For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് വർഷം മുൻപ് പേളിഷ് ആരാധകർ ആഘോഷമാക്കി ദിനം, പേളിക്കൊപ്പമുള്ള ആ സെൽഫി പങ്കുവെച്ച് ശ്രീനി

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രീനീഷ് അരവിന്ദും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് താരങ്ങൾ കാണുന്നതും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാവുന്നതും. മലയാളി പ്രേക്ഷകർ ലൈവായി കണ്ട ഒരു പ്രണയമായിരുന്നു പേളിയുടേയും ശ്രീനീഷിന്റേയും. ഇന്നു പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണിത്. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്നു ഇവർ.

  ഏത് ഗെറ്റപ്പിലും ശിവേട്ടന്റെ അഞ്ജലി സുന്ദരിയാണ്, നടി ഗോപിക അനിലിന്റെ പുതിയ ചിത്രം വൈറലാവുന്നു

  നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ല, സ്വർണ്ണത്തിന് വേണ്ടി കടി പിടി കൂടിയിട്ടില്ല, രമേശിന്റെ മകൻ

  മനിസ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോഴാണ് പേളി മാണി ബിഗ് ബോസ് ഷോയിൽ എത്തുന്നത്. ടെലിവിഷൻ റിയാലിറ്റി ഷോകളിൽ കണ്ട പേളി മാണിയെ ആയരുന്നില്ല ബിഗ് ബോസ് ഹൗസിൽ കണ്ടത്. ദേഷ്യവും സങ്കടവും സന്തോഷവുമൊക്കെ പിടിച്ച് വെയ്ക്കാതെ അത് പ്രകടിപ്പിക്കുന്ന പേളിയെ ആയിരുന്നു ബിഗ് ബോസിൽ കണ്ടത്. നടിയുടെ ആ ഗുണം ആരാധകരെ വർധിപ്പിക്കുകയായിരുന്നു. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് പേളി മാണി.

  അഞ്ജുവിനെ കാണാൻ വീണ്ടും വീട്ടിലെത്തി ശിവൻ, പുതിയ പദ്ധതിയുമായി ജയന്തി, സാന്ത്വനം എപ്പിസോഡ്

  പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനീഷും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനീഷ്. സീരിയലിൽ തിളങ്ങി നിൽക്കുമ്പോഴാണ് ശ്രീനി ബിഗ് ബോസിൽ എത്തുന്നത്. ബിഗ് ബോസ് സീസൺ 1 ൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ഒരു മത്സരാർഥിയായിരുന്നു ശ്രീനി. പേളിക്കൊപ്പം ടോപ്പ് ഫൈവിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഇന്നും സോഷ്യൽ മീഡിയയിലും മറ്റും പേളിഷ് പ്രണയവും അവരുടെ ഫൈറ്റും ഇണക്കവുമെല്ലാം ചർച്ച വിഷയമാണ്. ബിഗ് ബോസ് മൂന്ന് സീസൺ പിന്നിട്ടുവെങ്കിലും ഇന്നും പേളിഷ് പ്രണയം ചർച്ചയാവുന്നുണ്ട്.

  തുടക്കത്തിൽ സഹമത്സരാർത്ഥികൾ ഉൾപ്പെടെ സംശയദൃഷ്ടിയോടെ നോക്കി കണ്ട പ്രണയമായിരുന്നു ഇവരുടേത്. ബിഗ് ബോസ് ഷോയുടെ ഫേർമാറ്റ് അത്തരത്തിലുള്ളതായിരുന്നു. പ്രേക്ഷക സ്വീകാര്യത നേടി 100 ദിവസം ആ വീട്ടിൽ പിടിച്ചു നിൽക്കുന്ന ആളാണ് വിജയി. ബിബി ഹൗസിൽ നിൽക്കാൻ എന്ത് മാർഗവും സ്വീകരിക്കാം. അത്തരത്തിലൊരു സ്ട്രാറ്റജി ആണോ പ്രണയമെന്ന് സഹതാരങ്ങളും മറ്റും കരുതിയിരുന്നു. എന്നാൽ ബിഗ് ബോസ് ഷോ അവസാനിച്ചതോടെ സംശയങ്ങൾക്ക് വിരാമമിട്ടു കൊണ്ട് താരങ്ങൾ വിവാഹം കഴിക്കുകയായിരുന്നു. പ്രേക്ഷകർ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇത്.

  വിവാഹത്തിന് ശേഷം രണ്ടു പേരും തങ്ങളുടെ ജോലികളിൽ സജീവമാവുകയായിരുന്നു. ബിഗ് ബോസ് പേളിഷ് ജോഡികളുടെ ജീവിതം കരിയറും മാറ്റുകയായിരുന്നു. ഷോയ്ക്ക് ശേഷമാണ് പേളിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമായ ലൂഡേ റിലീസിനെത്തിയത്. ഷോയ്ക്ക് ശേഷമാണ് നടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ 2020 ൽ ആണ് ചിത്രം റിലീസ് ചെയ്തത്. അതുപോലെ തന്നെ ശ്രീനിക്കും മിനിസ്ക്രീനിൽ നല്ല അവസരങ്ങൾ ലഭിക്കുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും മറ്റും സജീവമാണ് ശ്രീനീ. തെന്നിന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനീഷ്.

  Recommended Video

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  വിവാഹത്തിന് ശേഷം ജീവിതത്തിലെ ഓരോ നിമിഷവും താരങ്ങൾ ആഘോഷിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ശ്രീനീഷ പങ്കുവെച്ച ഒരു ചിത്രമാണ്. പേളിഷ് ദമ്പതികളുടെ ആദ്യത്തെ സെൽഫിയാണ് നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ''3 വര്‍ഷം മുന്‍പ് ഞങ്ങളെടുത്ത ആദ്യ സെല്‍ഫി'' എന്ന ക്യാപ്ഷനോടെയാണ് ശ്രീനി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ചിത്രം വൈറലായിരിക്കുകയാണ്. 100 ദിവസം കഴിഞ്ഞ് ബിഗ് ബോസ് ഷോയിൽ നിന്ന് ഇരുവരും പുറത്ത് ഇറങ്ങിയതിന് ശേഷം എടുത്ത ചിത്രമായിരുന്നു ഇത്. അന്ന് താരങ്ങളുടെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മൂന്ന് വർഷത്തിന് ശേഷം പോസ്റ്റ് ചെയ്ത ചിത്രത്തിന് മികച്ച കമന്റുകളാണ് ലഭിക്കുന്നത്. പേളിക്കും ശ്രീനിക്കും മകൾ നിലയ്ക്കും ആശംസകളുമായി ആരാധകർ രംഗത്ത് എത്തുന്നുണ്ട്.

  Read more about: pearle maaney srinish aravind
  English summary
  bigg boss malayalam season 1 Fame Srinish Aravind Shares First selfie With Pearle Maaney
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X