പേളി മാണിയുടെ കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥി; അനിയത്തി വിവാഹിതയാവുന്നു, വരനെ പരിചയപ്പെടുത്തി നടി

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരങ്ങളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. മാര്‍ച്ചില്‍ കുഞ്ഞ് ജനിക്കുമെന്ന കാര്യം നേരത്തെ പേളി വ്യക്തമാക്കിയിരുന്നു. പിന്നാലെ നിറവയര്‍ ചിത്രങ്ങള്‍ നിരന്തരം പങ്കുവെക്കാറുമുണ്ട്. ഇതിന്റെ പേരില്‍ ചില വിമര്‍ശനങ്ങള്‍ താരദമ്പതിമാരെ തേടി എത്തുന്നതും പതിവാണ്.

വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് തന്നെ പേളിയുടെ കുടുംബത്തില്‍ മറ്റൊരു വലിയ സന്തോഷം നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം പേളിയുടെ പിതാവാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചതും. ഇപ്പോഴിതാ ശ്രീനിഷും പേളിയും തങ്ങളുടെ കുടുംബത്തിലേക്ക് വന്ന പുതിയ അതിഥി ആരാണെന്ന് പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുത്തിരിക്കുകയാണ്.

പേളിയുടെ വീട്ടില്‍ പുതിയ അതിഥി

പേളിയെ പോലെ തന്നെ നടിയുടെ മുഴുവന്‍ കുടുംബത്തെയും ആരാധകര്‍ക്ക് സുപരിചിതമാണ്. സഹോദരി റേച്ചല്‍ മാണി പഠനത്തിന് ശേഷം ഫാഷന്‍ ഡിസൈനിങ് മേഖലയിലേക്ക് തിരിയുകയായിരുന്നു. ചേച്ചിയെ പോലെ റേച്ചലിനും വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. ഇനി മുതല്‍ കുടുംബിനിയാവാനുള്ള തയ്യാറെടുപ്പിലാണ് താരസഹോദരി. അനിയത്തിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് വ്യക്തമാക്കിയാണ് പേളി ഇപ്പോള്‍ എത്തിയിരിക്കുന്നത്. കുടുംബസമേതമുള്ളതും അനിയത്തിയ്ക്കും അനിയനുമൊപ്പമുള്ളതുമടക്കം നിരവധി ഫോട്ടോസും പുറത്ത് വിട്ട് കഴിഞ്ഞു.

  പേളിയുടെ വീട്ടില്‍ പുതിയ അതിഥി

അങ്ങനെ എന്റെ സഹോദരി അവളുടെ രാജകുമാരനോട് സമ്മതം പറഞ്ഞു. റൂബന്‍ ബിജി എന്ന നല്ലൊരു പയ്യനുമായി അവളുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഞങ്ങളുടെ കുടുംബം ഒന്നുംകൂടി വലുതാവുകയാണ്. പുതിയ കപ്പിള്‍സിന് നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഉണ്ടാവണം. എന്ന് പറഞ്ഞ് കുടുംബസമേതം നില്‍ക്കുന്ന ഫോട്ടോയാണ് പേളി ആദ്യം പങ്കുവെച്ചത്. പിന്നാലെ എന്റെ വാവാച്ചിയും അളിയനും എന്ന് ക്യാപ്ഷന്‍ കൊടുത്ത് റേച്ചലിന്റെയും റൂബന്റെയും ഫോട്ടോ പോസ്റ്റ് ചെയ്തു.

പേളിയുടെ വീട്ടില്‍ പുതിയ അതിഥി

നിങ്ങള്‍ രണ്ട് പേരും കിടിലന്‍ കപ്പിള്‍സാണ്. അതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നുണ്ട്. മുന്നിലുള്ള മനോഹരമായ ജീവിതത്തിലേക്ക് നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്. എന്നും റേച്ചലിന്റെ ചിത്രത്തിന് ക്യാപ്ഷനായി പേളി എഴുതിയിരിക്കുകയാണ്. ഇത് മാത്രമല്ല പോളിയുടെ പിതാവായ പോള്‍ മാണിയെ മരുമക്കളായ ശ്രീനിഷും റൂബനും ചേര്‍ന്ന്് എടുത്ത് പൊക്കി വരുന്ന ഫോട്ടോയും നടി പങ്കുവെച്ചിട്ടുണ്ട്. ഡാഡിയും അദ്ദേഹത്തിന്റെ ആണ്‍കുട്ടികളും എന്ന് മാത്രമേ ഇതിന് ക്യാപ്ഷന്‍ നല്‍കിയിട്ടുള്ളു.

  പേളിയുടെ വീട്ടില്‍ പുതിയ അതിഥി

ഗര്‍ഭിണി ആണെങ്കിലും ഡാന്‍സ് മുഖ്യം ബിഗിലേ... എന്ന് പറഞ്ഞ് നടി അമല പോളിനൊപ്പം ഡാന്‍സ് കളിക്കുന്ന ഫോട്ടോയും പേളി സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഡിന്റെ പശ്ചാതലത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു റേച്ചലിന്റെ വിവാഹനിശ്ചയത്തിനെത്തിയത്. അതിലൊരാള്‍ നടി അമല പോള്‍ ആയിരുന്നു. നിറവയറില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വേദിയില്‍ നിന്നും ഡാന്‍സ് കളിക്കുന്ന പേളിയുടെ വീഡിയോസ് നേരത്തെ പുറത്ത് വന്നിരുന്നു. അതിലൊന്ന് അമ്മായിയമ്മയ്ക്ക് ഒപ്പം ഉള്ളതായിരുന്നു.

Recommended Video

ലക്ഷ്മി വേണ്ട ഭാഗ്യലക്ഷ്മി മതി..എന്താകുമോ എന്തോ ? | Filmibeat Malayalam
 പേളിയുടെ വീട്ടില്‍ പുതിയ അതിഥി

ശ്രീനിഷാണ് ഈ വീഡിയോ പുറത്ത് വിട്ടത്. ഭാര്യയും അമ്മയും സംഗീതത്തിനൊപ്പം ലയിച്ചിരിക്കുന്നത് കാണുന്നത് വലിയ സന്തോഷമാണെന്ന് സൂചിപ്പിച്ചാണ് ശ്രീനി ഈ വീഡിയോയുമായി എത്തിയത്. ഇപ്പോള്‍ പേളിയെ ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോസായിരുന്നു ശ്രീനിഷ് പങ്കുവെച്ചത്. 'നീ എന്റെ മാലാഖയാണ്. എന്റെ ജീവിതത്തിലെ ഭാഗ്യവും ഓരോ ദിവസവും മനോഹരമാക്കുന്നതും നീയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X