പിറന്നാൾ ദിനത്തിൽ മഷൂറയ്ക്ക് സര്‍പ്രൈസുമായി ബഷീർ ബഷി, ആശംസയുമായി ആരാധകർ
ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിലൂടെയാണ് ബഷീർ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതാനാവുന്നത്. സാബു മോൻ , പേളി മാണി രഞ്ജിനി, ശ്രീനീഷ് എന്നിവർ എത്തിയ ബിഗ് ബോസിന്റെ ആദ്യത്തെ സീസണിലാണ് ബീഷീറും മത്സരാർഥിയായി എത്തിയത്. 84ാം ദിവസമായിരുന്നു ഷോയിൽ നിന്ന് പുറത്ത് ആയത്. താരങ്ങൾക്കൊപ്പമായിരുന്നു ബഷീർ ബഷിയും ബിഗ് ബോസിൽ എത്തിയത്.

ഷോയിലൂടെ ബഷീറിനോടൊപ്പം തന്നെ കുടുംബവും പ്രേക്ഷകരുടെ ശ്രദ്ധനേടിയിരുന്നു.. ഭാര്യമാരായ മഷൂറയും സുഹാനയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിത മഷൂറയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കുകയാണ് ബഷീറും കുടുംബവും. പിറന്നാൾ കേക്കിനുള്ളിൽ ഒരു സമ്മാനവും ബഷീർ മഷൂറയ്ക്ക് ആയി കരുതിയിരുന്നു. മഷൂറയുടെ 25ാമത്തെ പിറന്നാളായിരുന്നു ഗംഭീരമായി ആഘോഷിച്ചത് . മഷുവിന്റെ കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ഒരു ലക്ഷത്തിലധികം രൂപ വരുന്ന ആപ്പിളിന്റെ ഐ ഫോൺ ആയിരുന്നു ബഷീർ കേക്കിനുള്ളിൽ മഷൂറയ്ക്ക് സമ്മാനമായി നൽകിയത്.കേക്കിനടിയിലാണ് ബഷീര്‍ സമ്മാനം ഒളിച്ച് വെച്ചത്. പിന്നേയും എന്നെ പറ്റിക്കുകയാണോ എന്ന സംശയത്തോടെയായിരുന്നു മഷൂറ സമ്മാനം നോക്കിയത്. മഷൂറയുടെ സന്തോഷനിമിഷങ്ങള്‍ ബഷീറും പങ്കുവെച്ചിരുന്നു.മഷുവിന്റെ പിതാവിനൊപ്പമായി എല്ലാവരും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നിരുന്നു.
പിറന്നാൾ ആഘേഷവീഡിയോയ്ക്കൊപ്പം കാക്കനാട് വികാസ് ഭവന്‍ ജംഗക്ഷനില്‍ ബിബി ഗാര്‍ഡന്‍ ഷോപ്പ് ഉദ്ഘാടന വീഡിയോയും പങ്കുവെച്ചിരുന്നു. ഷോപ്പ് ഉദ്ഘാടനത്തിനൊപ്പമായാണ് പിറന്നാളും ആഘോഷിച്ചത്. ''സോനുവും ഞാനും ഇപ്പോഴാണ് ഈ ഷോപ്പ് കാണുന്നത്. ആ സന്തോഷമുണ്ടെന്നായിരുന്നു മഷൂറ പറഞ്ഞത്. പിറന്നാളാഘോഷത്തിന് ശേഷമായി ലൈവ് വീഡിയോയുമായും മഷൂറ എത്തിയിരുന്നു. തനിക്ക് ലഭിച്ച സര്‍പ്രൈസ് കണ്ടതിന്റെ എക്‌സൈറ്റ്‌മെന്റൊക്കെ പിന്നീട് പറയാം. ആകെ ക്ഷീണത്തിലാണ്, അതിനാല്‍ ആ വീഡിയോ പിന്നീട് പോസ്റ്റ് ചെയ്യാമെന്നും മഷൂറ പറഞ്ഞിരുന്നു. നിരവധി പേരായിരുന്നു മഷൂറയ്ക്ക് ആശംസ അറിയിച്ചിരുന്നു. മഷൂറയുടെ ഉപ്പയും വീഡിയോയില്‍ സംസാരിച്ചിരുന്നു. പരസ്പര സഹായവും സഹകരണവുമൊക്കെയാണ് ഞങ്ങളുടെ ഗുണം. എല്ലാ മതക്കാരേയും ദൈവത്തിന്റെ മക്കളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മഷൂറയുമായി പ്രണയത്തിലായതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമെല്ലാം ബഷീര്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു. സുഹാനയുടെ സമ്മതത്തോടെയായിരുന്നു രണ്ടാം വിവാഹം. വിവാഹ ശേഷം ഇരുവരും പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് കഴിയുന്നത്. തനിക്ക് ഇങ്ങനെ സാധിച്ചുവെന്ന് കരുതി ആരും അത് അനുകരിക്കരുത്, അത്ര എളുപ്പമല്ല ഇതെന്നും താരം പറഞ്ഞിരുന്നു. മഷൂറയെ പോലെ തന്നെ സുഹാനയും സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്വന്തമായി യുട്യൂബ് ചാനലുണ്ട്. രസകരമായ വീഡിയോയുമായി എത്താറുണ്ട്. ഇതും പ്രേക്ഷകരുടെ ഇടയിൽ വൈറലാവാറുണ്ട്.


Click it and Unblock the Notifications