For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് വിവാഹം കഴിച്ചത് പത്ത് പൈസ ഭാര്യ വീട്ടുകാരെ കൊണ്ട് ചെലവാക്കിപ്പിക്കാതെ: തുറന്നുപറഞ്ഞ് ബഷീര്‍ ബഷി

  |

  ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെയും കുടുംബത്തിന്‌റെയും യൂടൂബ് വീഡിയോസെല്ലാം എല്ലാവരും ഏറ്റെടുക്കാറുണ്ട്. ബിഗ് ബോസിലൂടെയാണ് ബഷീറിന്റെ കുടുംബത്തിനെയും പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. ദിവസേനയുളള വീഡിയോസുമായാണ് മഷൂറ എത്താറുളളത്. ഇടയ്ക്കിടെയുളള പാചക വീഡിയോകളുമായി സുഹാനയും ആക്ടീവാണ്. ബഷീര്‍ ബഷിയുടെയും കുടുംബത്തിന്‌റെയും വിശേഷങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. കുടുംബത്തിലുളള എല്ലാവര്‍ക്കും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട് യൂടൂബില്‍.

  നടി ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

  ബിഗ് ബോസില്‍ പങ്കെടുത്ത സമയത്ത് ഭാര്യമാരെ കുറിച്ച് ബഷീര്‍ മനസുതുറന്നിട്ടുണ്ട്. അടുത്തിടെ മഷൂറയ്ക്ക് ഒരു മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് തികഞ്ഞ സന്തോഷം ബഷീറും കുടുംബവും ആഘോഷിച്ചു. അതേസമയം സോഷ്യല്‍ മീഡിയയില്‍ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബഷീര്‍ ബഷി മഷൂറയുടെ പുതിയ വീഡിയോയിലൂടെ എത്തിയിരിക്കുകയാണ്.

  സോനൂനെ ഇട്ടിട്ട് ബഷിയും മഷൂറയും കറങ്ങാന്‍ പോയി എന്നാണ് ബഷീറിനെതിരെ വന്ന ഒരു കമന്റ്. ഇതിനുളള മറുപടിയാണ് പുതിയ വീഡിയോയിലൂടെ ബഷീര്‍ നല്‍കിയത്. 'ഞാനും സോനുവും ലൈഫ് ബ്ലാസ്റ്റ് ചെയ്തതത്ര ഒരാളും ചെയ്തിട്ടുണ്ടാവില്ലെന്ന് ബഷീര്‍ പറയുന്നു. 2006ല്‍ പ്രണയിക്കാന്‍ തുടങ്ങി, 2009ല്‍ വിവാഹം കഴിച്ചു. ആ സമയത്തൊക്കെ ഞങ്ങള്‍ എത്ര കറങ്ങിയിട്ടുണ്ടെന്ന് അറിയുമോ?'.

  'എത്ര സ്ഥലങ്ങളില് പോയിട്ടുണ്ടെന്ന് അറിയാമോ?. ലക്ഷദ്വീപ് വരെ പോയി ഞങ്ങള് കറങ്ങി അടിച്ചുവന്നിട്ടുണ്ട്. എന്നിട്ടാണ് ഒന്നുമറിയാത്ത ചിലര്‍ പൊങ്കാലയിടുന്നത്. ശോകമാണ് ചിലരുടെയൊക്കെ കാര്യം', ബഷീര്‍ പറഞ്ഞു. തുടര്‍ന്ന് മഷൂറയും വിമര്‍ശനങ്ങളില്‍ സംസാരിച്ചു. 'ഞാനപ്പോഴും പറയുന്നൊരു കാര്യമുണ്ട്. ബി പോസിറ്റീവ്. എല്ലാത്തിലും നല്ലത് കാണുക. ജീവിതത്തിലും നല്ലതേ സംഭവിക്കുളളൂ. ആരെയും വേദനിപ്പിക്കരുത്. എല്ലാത്തിലും നെഗറ്റീവ് കാണുമ്പോള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒന്നിനെയും നല്ലതായി കാണാന്‍ കഴിയില്ല. മറ്റുളളവര്‍ക്ക് പോസിറ്റിവിറ്റി കൊടുക്കുക. സന്തോഷം പകരുക', മഷൂറ പറഞ്ഞു.

  'എല്ലാവരെയും വേദനിപ്പിക്കരുത് എന്ന് പറയുമ്പോ ചിലര് ഇപ്പോ പറയും എന്നിട്ടാണ് സുഹാനയെ വേദനിപ്പിക്കുന്നത് എന്ന്', ബഷീര്‍ പറയുന്നു. ഇപ്പോള്‍ സ്ത്രീധനത്തിന്‌റെ കുറെ വാര്‍ത്തകള് കണ്ടില്ലെ. കുറച്ചുപേര്‍ ജീവിതം അവസാനിപ്പിച്ചെന്ന് ഒകെ. കാറ് കൊടുത്തില്ലെന്ന് ഒകെ പറഞ്ഞ് പെണ്ണിന് ഉപദ്രവിച്ച് അവള് അവസാനം ജീവിതം അവസാനിപ്പിച്ചു. ഞാന്‍ രണ്ട് വിവാഹം കഴിച്ചത് പത്ത് പൈസ അവരുടെ വീട്ടുകാരെ കൊണ്ട് ചെലവാക്കിപ്പിക്കാതെയാണ്'.

  'ഞാന്‍ ഗോള്‍ഡ് അങ്ങോട്ട് ഇട്ട്, അവരുടെ ഡ്രസും എല്ലാ കാര്യങ്ങളും അങ്ങോട്ട് ചെയ്താണ് രണ്ട് പേരെയും വിവാഹം കഴിച്ച് കൂടെ കൊണ്ടുനടക്കണത്. ഞാന്‍ തല്ലിചതച്ചെന്നോ ഉപദ്രവിച്ചെന്നോ പറഞ്ഞ് ഇവരാരെങ്കിലും വന്നിട്ടുണ്ടോ?' ബഷീര്‍ ചോദിക്കുന്നു. ബഷീറിന് പിന്നാലെ സുഹാനയും വീഡിയോയില്‍ സംസാരിച്ചു. 'കുറെ പേര്‍ പറയുന്നത് കേട്ടിട്ടുണ്ടായിരുന്നു സുഹാനത്തയ്ക്ക് വേറെ വഴിയില്ല. രണ്ട് പിളേളരുണ്ട്. അതുകൊണ്ടാണ് ബഷീര്‍ക്കയ്‌ക്കൊപ്പം തന്നെ നിന്നത് എന്നൊക്കെ.

  Sreeya Iyyer talks about the issue with Basheer Bashi | FilmiBeat Malayalam

  'എനിക്ക് ആ സമയത്ത് ഒരു കുട്ടിയ ഉളളൂ. ഒരാള് വയറ്റിലാണ്. ഞാന്‍ തിന്നാനോ കുടിക്കാനോ ഒന്നും ഇല്ലാത്ത കുടുംബത്തില്‍ നിന്ന് വന്ന ആളല്ല. എനിക്കീ മനുഷ്യനോട് ഇഷ്ടമുളളത് കൊണ്ടാണ് ഞാന്‍ ഇദ്ദേഹത്തിന്‌റെ കൂടെ തന്നെ നില്‍ക്കണത്. അത് നിങ്ങള് മനസിലാക്കണം. എനിക്ക് എപ്പോ വേണമെങ്കിലും ഈ ലൈഫില് നിന്ന് ഒഴിവാകാം. പക്ഷേ ഞാന്‍ ചെയ്യാഞ്ഞിട്ടാണ്. പുളളിക്കാരന്‍ സ്‌നേഹിക്കുന്നുണ്ട്. നമ്മളെ നോക്കുന്നുണ്ട്. എല്ലാം ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് നില്‍ക്കണത്', സുഹാന ബഷീര്‍ വീഡിയോയില്‍ പറഞ്ഞു.

  English summary
  bigg boss malayalam season 1 fame basheer bashi's reaction on criticism comments about his family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X