മണിക്കുട്ടൻ ജനുവിനാണ്, എനിക്ക് നേരിട്ടറിയാവുന്ന ഡിംപല്‍ ഇങ്ങനെയല്ല, ഷിയാസിന്റെ വാക്കുകൾ...
മലയാള പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ലാണ് ബിഗ് ബോസിന്റെ ആദ്യ സീസൺ മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായ സീസൺ 1 ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. സാബു, പേളി, ശ്രീനീഷ് അരവിന്ദ്, ഷിയാസ്, രഞ്ജനി എന്നിവരായിരുന്നു ആദ്യ സീസണിൽ എത്തിയത്. സാബു ആയിരുന്നു സീസൺ 1 ലെ വിജയി.
അധികം മേക്കപ്പ് ചെയ്തില്ലെങ്കിലും സായ് പല്ലവി സുന്ദരിയാണ്; ചിത്രം വൈറലാകുന്നു
ബിഗ് ബോസ് സീസൺ 1 ലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷിയാസ്. മോഡലായ ഷിയാസിനെ ബി ബി ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ സുപരിചിതനായത്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷിയാസിന്റെ അഭിമുഖമാണ്. ഡിംപലിനെ കുറിച്ചും മണിക്കുട്ടനെപ്പറ്റിയുമാണ് അഭിമുഖത്തിൽ പറയുന്നത്. ഡിംപലിനെ തനിക്ക് നേരിട്ട് അറിയാമെന്നും അവർ ഇങ്ങനെയല്ലെന്നുമാണ് ഷിയാസ് പറയുന്നത്.

ബിഗ് ബോസ് സീസൺ 3 ലെ ശക്തയായ മത്സരാർഥിയാണ് ഡിംപൽ. എന്നാൽ തനിക്ക് നേരിട്ട് അറിയാവുന്ന ഡിംപൽ ഇങ്ങനെയല്ലെന്നാണ് ഷിയാസ് പറയുന്നത്. എപ്പോഴും നേരിൽ കാണുന്നവരല്ല. എങ്കിലും ഷോയുടെ ഭാഗമായി സംസാരിച്ചിട്ടുണ്ട് തന്നോട് അവർ വളരെ അരഗന്റായിട്ടാണ് പെരുമാറിയത്. എന്തുകൊണ്ടാണ് അങ്ങനെയെന്ന് അറിയില്ലെന്നും അഭിമുഖത്തിൽ പറയുന്നു.

മണിക്കുട്ടനെ കുറിച്ചും ഷിയാസ് തന്റെ അഭിമുഖത്തിൽ പരാമർശിക്കുന്നുണ്ട്. ഡിംപലിനെക്കാൾ സത്യസന്ധമായി തോന്നിയത് മണിക്കുട്ടനെയാണ്. ഡിംപൽ ഫേക്ക് ആണെന്ന് സുഹൃത്തുക്കൾ വരെ പറഞ്ഞതായി അറിഞ്ഞിരുന്നു എന്നും ഷിയാസ് പറയുന്നുണ്ട്. നേരത്തെ ഡിംപലിനെതിരെ അടുത്ത സുഹൃത്തുക്കൾ രംഗത്ത് എത്തിയിരുന്നു. ഡിംപലിനന്റെ ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തായ മജ്സിയയും അടുത്തിടെ താരത്തിനെതിരെ രംഗത്ത് എത്തിയിരുന്നു, ഇവരുടെ പിണക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു

മജ്സിയ ഷോയിൽ നിന്ന് പുറത്ത് പോയപ്പോഴാണ് മണിക്കുട്ടനും ഡിംപലുമായുള്ള സൗഹൃദം ശക്തമാകുന്നത്. ഹൗസിൽ പരസ്പരം പിന്തുണച്ചായിരുന്നു ഇരുവരും നിന്നിരുന്നത്. ഇടയ്ക്ക് മണിക്കുട്ടൻ ഷോയിൽ നിന്ന് പുറത്ത് പോയപ്പേൾ വളരെ വൈകാരികമായിട്ടായിരുന്നു ഡിംപൽ പ്രതികരിച്ചത്. അച്ഛന്റെ വിയോഗത്തെ തുടർന്ന് ഡിംപൽ ഷോ വിട്ടത് മണിക്കുട്ടനേയും ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. തിരികെ മത്സരത്തിലേയ്ക്ക് കൊണ്ട് വരണമെന്ന് താരം ബിഗ് ബോസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബിഗ് ബോസ് സീസൺ 3 അതിന്റെ അവസാനത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. 14ാം ആഴ്ച ഗെയിം പുരോഗമിക്കുമ്പോഴായിരുന്നു ഷോ നിർത്തി വയ്ക്കുന്നത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് ഷോ അവസാനിപ്പിച്ചത്. എന്നാൽ സീസൺ 3 ക്ക് വിജയി ഉണ്ടാകുമെന്ന് ബിഗ് ബോസ് ടീം അറിയിച്ചിട്ടുണ്ട്. വോട്ടിങ്ങിലൂടെയാകും സീസൺ 3യുടെ വിജയിയെ കണ്ടെത്തുക . തിങ്കളാഴ്ച രാത്രി മുതൽ ശനിയാഴ്ച രാത്രിവരെ തങ്ങളുടെ ഇഷ്ടപ്പെട്ട മത്സരാർഥിയ്ക്ക് വോട്ട് ചെയ്യാം. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന വ്യക്തിയായിരിക്കും സീസൺ 3യിലെ വിജയി.


Click it and Unblock the Notifications