മഷൂറയ്ക്ക് പിന്നാലെ ബഷീറും, പുതിയ തുടക്കത്തെ കുറിച്ച് ബിഗ് ബോസ് താരം

By Midhun Raj

ബിഗ് ബോസിലൂടെ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരെ നേടിയ താരമാണ് ബഷീര്‍ ബഷി. ബിഗ് ബോസ് ആദ്യ സീസണില്‍ എണ്‍പതിലധികം ദിവസങ്ങളാണ് ബഷീര്‍ പിടിച്ചുനിന്നത്. ഷോ അവസാനിച്ച ശേഷം യൂടൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് ബഷീര്‍ എത്തി. ബിഗ് ബോസ് താരത്തിനൊപ്പം ഭാര്യമാരും കുട്ടികളുമെല്ലാം ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവര്‍ക്കും യൂടൂബ് ചാനലുകളുണ്ട്. ഡെയ്‌ലി വ്‌ളോഗുകളുമായാണ് ബഷീറിന്‌റെ ഭാര്യ മഷൂറ എത്താറുളളത്

 basheer-bashi

അടുത്തിടെ ഒരു മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ മഷൂറയ്ക്ക് യൂടൂബില്‍ തികഞ്ഞിരുന്നു. ബഷീറിന്‌റെ ആദ്യ ഭാര്യ സുഹാനയ്ക്കും നിരവധി സബ്‌സ്‌ക്രൈബേഴ്‌സാണ് യൂടൂബിലുളളത്. എന്നാല്‍ ഇടയ്ക്കിടെയാണ് സുഹാന വീഡിയോ പോസ്റ്റ് ചെയ്യാറുളളത്. ബഷീറും സുഹാനയെ പോലെ ആയിരുന്നു വീഡിയോ പങ്കുവെച്ചതെങ്കിലും ഇപ്പോള്‍ തന്‌റെ പുതിയ തീരുമാനം അറിയിച്ചിരിക്കുകയാണ് ബഷീര്‍. ഞാനും മഷൂറയെ പോലെ ഡെയ്‌ലി വ്‌ളോഗ് തുടങ്ങാന്‍ പോവുകയാണ് എന്ന് ബിഗ് ബോസ് താരം പറഞ്ഞു.

തന്‌റെ എറ്റവും പുതിയ വ്‌ളോഗ് വീഡിയോയിലാണ് ബഷീര്‍ ബഷി ഇക്കാര്യം പറയുന്നത്. 'മഷൂറയുടെ വീഡിയോസ് കണ്ട് എല്ലാവരും പറഞ്ഞു. ബഷീര്‍ക്ക ഡെയ്‌ലി വ്‌ളോഗ് നിങ്ങളും ചെയ്യെന്ന്. നിങ്ങളുടെ ബിസിനസ് കാര്യങ്ങള്, ഒരുദിവസം നിങ്ങളുടെ ലൈഫ് എങ്ങനെയാണ് പോവുന്നതെന്ന് കാണമെന്ന് പലരും പറഞ്ഞു. അപ്പോ ഡെയ്‌ലി വ്‌ളോഗ് എന്ന് പറയുമ്പോ അതിനൊരു സുഖമുണ്ടാവില്ല. ഒരു ഡെയ്‌ലി ലൈഫ് എന്ന കോണ്‍സെപ്റ്റ് കൊണ്ടുവരാമെന്ന് വിചാരിക്കുന്നു.

സാരിയില്‍ തിളങ്ങി നടി ഷംന കാസിം, ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍, കാണാം

Recommended Video

sreeya iyer's revelation lands basheer bashi in trouble

അപ്പോ ഇനി എല്ലാദിവസവും വ്‌ളോഗുമായിട്ട് ഞാനുണ്ടാവും. ബഷീര്‍ വീഡിയോയിലൂടെ പറഞ്ഞു. ബഷീറിന്‌റെ പുതിയ വീഡിയോയില്‍ വീടിന് തൊട്ടടുത്തുളള ബിബി ഗാര്‍ഡനും കാണിക്കുന്നുണ്ട്. പല തരത്തിലുളള ചെടികളാണ് ബഷീറിന്‌റെ ബിബി ഗാര്‍ഡനിലുളളത്. ഇത് നോക്കി നടത്താന്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട് ബഷീര്‍. ബിബി ഗാര്‍ഡനിലെ ജീവനക്കാരെയും ബഷീറും മഷൂറയുമെല്ലാം തങ്ങളുടെ വീഡിയോകളിലൂടെ കാണിക്കാറുണ്ട്.

More from Filmibeat

Read more about: basheer bashi bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X