പേളി മാണി അമ്മയായി, ചെറിയ കുഞ്ഞും വലിയ കുഞ്ഞും അടിപൊളിയെന്ന് ശ്രീനീഷ്
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനീഷും. ബിഗ് ബോസ് ഷോയിലൂടെ പ്രണയത്തിലായ ഇവർ പിന്നീട് വിവാഹിതരാവുകയായിരുന്നു. ബിബി ഒന്നാം സീസണിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളായിരുന്നു ഇരുവരും. ഇവരുടെ പ്രണയവും പിണക്കവും ഇണക്കവും നേരിൽ കണ്ട പ്രേക്ഷകരോട് ഇപ്പോൾ ജീവിതത്തിലെ ചെറിയ സന്തോഷം പോലും പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിത തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സംഭവം പങ്കുവെയ്ക്കുകയാണ് ശ്രീനീഷ്. പേളി മാണി അമ്മയായിരിക്കുകയാണ്. പെൺകുഞ്ഞിന്റെ അച്ഛനായ സന്തോഷം ശ്രീനീഷാണ് പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പേളിയും കുഞ്ഞും സുഖമായി ഇരിക്കുന്നുണ്ടെന്നും ശ്രീനീഷ് പോസ്റ്റിൽ പറയുന്നു. കൂടാതെ ശ്രീനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പേളി പങ്കുവെച്ചിട്ടുമുണ്ട്.
ശ്രീനിയുടെ വാക്കുകൾ ഇങ്ങനെ... ദൈവം ഞങ്ങൾക്കായി കരുതി വെച്ച സമ്മാനം ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു. പെൺകുഞ്ഞാണ്. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും രണ്ടുപേരും അടിപൊളിയായി ഇരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനക്കും അനുഗ്രഹത്തിനും നന്ദി... ശ്രീനീഷ് സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. ബേബി ഗേൾ, ജൂനിയർ പേളി എന്ന് കുറിച്ച് കൊണ്ട് ശ്രീനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പേളി മാണിയും ഷെയർ ചെയ്തിട്ടുണ്ട്. താരങ്ങൾക്കും കുഞ്ഞ് രാജകുമാരിക്കും ആശംസയുമായി ആരാധകരും സിനിമാ ലോകവും രംഗത്തെത്തിയിട്ടുണ്ട്. ബിഗ് ബോസ് സീസൺ 1 താരങ്ങളായ ഷിയാസും ബഷീറും ഇരുവർക്കും ആശംസ നേർന്ന് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
2019 ൽ ആയിരുന്നു പേളിയുടേയും ശ്രീനീഷിന്റേയും വിവാഹം. ഒന്നാം വിവാഹ വാർഷികത്തിന് പിന്നാലെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം പേളി പങ്കുവെച്ചത്. തന്റേ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു സന്തോഷ വാർത്ത പുറത്തു വിട്ടത്. പിന്നീട് ഗർഭകാല വിശേഷം പങ്കുവെച്ചും മറ്റേർണിറ്റി ഫോട്ടോ ഷൂട്ട്‌മായി പേളി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ദിവസങ്ങൾക്ക് മുൻപ് തന്റെ ഡെലിവറി ഡേറ്റ് പങ്കുവെച്ച് കൊണ്ട് പേളി രംഗത്തെത്തിയിരുന്നു, തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇപ്പോൾ 36 ആഴ്ച കഴിയാറായി, അതായത് 9 മാസം. മാർച്ച് 23 നാണ് ഡോക്ടർ പറഞ്ഞിരിക്കുന്ന തീയതിയെന്നും പേളി പറഞ്ഞു. കുഞ്ഞിന് എന്ത് പേരിടുമെന്ന ചോദ്യത്തിന് ഓരോ വർഷവും ഓരോ പേരായിരിക്കുമെന്ന് തമാശരൂപേണ പേളി പറഞ്ഞിരുന്നു. മനസിൽ കുറേ പേരുകൾ വരുന്നുണ്ടെന്നും താൻ കൺഫ്യൂഷനിലാണെന്നും താരം കൂട്ടിച്ചേർത്തു. ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും നമുക്കെല്ലാം ഒന്നാണെന്നും പേളി പറഞ്ഞിരുന്നു..


Click it and Unblock the Notifications