For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന് കൊടുത്ത മാസ്‌കിനെ കുറിച്ച് പേളി! സെല്‍ഫി എടുക്കാന്‍ വന്നപ്പോള്‍ കുടുങ്ങിയെന്ന് ശ്രീനിഷ്

  |

  കേരളത്തില്‍ ബിഗ് ബോസ് ഷോ ഏറ്റവും തരംഗമുണ്ടാക്കാന്‍ കാരണക്കാര്‍ പേളി മാണിയും ശ്രീനിഷ് അരവിന്ദുമാണ്. ടെലിവിഷന്‍ അവതാരകയായി സിനിമയിലേക്ക് എത്തിയ പേളി ഇന്ന് വലിയൊരു സെലിബ്രിറ്റിയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായിരുന്നു ശ്രീനിഷ്. ബിഗ് ബോസില്‍ നിന്നും പരിചയപ്പെട്ട ഇവര്‍ അവിടെ നിന്ന് തന്നെ പ്രണയത്തിലായതാണ് കഥയിലെ ട്വിസ്റ്റ്.

  മറ്റ് ഭാഷകളില്‍ നടക്കുന്നത് പോലെ കേരളത്തിലെയും ആദ്യ ബിഗ് ബോസ് പ്രണയത്തിന്റെ പേരില്‍ തന്നെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഷോ കഴിഞ്ഞ് ഒരു വര്‍ഷമാകുന്നതിനുള്ളില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇപ്പോഴിതാ താരദമ്പതിമാരുടെ വീട്ടില്‍ നിന്നുള്ള രസകരമായ കാഴ്ചകളാണ് പുറത്ത് വന്നിരിക്കുന്നത്.

  പ്രേക്ഷകരുടെ മുന്നില്‍ നിന്നുമായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും സൗഹൃദവും പ്രണയവുമെല്ലാം തുടങ്ങിയത്. ഇവരുടെ പ്രണയകാലത്തെ ഓരോ ദിവസവും റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നു എന്നതാണ് രസകരമായ കാര്യം. കേവലം നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രണയത്തിലായ താരങ്ങള്‍ ഗെയിം കളിക്കുകയാണെന്ന് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മേയ് മാസം ഇരുവരും ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു.

  ശ്രീനിഷുമായിട്ടുള്ള വിവാഹത്തോടെ ജീവിതത്തില്‍ നടക്കുന്ന ഓരോ സംഭവങ്ങളും പേളി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. തന്റെ സങ്കടവും സന്തോഷവും സ്‌നേഹവുമൊക്കെ പല രൂപത്തിലാണ് പേളി പോസ്റ്റ് ചെയ്യാറുള്ളത്. അങ്ങനെയാണ് ശ്രീനിഷിനൊപ്പമുള്ള പുതിയൊരു ചിത്രവുമായി നടി എത്തിയത്. ചിത്രത്തിന് പേളി കൊടുത്തിരിക്കുന്ന ക്യാപ്ഷനും ഇതേ പോസ്റ്റിന് താഴെ ശ്രീനിഷ് നല്‍കിയ കമന്റുമാണ് അതിലും രസകരമായിരിക്കുന്നത്.

  പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി

  പോളി ഒരു സെല്‍ഫി എടുക്കുമ്പോള്‍ പിറകില്‍ നില്‍ക്കുകയാണ് ശ്രീനിഷ്. പേളിയുടെ ചുരുണ്ട മുടി കാരണം ഭര്‍ത്താവിന്റെ മുഖം മാസ്‌ക് ധരിച്ചത് പോലെ ഉണ്ടായിരുന്നു. അതിനെ കുറിച്ചാണ് പേളി പറയുന്നത്. 'ഈ മുടി ഞാന്‍ സ്‌നേഹിക്കുന്നു. എന്റെ ഹെല്‍മെറ്റാണ്. അദ്ദേഹത്തിന്റെ മാസ്‌കും. വീട്ടിലാണ്, ശ്രീനിഷിനോട് പോകരുതെന്നും മിസ് ആവുമെന്നും സൂചിപ്പിച്ചൊരു ക്യാപ്ഷനായിരുന്നു ചിത്രത്തിന് പേളി കൊടുത്തത്. എന്നാല്‍ സെല്‍ഫി എടുക്കാന്‍ വന്നപ്പോള്‍ കുടുങ്ങി പോയതാണെന്നായിരുന്നു ഇതിന് താഴെ ശ്രീനിഷ് കൊടുത്ത കമന്റ്. ശ്രീനിയ്ക്ക് മറുപടിയായി അയ്യടാ... എന്ന് പേളിയും കമന്റിട്ടു.

  കപ്പിള്‍സിന്റെ ഈ തമാശ നിറഞ്ഞ ജീവിതത്തെ കുറിച്ച് പറയുകയാണ് ആരാധകര്‍. ജീവിക്കുന്ന അത്രയും കാലം ഇതുപോലെ ആയിരിക്കണമെന്ന് ചിലര്‍ പറയുന്നു. കൊറോണ കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ച നാളുകളിലും ഭര്‍ത്താവിനൊപ്പം രസകരമായ വീഡിയോസുമായി പേളി എത്തിയിരുന്നു. ഒരു നിമിഷം പോലും വെറുതേ കളയുന്നില്ലെന്ന് മാത്രമല്ല രാത്രിയില്‍ ഉറങ്ങാറില്ലെന്ന് കൂടി അന്ന് പേളി പറഞ്ഞിരുന്നു. എല്ലാത്തിനും കൂട്ടായി ഭര്‍ത്താവ് ഉണ്ടെന്ന കാര്യം കൂടി താരം വ്യക്തമാക്കിയിരുന്നു.

  ഇപ്പോള്‍ ഷൂട്ടിങ്ങുകള്‍ രണ്ടാമതെയും തുടങ്ങിയ സാഹചര്യത്തില്‍ തിരക്കുകളിലേക്ക് മടങ്ങുകയാണ് താരം. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന 'സത്യ എന്ന പെണ്‍കുട്ടി' എന്ന സീരിയലിലെ നായകനാണ് ശ്രീനിഷ് അരവിന്ദ്. ഈ പരമ്പര വിജയകരമായി തുടരുകയാണ്. ഒപ്പം ഇതേ ചാനലില്‍ ഫണ്ണി നൈറ്റ്‌സ് വിത് പേളി മാണി എന്നൊരു പ്രോഗ്രാം അവതരിപ്പിച്ച് പേളിയും രംഗത്തുണ്ട്. പ്രമുഖരായ താരങ്ങളെ പങ്കെടുപ്പിച്ചുള്ള ചാറ്റ് ഷോ ആണിത്.

  English summary
  Bigg Boss Malayalam Season 1 Fame Srinish Aravind Used Pearle Maaney's Hair As His Home Mask
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X