ആശുപത്രിയില്‍ പോവാന്‍ ഒരുങ്ങി പേളി മാണി; കുഞ്ഞുവാവയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കാര്യത്തെ കുറിച്ചും നടി
ബിഗ് ബോസിലൂടെ പ്രണയത്തിലായ ശ്രീനിഷ് അരവിന്ദും പേളി മാണിയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവര്‍ക്കും അവരുടെ ആദ്യത്തെ കണ്മണി ജനിക്കുമെന്ന സന്തോഷത്തിലാണ്. ഗര്‍ഭിണിയാണെന്ന് പുറംലോകത്തെ അറിയിച്ച് മുതല്‍ പേളിയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഭർത്താവിൻ്റെ ചുമലിൽ കേറി നടി ശ്രീയ ശരൺ, ഹണിമൂൺ ആഘോഷത്തിനിടയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങൾ കാണാം
നടി തന്നെയാണ് ഓരോ കാര്യങ്ങളും ആരാധകരെ അറിയിച്ചിരുന്നത്. ഇപ്പോഴിതാ ആശുപത്രിയില്‍ പോവുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെ കുറിച്ചാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച പുതിയ എഴുത്തിലൂടെ പേളി പറയുന്നത്. അതിനൊപ്പം കുഞ്ഞിന് വേണ്ടി പ്രത്യേകം കരുതിയിരിക്കുന്ന കാര്യത്തെ പറ്റിയും താരം സംസാരിക്കുന്നു.

എന്റെ ഡേറ്റ് അടുത്ത് വരുന്നതിനാല്‍ ആശുപത്രിയില്‍ പോകാനുള്ള ബാഗ് ഞാന്‍ തന്നെ തയ്യാറാക്കാന്‍ തുടങ്ങി. ഡയപ്പര്‍ ഒഴികെ എന്റെ കുഞ്ഞിന് ആവശ്യമുള്ളതെല്ലാം ശ്രദ്ധാപൂര്‍വ്വം തന്നെ ഞാന്‍ എടുത്ത് വെച്ചു. കുഞ്ഞിന് ലങ്കോട്ട് മാത്രം ഉപയോഗിക്കണമെന്ന് അമ്മയുടെ നിര്‍ദ്ദേശം കാരണം അത്യാവശ്യം ഉപയോഗിക്കാനുള്ളത് മമ്മി തന്നെ തുന്നി എടുത്തു. പക്ഷേ ഡയപ്പര്‍ ഇല്ലെന്നുള്ള ചിന്ത എന്നെ ആശങ്കയിലാക്കിയിരുന്നു.

എന്നാല്‍ അടുത്തിടെ ഞാന്‍ പരിചയപ്പെടുത്തിയ എന്റെ സുഹൃത്തിന്റെ സൂപ്പര്‍ ബോട്ടംസ് എന്ന ബ്രാന്‍ഡ് ഗവേഷണം നടത്തിയും മറ്റുമായി പ്രകൃതിദത്തമായ ശൈലിയില്‍ നിര്‍മ്മിച്ചെടുത്ത നവജാത ശിശുക്കളുടെ തുണി ഉപയോഗിച്ചുള്ള ഡയപ്പറും ഞാന്‍ എടുത്ത് വെച്ചിരിക്കുകയാണ്. അവരുടെ തുണി ഡയപ്പര്‍ നൂറ് ശതമാനം തുണി കൊണ്ടും രാസവസ്തുക്കളുടെ ഒരു അംശം പോലുമില്ലാതെ യുഎന്‍ഒ നിര്‍മ്മിച്ചതാണ്. അത് കുഞ്ഞിന്റെ ഈര്‍പ്പം ഇല്ലാതാക്കുകയും ഏറെ നാള്‍ സുഖകരമായി ഇരിക്കുകയും ചെയ്യും. എന്റെ ദൈവമേ അവര്‍ വളരെയധികം സോഫ്റ്റ് ആയിട്ടുള്ളവരാണ്.

പരിസ്ഥിതി സൗഹാര്‍ദ്ദത്തോടെയും വൃത്തിയുള്ളതും കഴുകി എടുക്കാന്‍ പറ്റുന്നതും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഡയപ്പര്‍ തിരഞ്ഞെടുക്കാന്‍ സാധിച്ചത് എനിക്കും വലിയ ആകര്‍ഷണം തോന്നി. എന്റെ കുഞ്ഞ് അത് ഉപയോഗിക്കുന്നത് വരെ കാത്തിരിക്കാന്‍ വയ്യ. ഇത് മാത്രമല്ല തന്റെ പേരിലുള്ള കോഡ് അടിച്ച് കൊടുത്താല്‍ ഈ ബ്രാന്‍ഡിന്റെ സാധനങ്ങള്‍ വാങ്ങുന്നതില്‍ ചില ഇളവുകള്‍ ലഭിക്കുമെന്ന് കൂടി പേളി സൂചിപ്പിച്ചിരിക്കുകയാണ്. ഈ പോസ്റ്റിന് താഴെ ലവ് ഇമോജിയുമായി പേളിയുടെ ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദും എത്തിയിട്ടുണ്ട്.
Recommended Video

മാര്‍ച്ച് 23 നാണ് പേളിയ്ക്ക് പ്രസവത്തിനുള്ള തീയ്യതി നല്‍കിയിരിക്കുന്നത്. അതിന് മുന്‍പ് ആശുപത്രിയില്‍ പോവണമെന്നുള്ള കാര്യം അടുത്തിടെ പേളിയും ശ്രീനിഷും ചേര്‍ന്ന് ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പിനൊപ്പം കുഞ്ഞിന്റെ വസ്ത്രങ്ങളും മറ്റുമൊക്കെ അടുക്കി പെറുക്കി വെക്കുന്ന നടിയെ ആണ് കാണാന്‍ സാധിക്കുന്നത്.


Click it and Unblock the Notifications