ഇതൊക്കെയൊരു സ്വപ്നമായിരുന്നു, എങ്ങനെ സംഭവിക്കുന്നതെന്ന് അറിയില്ല, പുതിയ സന്തോഷവുമായി പേളി

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് പേളി മാണിയും ശ്രീനീഷ് അരവിന്ദും. മിനിസ്ക്രീനിൽ സജീവമായിരുന്ന ഇവർ ബിഗ് ബോസ് ഷോയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുന്നത്. 2018 ൽ ആരംഭിച്ച ആദ്യ സീസണിലായിരുന്നു ഇരുവരും മത്സരാർത്ഥികളായി എത്തിയത്. ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ പ്രേക്ഷകരുടെ ഇടയിൽ ആരാധകരുണ്ടായിരുന്നു. 100 ദിവസം വരെ ഹൗസിൽ നിൽക്കാനും പേളിയ്ക്കും ശ്രീനീഷിനും കഴിഞ്ഞിരുന്നു.

സാമന്തയുടെ ഐറ്റം ഡാൻസിന് പിന്നാലെ നാഗ ചൈതന്യയുടെ കമന്റ്, ഇത് നടിക്കുള്ള മറുപടിയെന്ന് ആരാധകർ
മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ലൈവായി കണ്ട പ്രണയം ആയിരുന്നു ഇവരുടേത്. പിണക്കവും ഇണക്കവുമെല്ലാം മലയാളി പ്രേക്ഷകർ നേരിൽ കണ്ടിരുന്നു. ബിഗ് ബോസോടെ ഇവരുടെ പ്രണയവും അവസാനിക്കുമെന്ന് പലരും അന്ന് വിധി എഴുതിയിരുന്നു. എന്നാൽ അതിന് വിപരീതമായി ഷോ അവസാനിച്ചതിന് പിന്നാലെ വിവാഹിതരാവുകയായിരുന്നു. ഇപ്പോൾ നില എന്നൊരു മകളും ഉണ്ട്.

 പേളിയും ശ്രീനീഷും

സോഷ്യൽ മീഡിയയിൽ സജീവമാണ് പോളിയും നിലയും ശ്രീനിയും. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. തങ്ങളുടെ ചെറിയ വിശേഷങ്ങളും യാത്രകളുമൊക്കെ ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഈ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്. ഈ അടുത്തിടെ പേളിയും ശ്രീനിയും ദുബായിൽ അവധി ആഘോഷത്തിനായി എത്തിയിരുന്നു. ഇപ്പോഴിത ഇതിന്റ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. പെട്ടി പാക്ക് ചെയ്യുന്നത് മുതൽ ദുബായിൽ എത്തുന്നത് വരെയുള്ള കാര്യങ്ങൾ വീഡിയോയിലുണ്ട് .

ദുബായി യാത്ര

മമ്മ പാക്ക് ചെയ്യുന്ന സമയത്ത് സ്യൂട്ട്‌കേസില്‍ കയറി ഇരിക്കുകയായിരുന്നു നിലയെ ആണ് വീഡിയോയിൽ ആദ്യം കാണിക്കുന്നത്. അവള്‍ക്ക് ഈ സ്ഥലം ഭയങ്കരമായി ഇഷ്ടമായെന്ന് തോന്നുന്നു എന്നായിരുന്നു പേളിയുടെ കമന്റ്. കൊവിഡിന് ശേഷമുള്ള ആദ്യ യാത്രയാണിത്. പല കാരണങ്ങളാല്‍ ഏറെ സ്‌പെഷലാണ് ഈ യാത്രയെന്നും പേളി പറഞ്ഞിരുന്നു. നില ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ വിദേശ യാത്രയാണ്, അതേ പോലെ ആദ്യമായാണ് ശ്രീനിയും ദുബായിലേക്ക് പോവുന്നത്. റേച്ചലും റൂബനും ദുബായിലുണ്ട്, അവരെക്കാണുകയെന്ന ലക്ഷ്യവുമുണ്ട് ഈ യാത്രയ്ക്ക്.

 അമ്മയും അച്ഛനും

15 ദിവസം നമ്മളെ മിസ് ചെയ്യുമ്പോള്‍ സങ്കടം വരില്ലേ നിങ്ങള്‍ക്ക് എന്ന് പേളി ഡാഡിയോടും മമ്മിയോടും ചോദിച്ചിരുന്നു. പിന്നില്ലാതെ സങ്കടമാണ്. നിന്നെയെല്ല , കൊച്ചിനെ മിസ് ചെയ്യുന്നതില്‍ സങ്കടമുണ്ട്, ഏത് കൊച്ചിനെയാണെന്ന് ചോദിച്ചപ്പോള്‍ കുഞ്ഞുകൊച്ചിനെയെന്നായിരുന്നു മാണി പോള്‍ പറഞ്ഞത്. ഡാഡിയും മമ്മിയും വരുന്നുണ്ടെന്ന് എയര്‍പോര്‍ട്ടിലെത്തിയപ്പോഴായിരുന്നു പേളി പറഞ്ഞത്. സ്‌കൈ ഡൈവിംഗ് വീഡിയോ കണ്ടവര്‍ക്കെല്ലാം ഇത് നേരത്തെ തന്നെ മനസ്സിലായിക്കാണുമെന്ന് പേളിയും ശ്രീനിയും പറഞ്ഞിരുന്നു.

ഏജൻസി

ദുബായ് യാത്രയ്ക്കായി തങ്ങള്‍ സമീപിച്ച ഏജന്‍സിയെക്കുറിച്ചും പേളി വിശദീകരിച്ചിരുന്നു. എയര്‍പോര്‍ട്ടിലേക്ക് പോവുന്നതും ഫ്‌ളൈറ്റിലെ മറ്റ് സൗകര്യങ്ങളെക്കുറിച്ചുമെല്ലാം വീഡിയോയില്‍ കാണിച്ചിരുന്നു. ശ്രീനിക്ക് എന്താണ് ഒരു ആട്ടമെന്ന് ചോദിച്ചും പേളി കളിയാക്കിയിരുന്നു. രാവിലെ എഴുന്നേല്‍പ്പിച്ചതിനാല്‍ നില ഉറക്കമാണ്. ഉറക്കം കഴിഞ്ഞ് നമുക്ക് ദുബായില്‍ കാണാമെന്നും പേളി പറഞ്ഞിരുന്നു.

Recommended Video

Pearle maaney shares daughter nila's first theatre experience
സ്വപ്നം

ഇതൊക്കെയൊരു സ്വപ്‌നമാണ്. മൂന്നാല് വര്‍ഷം മുന്‍പ് എനിക്ക് ആലോചിക്കാന്‍ പറ്റുമോ എന്ന് പോലും അറിയില്ല, എന്നാല്‍ അന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. അന്നൊന്നും ഇത് ചെയ്യാനാവുമെന്ന് കരുതിയിരുന്നില്ല. എങ്ങനെയാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് അറിയില്ല. ശ്രീനിയുടെ കാര്യവും ഇത് പോലെ തന്നെയാണ്. ഭയങ്കര ഹാപ്പിനെസാണ് ജീവിതത്തില്‍ എന്നും പേളിയും ശ്രീനിയും വ്യക്തമാക്കിയിരുന്നു. ഈ വീഡിയോ കാണുമ്പോള്‍ ഞങ്ങള്‍ക്കും സന്തോഷമാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. താരങ്ങളുടെ ദുബായി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X