മൂന്ന് ഡയലോഗ് കൊണ്ട് സ്റ്റേജ് കയ്യിലെടുത്ത് ഷിയാസ് കരീം, ചത്താലും തീരില്ല മഹത്വമെന്ന് ആരാധകർ...
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഷിയാസ് കരീം. സാബു മോൻ വിജയിയായ ബിഗ് ബോസ് സീസൺ ഒന്നിലാണ് ഷിയാസും എത്തിയത് . ഷോ ആരംഭിച്ചതിന് ശേഷം വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു ഹൗസിലെത്തിയത്. മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ആദ്യ സീസണിൽ പങ്കെടുത്തിരുന്നത്. ഇവർക്കൊപ്പം വളരെ പെട്ടെന്ന് തന്നെ ഷിയാസും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.
2018 ൽ ആരംഭിച്ച ഷോയിൽ സാബു മോൻ വിജയിയായപ്പോൾ പേളി മാണിയായിരുന്നു രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനം ഷിയാസിനായിരുന്നു. മോഡലിങ്ങിൽ തിളങ്ങി നിൽക്കുമ്പോഴാണ് ഷിയാസ് ബിഗ് ബിഗ് ബോസിൽ എത്തുന്നത്. ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷിയാസ്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം ഷോയാണ് ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്. പ്രേക്ഷകരുടെ പ്രിയപ്പെട്ട കോമഡി താരങ്ങൾ അണിനിരക്കുന്ന ഷോയിൽ സിനിമ- സീരിയൽ താരങ്ങളും എത്താറുണ്ട്. സ്റ്റാർമാജിക്കിലെ സജീവ സാന്നിധ്യമാണ് ഷിയാസ് കരീം. മികച്ച രീതിയിൽ ഗെയിം കളിക്കുന്നതിനോടൊപ്പം തന്നെ പാട്ടിലും സ്കിറ്റിലുമെല്ലാം സജീവമാണ്. പ്രേക്ഷകരുടെ ഇടയിൽ ഇപ്പോഴും ചർച്ചയാണ് ഷിയാസിന്റെ മുത്തേ സത്തേ എന്ന് തുടങ്ങുന്ന ഗാനം. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു.

ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് ഷിയാസിന്റെ മറ്റൊരു കിടിലൻ പെർഫോമൻസാണ്. മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട വില്ലനായ മുണ്ടയ്ക്കൽ ശേഖരനെയാണ് നടൻ അവതരിപ്പിച്ചത്. ഷിയാസിന്റെ മുണ്ടക്കൽ ശേഖരൻ വേഷം ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിത താൻ ചെയ്ത കഥാപാത്രത്തെ കുറിച്ച് വാചാലനായി ഷിയാസ്. ഇൻസ്റ്റഗ്രാമിൽ സ്കിറ്റിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് കഥാപാത്രത്തെ കുറിച്ച് വാചാലനായത്.

കാണുന്നവർ എത്ര മാത്രം ആസ്വദിക്കുന്നു എന്നറിയില്ല പക്ഷെ താൻ ഇത് വളരെയധികം ആസ്വദിക്കുന്നു എന്നാണ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ താരം പറയുന്നത്. "ഇനി മുണ്ടക്കൽ ശേഖരന്റെ വരവാണ് !!സ്റ്റാർ മാജിക്കിൽ വന്നതിൽ പിന്നെ എല്ലാം ആദ്യമായ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്..പാട്ട് ഡാൻസ് ദാ ഇപ്പൊ കോമഡി സ്കിറ്റ്... കാണുന്നവർ എത്രമാത്രം എൻജോയ് ചെയ്യുന്നുണ്ട് എന്ന് എനിക്ക് അറിയില്ലെങ്കിലും ഞാൻ നന്നായി എൻജോയ് ചെയ്യുന്നുണ്ട്, ഷിയാസ് കുറിച്ചു. നവ്യ നായർ എത്തിയ എപ്പിസോഡിലായിരുന്ന ഷിയാസിന്റെയും കൂട്ടരുടേയും പെർഫോമൻസ്. മുണ്ടക്കൽ ശേഖരനായി ഷിയാസ് എത്തിയപ്പോൾ നിലകണ്ഠനായത് തങ്കച്ചനായിരുന്നു. നവ്യ നായർ ഉൾപ്പെടെ എല്ലാവരും ഷിയാസിന്റെ പ്രകടനത്തെ അഭിനന്ദിച്ചിരുന്നു.

മികച്ച കമന്റുകളാണ് ഷിയാസിന്റ മുണ്ടക്കൽ ശേഖരന് ലഭിച്ചിരിക്കുന്നത്. എന്റെ പൊന്നോ എജ്ജാതി, ഞാൻ ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല കാറ് കത്തിയാൽ എനിക്ക് പുല്ലാ എന്റെ മോനെ ചിരിച് കണിൽനിന്ന് ഒക്കെ വെള്ളം വന്നു,,ചത്താലും തീരില്ല ഇവന്റെ മഹത്വം, മൂന്ന് ഡായലോഗ് കൊണ്ട് സ്റ്റേദ് തന്നെ പൊളിച്ച്, ചത്താലും തീരില്ല മഹത്വം,കാർ കത്തിയാൽ എനിക്ക് പുല്ലാണ്, എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. ബിഗ് ബോസ് സീസൺ 2 താരം രജിത് കുമാറു ഷിയാസിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഗംഭീരം ബ്രോ എന്നായിരുന്നു കുറിച്ചത്. രാവണപ്രഭു സിനിമയുടെ ഒരു സ്പൂഫിൽ മൂന്ന് ഡായലോഗ് മാത്രമായിരുന്നു ഷിയാസിന് ഉണ്ടായിരുന്നത്. '
ഷിയാസിന്റെ ഇൻസ്റ്റഗ്രം പോസ്റ്റ്


Click it and Unblock the Notifications











