ദിയയ്ക്ക് ചോറുവാരികൊടുത്ത് അര്‍ച്ചന! ബിഗ് ബോസ് താരങ്ങളുടെ ഓണാഘോഷം ഇങ്ങനെ

By Prashant V R

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായി മാറിയ താരമാണ് നടി അര്‍ച്ചന സുശീലന്‍. വില്ലത്തി വേഷങ്ങളിലൂടെയായിരുന്നു അര്‍ച്ചന മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയത്. സീരിയലുകള്‍ക്ക് പുറമെ ഇടയ്ക്ക് സിനിമകളിലും അഭിനയിച്ചിരുന്നു താരം. ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് അര്‍ച്ചനയെ പ്രേക്ഷകര്‍ കൂടുതലറിഞ്ഞത്. ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു നടി.

ബിഗ് ബോസിന്റെ അവസാനം വരെ പിടിച്ചുനിന്ന ശേഷമാണ് നടി തിരിച്ചെത്തിയത്. ഷോയില്‍ നിന്നും ലഭിച്ച സൗഹൃദങ്ങളെല്ലാം പിന്നീടും കാത്തുസൂക്ഷിച്ചിരുന്നു താരം. ബിഗ് ബോസ് കഴിഞ്ഞ ശേഷം സഹമല്‍സരാര്‍ത്ഥികള്‍ക്കൊപ്പം എല്ലാം ഒത്തുകൂടിയിരുന്നു താരം. സീരിയല്‍ തിരക്കുകള്‍ക്കിടെയിലും തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം അര്‍ച്ചന സുശീലന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ബിഗ് ബോസിലുണ്ടായിരുന്ന

ബിഗ് ബോസിലുണ്ടായിരുന്ന രഞ്ജിനി ഹരിദാസും, സാബുമോനും, ദീപനും, ദിയയുമെല്ലാം അര്‍ച്ചനയുടെ അടുത്ത സുഹൃത്തുക്കളാണ്. സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അര്‍ച്ചന സുശീലന്‍ പങ്കുവെക്കാറുളളത്. ലോക്ഡൗണിന് പിന്നാലെ അഭിനയ രംഗത്ത് വീണ്ടും സജീവമായിരുന്നു താരം. അതേസമയം അര്‍ച്ചനയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇത്തവണ വീട്ടില്‍ നിന്നുളള

ഇത്തവണ വീട്ടില്‍ നിന്നുളള ഓണാഘോഷത്തിനിടെ എടുത്ത ചിത്രങ്ങളാണ് അര്‍ച്ചന പങ്കുവെച്ചിരിക്കുന്നത്. അര്‍ച്ചനക്കൊപ്പം അടുത്ത സുഹൃത്തും ബിഗ് ബോസ് മല്‍സരാര്‍ത്ഥിയുമായിരുന്ന ദിയ സനയും ചിത്രങ്ങളിലുണ്ട്. ദിയക്ക് ചോറുവാരികൊടുക്കുന്ന ഒരു ചിത്രവും അര്‍ച്ചന പങ്കുവെച്ചിരുന്നു. കൂടാതെ അര്‍ച്ചനയുടെ അമ്മ സീമ, സഹോദരി കല്‍പ്പന, സഹോദരന്റെ മകള്‍ റോയ തുടങ്ങിയവരെയും ചിത്രങ്ങളില്‍ കാണാം.

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam
ഇന്‍സ്റ്റഗ്രാമില്‍ ക്യാപ്ഷനൊന്നും

ഇന്‍സ്റ്റഗ്രാമില്‍ ക്യാപ്ഷനൊന്നും കുറിക്കാതെയാണ് അര്‍ച്ചന സുശീലന്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ബിഗ് ബോസ് താരത്തിന്റെ പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് നടിക്ക് ഓണാംശകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. ബിഗ് ബോസ് ആദ്യ സീസണിന് പിന്നാലെ ആരാധകര്‍ കൂടിയ താരം കൂടിയാണ് അര്‍ച്ചന സുശീലന്‍.

വര്‍ഷങ്ങളായി കുടുംബ പ്രേക്ഷകരുടെ

വര്‍ഷങ്ങളായി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി. നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അര്‍ച്ചന സുശീലന്‍ അഭിനയിച്ചിരുന്നു. പാതിമലയാളിയായ അര്‍ച്ചനയുടെ സീരിയലുകളെല്ലാം പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. അഭിനയത്തിന് പുറമെ നര്‍ത്തകിയായും തിളങ്ങിയിട്ടുണ്ട് അര്‍ച്ചന സുശീലന്‍. നിരവധി സ്‌റ്റേജ് ഷോകളിലും മറ്റും മുന്‍പ് അര്‍ച്ചന ഡാന്‍സ് അവതരിപ്പിച്ചിട്ടുണ്ട്.

ബിഗ് ബോസ് മലയാളം

ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ പങ്കെടുത്തത് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു അര്‍ച്ചന. അടുത്തിടെ ദീപന്‍ മുരളിയുടെ മകളുടെ പിറന്നാളിനും ബിഗ് ബോസ് താരങ്ങളെല്ലാം ഒത്തൂകൂടിയിരുന്നു. അന്ന് എടുത്ത ചിത്രങ്ങളും അര്‍ച്ചന സുശീലന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ദീപന്റെ മകള്‍ മേധസ്വിയുടെ ഒന്നാം പിറന്നാളായിരുന്നു ഇവരെല്ലാം ആഘോഷിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X