For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയെ പുകഴ്ത്തി ആരാധകർ, പോസിറ്റീവ് എനര്‍ജി കിട്ടാറുണ്ട്, ഡെസേര്‍ട്ട് യാത്ര പൊളി...

  |

  മലയാളി പ്രേക്ഷകരുടെ കുടംബത്തിലെ ഒരു അംഗമാണ് പേളിയും ശ്രീനീഷും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് താരങ്ങൾ പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളാവുന്നത്. പ്രേക്ഷകർ നൽകുന്ന സ്നേഹം തിരിച്ചും ഇതുപോലെയുണ്ട്. ബിഗ് ബോസ് ഷോയിലൂടെയാണ് പേളിയും ശ്രീനിയും അടുക്കുന്നത് . മലയാളി പ്രേക്ഷകർ ലൈവായി കണ്ട പ്രണയമായിരുന്നു ഇവരുടേത്. ഷേയ്ക്ക് ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. 100 ദിവസം വരെ ഇവർ ബിഗ് ബോസ് ഹൗസിൽ നിന്നിരുന്നു.

  ചാന്ത്പൊട്ടിലെ ഇന്റിമേന്‌റ് രംഗം ഉണ്ടായത് ഇങ്ങനെ, ഗോപിക അന്ന് പറഞ്ഞതിനെ കുറിച്ച് ലാൽ ജോസ്

  ഇപ്പോൾ പേളിയെക്കാളും ശ്രീനിയെക്കാളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് കുഞ്ഞ് നിലയാണ്. മകളുടെ വിശേഷങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ കുഞ്ഞ് നിലയെ കാത്തിരുന്നത്. കുഞ്ഞിന്‌റെ ചെറിയ ചുവട് വയ്പ്പിൽ പേളിയ്ക്കും ശ്രീനിയ്ക്കുമൊപ്പം പ്രേക്ഷകരും സന്തോഷിക്കാറുണ്ട്.

  ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വ്യക്തിയാണ് അദ്ദേഹം, കലാഭവൻ മണിയെ കുറിച്ച് സൂരജ് സൺ...

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പേളിഷ് ദമ്പതികളുടെ ദുബായി യാത്രയാണ്. കുടുംബസമേതമായിരുന്നു ഇവർ ദുബായിയിൽ പോയത്. ഇതിന്റെ വീഡിയോകളൊക്കെ യൂട്യൂബ് ചാനലിലൂടെ പേളി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. താരങ്ങളുടെ ഡെസേര്‍ട്ട് യാത്രയാണ്.

  താരങ്ങളുടെ ഡെസേര്‍ട്ട് യാത്ര സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ശ്രീനിക്ക് പേടിയുണ്ടായിരുന്നുവെങ്കിലും പേളി ധൈര്യം നല്‍കി കൂടെ നില്‍ക്കുകയായിരുന്നു. അല്‍ബദാം എന്ന സ്ഥലത്താണ് വന്നിട്ടുള്ളത്. എല്ലാവരും റിലാക്‌സ് ചെയ്യുന്ന സ്ഥലം കൂടിയാണിത്. കഴിക്കാനുള്ള ഭക്ഷണവും ഇവിടെ കിട്ടും. ഉണര്‍വിനായി ഞങ്ങളൊരു ചായ കുടിച്ച് തുടങ്ങുകയാണെന്നായിരുന്നു പേളി പറഞ്ഞത്.

  ഡാഡിക്കും മമ്മിക്കുമൊപ്പമായാണ് പേളി എത്തിയത്. ശ്രീനിക്ക് ധൈര്യമില്ലേയെന്ന് ചോദിച്ചപ്പോള്‍ സ്‌കൈ ഡൈവിംഗ് ഒക്കെ ചെയ്തതല്ലേയെന്നായിരുന്നു ശ്രീനിയുടെ മറുപടി. 20 മിനിറ്റായിരുന്നു ഒരാള്‍ക്ക് നല്‍കുന്ന സ്ഥലം. ഡബിളാണ് വേണ്ടതെന്നും നല്ലൊരു വണ്ടി വേണമെന്നും പേളി പറഞ്ഞിരുന്നു. വളരെ സിംപിളാണ് ഈ മെക്കാനിസം എന്ന് പറഞ്ഞായിരുന്നു പേളി വണ്ടിയോടിച്ചത്.

  പേളിയുടെ മമ്മിക്കൊപ്പമായിരുന്നു നില ബേബി. മമ്മിയും ഡാഡിയും ഈ മരുഭൂമിയില്‍ തെണ്ടിത്തിരിഞ്ഞ് നടക്കുകയാണല്ലോയെന്നായിരിക്കും അവള്‍ ഓര്‍ക്കുന്നതെന്നായിരുന്നു നിലയോട് പേളി പറഞ്ഞത്. നിലയും യാത്ര ശരിക്കും ആസ്വദിക്കുന്നുണ്ടെന്നായിരുന്നു ശ്രീനി പറഞ്ഞത്. ആരാധകരെല്ലാം നിലു ബേബിയെക്കുറിച്ചായിരുന്നു ചോദിച്ചത്. ജനനം മുതലേ തന്നെ താരമായി മാറുകയായിരുന്നു നില ബേബി.

  ഞങ്ങള്‍ ചെയ്തത് പോലെയാണ് വീഡിയോ കണ്ടപ്പോള്‍ തോന്നിയത്. 4 മാസം ഗര്‍ഭിണിയാണ്, എപ്പോഴും അസ്വസ്ഥതയും കിടപ്പുമൊക്കെയാണ്. നിങ്ങളുടെ വീഡിയോ കാണുമ്പോള്‍ വല്ലാത്ത പോസിറ്റീവ് എനര്‍ജിയാണ് തോന്നുന്നത്. ദുബായ് യാത്രയിലെ കൂടുതല്‍ വ്‌ളോഗിനായി കാത്തിരിക്കുകയായിരുന്നു. നില ബേബിയും എല്ലാം ആസ്വദിക്കുന്നുണ്ടെന്നുമായിരുന്നു എന്നിങ്ങനെയായിരുന്നു ആരാധകരുടെ കമന്റുകള്‍. പേളിയുടെ കോൺഫിഡനേയും ആരാധകർ പുകഴ്ത്തുന്നുണ്ട്. ഒരുലക്ഷത്തിലധികം പേര്‍ ഇതിനകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞിട്ടുണ്ട്.

  എന്നും എപ്പോഴും ഇങ്ങനെ സന്തോഷമായി ഇരിക്കണമെന്നും പ്രേക്ഷകർ പറയുന്നു. രണ്ടു പേരുടേയും സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി എന്നും പ്രേക്ഷകർ പറയുന്നു. നിങ്ങൾ രണ്ടുപേരും പൊളിയാണ്. നിങ്ങളെ പോലെ വേണം. ജീവിതം ഒന്നേ ഉള്ളു. ഇതുപോലെ എൻജോയ്ചെയ്തു.. ജീവിക്കണമെന്നും ഒരു ആരാധിക പറയുന്നുണ്ട്. പേർളി ചേച്ചി & ശ്രീനി ചേട്ടാ നിങ്ങളെ കാണുന്നത് തന്നെ മനസ്സിനൊരു റിലാക്സേഷൻ ആണെന്നാണ് മറ്റൊരാൾ പറയുന്നത്. എത്ര തിരക്കാണേലും സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ ഇതാണ്. നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങളുടെ മനസ്സും നിറയുന്നു.വെയിറ്റിംഗ് ആയിരുന്നു ചേച്ചി.. ഒരു മോട്ടിവേഷൻ തന്നെ ആണ് ചേച്ചിടെ ഓരോ വീഡിയോസും. എത്ര മൂഡ് ഓഫ് ആണെങ്കിലും ഫുൾ ഒൺ ആവാൻ ചേച്ചിടെ വീഡിയോ കണ്ടാൽ മതി എന്നിങ്ങനെയുള്ള കമന്റുകളാണ് അധികവും ലഭിക്കുന്നത്.

  Read more about: pearle maaney srinish aravind
  English summary
  Bigg Boss Malayalam season 1 Fame Pearle Maaney Shares Desert Video , Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X