For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ ഫോട്ടോ പുറത്ത് വിട്ട് ദിയ സന; വേര്‍പിരിഞ്ഞിട്ടും ഇത്രയും കാലം ഇത് സൂക്ഷിച്ചതെന്തിനെന്ന് ആരാധകരും, മറുപടി

  |

  സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുകയും ശേഷം പെണ്‍കുട്ടികളെ ദ്രേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് കേരളമിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സമാനമായ നിരവധി കേസുകളും നടന്നു. താരങ്ങളും ഇതില്‍ പ്രതിഷേധിച്ച് വന്നിരുന്നു.

  എന്തൊരു സുന്ദരിയാണ്, ഹോട്ട് ലുക്കിൽ നൈന ഗംഗുലിയുടെ ഫോട്ടോസ്

  ബിഗ് ബോസ് താരവും ആക്ടീവിസ്റ്റുമായ ദിയ സനയും തന്റെ വിവാഹജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് തുറന്നെഴുതിയിരുന്നു. ശേഷം പതിനഞ്ച് വര്‍ഷം മുന്‍പ് നടന്ന വിവാഹത്തിന്റെ ഫോട്ടോസ് പുറത്ത് വിട്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഈ പോസ്റ്റിന് താഴെ വിമര്‍ശനവുമായി വന്നവര്‍ക്ക് ദിയ തന്നെ മറുപടി കൊടുക്കകുയും ചെയ്യുന്നുണ്ട്.

  'അങ്ങനെ ഓര്‍ക്കാന്‍ പോലും ഇഷ്ടമില്ലാത്ത 15 കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള ഒരു ദിവസം. വാപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം മോള്‍ക്ക് തന്ന് പറഞ്ഞു വിട്ടു. സ്വര്‍ണവും മൊതലുകളും ഒക്കെ കൊണ്ടോയി. അയാളുടെ സഹോദരിയും അവളുടെ ഭര്‍ത്താവും കെട്ടിയവന്റെ ഉമ്മായും ചേര്‍ന്ന് ശാരീരിക മാനസിക ഉപദ്രവം തുടങ്ങിയപ്പോ ഓടി വീട്ടിലെത്തി. അപ്പോഴത്തേക്കും പ്രിയപ്പെട്ടവനായ എനിക്കെന്റെ മോനേ കിട്ടി.

  അന്നിറങ്ങി ഓടിയത് കൊണ്ട് എന്റെ മോനും ഞാനും സുരക്ഷിതമായി ഇരിക്കുന്നു. വിവരം കെട്ട പ്രായത്തില്‍ തലകുനിച്ചു കൊടുക്കേണ്ടി വന്ന ഈ ദിവസത്തെ ആലോചിക്കാന്‍ പോലും ഇഷ്ടപ്പെടാതെ നാളെ ഒരു പെണ്ണും ഇങ്ങനെ അക്രമത്തിനു ഇരയാക്കരുത് എന്നുറക്കെ പറഞ്ഞുകൊണ്ട് പെണ്ണുങ്ങളെ രക്ഷപ്പെടൂ. പ്രതികരിക്കൂ പ്രതിഷേധിക്കൂ.. എന്നായിരുന്നു ദിയ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.

  ദിയ സനയുടെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. എല്ലാവര്‍ക്കും ചുട്ടമറുപടി കൊടുക്കുകയാണ് ദിയ ഇപ്പോള്‍. അന്നത്തെ സനയില്‍ നിന്ന് ഇന്നത്തെ ദിയ സനയിലേക്ക് പരിണമിക്കാന്‍ കഴിഞ്ഞതാണ് നിന്റെ വിജയം. അതു കൊണ്ടാണല്ലോ തീയായി ഇപ്പോള്‍ ജ്വലിക്കുന്നത്. ഈ ഫോട്ടോ കാണുമ്പോള്‍ പണ്ടത്തെ സനയെ ഓര്‍മ്മ വന്നു. എന്റെ മേളേ നീ ഒരുപാട് കരഞ്ഞു. ഓര്‍മ്മിക്കാന്‍ ഇഷ്ടമില്ലാത്തത് നീ ഓര്‍ക്കണ്ട. ഇപ്പോള്‍ നീ തീയാണ്. എന്നതായിരുന്നു ശ്രദ്ധേയമായൊരു കമന്റ്.

  അദ്ദേഹത്തിന്റെ ഭാഗം കൂടി കേട്ടാലേ നിങ്ങളുടെ തനിക്കൊണം മനസ്സിലാവുകയുള്ളു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. നീ കേട്ട് കൂടെ കൂടി അദ്ദേഹത്തിന്റെ കൂട്ടാണെന്നു പറഞ്ഞല്ലോ സന്തോഷം. ഒരു സ്ത്രീ അവരുടെ ജീവിതം തുറന്നു പറഞ്ഞപ്പോ ഇത്രക്കും പൊള്ളലുണ്ടായതില്‍ എനിക്ക് അതിശയമില്ലെന്ന് ദിയ മറുപടി കൊടുക്കുകയും ചെയ്തു. .

  നിങ്ങളുടെ പഴയ ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുന്നത് ഒരിക്കലും ശരിയല്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അല്ല ചര്‍ച്ച ചെയ്യേണ്ട. കോടതിയില്‍ വെച്ചാണ്. ഇപ്പോഴും ഈ ഫോട്ടോ സൂക്ഷിച്ചത് എന്ത് കാര്യത്തിന് ആണ് എന്ന് മനസിലാകുന്നില്ല. ഇത്രയും വെറുപ്പ് അയാളോട് ഉണ്ടെങ്കില്‍ ഇത് സൂക്ഷിക്കാന്‍ ഉണ്ടായ കാരണം എന്താണ്? ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ എല്ലാ കുടുംബത്തിലും ഉണ്ടാകും. അത് ഊതി പെരുപ്പിക്കാന്‍ ആളുകളും ഉണ്ടാകും.

  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  നിങ്ങളില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ എന്തായിരുന്നു അത് കൂടെ വിവരിക്കാമോ എന്ന് കൂടി ചിലര്‍ ചോദിച്ചിരുന്നു. ചെറിയൊരു തെളിവിനു വേണ്ടിയാണ് ഫോട്ടോ സൂക്ഷിച്ചതെന്നായിരുന്നു ദിയയുടെ ഉത്തരം. അയാളും രക്ഷപ്പെട്ട് ഇപ്പോ സുഖമായി ജീവിക്കുന്നുണ്ടാകും. രക്ഷപ്പെട്ടോട്ടെ എന്ന കമന്റിന് എന്തായാലും ഒരു പുരുഷന്‍ രക്ഷപ്പെട്ടപ്പോ നിന്നെ പോലുള്ള പുരുഷന് ആശ്വാസം ഉണ്ടായല്ലോ. ഈ പുരുഷന്മാരോട് തന്നെയാ ഞാന്‍ വിളിച്ചു കൂക്കുന്നത്. ഇപ്പോഴത്തെ സ്വഭാവം അന്നുണ്ടായിരുന്നെങ്കില്‍ ആ കല്യാണമേ നടക്കില്ലായിരുന്നു എന്ന് തുടങ്ങി പോസ്റ്റിന് താഴെ വരുന്ന ഓരോ വിമര്‍ശനങ്ങള്‍ക്കും കുറിക്ക് കൊള്ളുന്ന മറുപടിയാണ് ദിയ നല്‍കുന്നത്.

  Read more about: diya sana ദിയ സന
  English summary
  Bigg Boss malayalam Season 1 Fame Diya Sana Gives A Sassy Reply To Netizens Who Questioned Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X