ ഷൂട്ട് ഏകദേശം കഴിഞ്ഞതോടെ ഉടൻ തന്നെ പ്രെമോ വീഡിയോ പുറത്ത് വിടുമെന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. സീസൺ 3യുടെ വിജയിയെ അറിയാൻ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. 25ാം തീയതിയോടെ വിജയിയെ അറിയാൻ സാധിക്കുമെന്നാണ് സൂചന. മണിക്കുട്ടൻ, സായ്, ഡിംപൽ എന്നിവരുടെ പേരുകളാണ് ഫൈനൽ 3 ലേക്ക് ഉയർന്ന് കേൾക്കുന്നത്. ഇവരെ കൂടാതെ ഋതു, റംസാൻ, കിടിലൻ ഫിറോസ്,നോബി , അനൂപ് തുടങ്ങിയവരാണ് ഫൈനലിൽ ഇടം പിടിച്ചിരിക്കുന്ന 8 പേർ.

കടപ്പാട്; വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X