'നിലാ ശ്രീനിഷ്', മകളുടെ പേര് പറഞ്ഞ് പേളിയും ശ്രീനിഷും, നൂല് കെട്ട് ചിത്രം പങ്കുവെച്ച് താരം

By Midhun Raj

പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും പെണ്‍കുഞ്ഞ് ഉണ്ടായ വിവരം ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് കുഞ്ഞതിഥി താരദമ്പതികളുടെ ജീവിതത്തിലേക്ക് വന്നത്. ഗര്‍ഭിണിയായതുമുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു പേളി. ബിഗ് ബോസ് ഒന്നാം സീസണിലെത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

പ്രിയാ വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഗര്‍ഭിണിയായ വിവരം പേളി ആരാധകരെ അറിയിച്ചത്. തുടര്‍ന്ന് ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലായിരുന്നു പേളിയും ശ്രീനിഷും. ഡേറ്റ് അടുക്കവേ കുഞ്ഞിന് വേണ്ട എല്ലാം വീട്ടില്‍ ഒരുക്കിവെച്ചിരുന്നു പേളി. അതേസമയം പെണ്‍കുഞ്ഞ് പിറന്ന വിശേഷം പങ്കുവെച്ചതിന് പിന്നാലെ പേളിക്കും ശ്രീനിക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് താരങ്ങളും ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ്

വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് കുഞ്ഞിന്‌റെതായി പേളി ഇതുവരെ പങ്കുവെച്ചത്. ഇതെല്ലാം നിമിഷനേരംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. അതേസമയം കുഞ്ഞിന്‌റെ നൂലുകെട്ട് വിശേഷം പങ്കുവെച്ചുളള പേളിയുടെയും ശ്രീനിഷിന്‌റെയും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കുഞ്ഞിനൊപ്പമുളള ചിത്രം പങ്കുവെച്ച താരദമ്പതികള്‍ മകളുടെ പേര് ആദ്യമായി പുറത്തുവിട്ടു.

നിലാ ശ്രീനിഷ്

നിലാ ശ്രീനിഷ് എന്നാണ് മകള്‍ക്ക് പേളിയും ശ്രീനിഷും പേരിട്ടത്. അവള്‍ എത്തി 28 ദിവസമായി, അവള്‍ ഞങ്ങളുടെ ജീവിതത്തെ സന്തോഷകരവും മനോഹരവുമാക്കി. മമ്മിയും ഡാഡിയും അവളെ വളരെയധികം സ്‌നേഹിക്കുന്നു, ഒരുമിച്ച് ഒരു സാഹസിക ജീവിതത്തിനായി കാത്തിരിക്കുന്നു എന്നാണ് പേളി മകളുടെ പുതിയ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

അതേസമയം പേളിയുടെ പുതിയ പോസ്റ്റിന്

അതേസമയം പേളിയുടെ പുതിയ പോസ്റ്റിന് പിന്നാലെ അടുത്ത സുഹൃത്തായ ഷിയാസ് കരീം ഉള്‍പ്പെടെയുളളവര്‍ കമന്റുകളുമായി എത്തിയിരുന്നു. മുന്‍പ് മകളെ തൊട്ടിലില്‍ കിടത്തിയുളള ഒരു ചിത്രവും പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പേളിയുടെ മകളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകരും കാത്തിരിക്കാറുണ്ട്. ഇന്‍സ്റ്റഗ്രാം പേജിന് പുറമെ യൂടൂബ് ചാനലിലൂടെയും തന്‌റെ പുതിയ വിശേഷങ്ങള്‍ അറിയിച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്.

വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത്

വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത് തിരിച്ചെത്തിയിരുന്നു പേളി. ഒരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകയായ താരം പിന്നീട് മലയാളത്തിലും എത്തുകയായിരുന്നു. സീ കേരളത്തില്‍ ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി എന്ന പ്രോഗ്രാമാണ് നടി ചെയ്തത്. പിന്നീട് ഗര്‍ഭിണിയായ ശേഷം ഒരിടവേളയെടുക്കുകയായിരുന്നു താരം. ശ്രീനിഷും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ്. മലയാളം, തെലുങ്ക് ഭാഷകളിലെ സീരിയലുകളിലൂടെയാണ് താരം എത്താറുളളത്. കഴിഞ്ഞ വര്‍ഷമാണ് പേളിമാണിയുടെ ആദ്യ ബോളിവുഡ് ചിത്രം പുറത്തിറങ്ങിയത്. ലൂഡോ എന്ന ചിത്രത്തില്‍ ഒരു മലയാളി നേഴ്‌സായാണ് താരം എത്തിയത്.

Read more about: pearle maaney srinish aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X