സാൻഡ്ര, രേഷ്മ, രഘു... ബിഗ് ബോസില്‍ നിന്ന് താല്‍ക്കാലികമായി പുറത്ത്, ആശങ്കയോടെ കുടുംബാംഗങ്ങൾ
അഭിപ്രായ ഭിന്നതകളും ചേരിപ്പോരും ബിഗ് ബോസ് ഹൗസിലെ സ്ഥിരം കാഴ്ചയാണ്. തുടക്കത്തിൽ വളരെ ലളിതമായിട്ടാണ് വീട് പൊയ്ക്കോണ്ടിരുന്നത്. എന്നാൽ പിന്നീട് ഓരേ ദിവസം കഴിയുന്തോറും വീട്ടിലെ അന്തരീഷം മാറുകയായിരുന്നു. ഇതിനുള്ളിൽ തന്നെ ചിലർ പേർ വീട് വിട്ട് പോകുകയും പുതിയ ആളുകൾ വീട്ടിലേയ്ക്ക് വരുകയും ചെയ്തിരുന്നു. ദിവസങ്ങൾ കഴിയുന്തോറും മത്സരം മുറുകുകയാണ്. ഇപ്പോഴിത പ്രേക്ഷകരെ തേടി ഒരു സങ്കടകരമായ വാർത്ത എത്തുകയാണ്.
ബിഗ് ബോസ് ഹൗസിൽ നിന്ന് മൂന്ന് പേർ വിടപറയുകയാണ്. സാധാരണ മോഹൻലാൽ എത്തുന്ന വാരാന്ത്യം എപ്പിസോഡിലാണ് മത്സരാർഥികൾ വിടപറയുന്നത്. ലാലേട്ടൻ വരാൻഒരു ദിവസം മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിതമായി അംഗങ്ങൾ വിട പറയുന്നത്. രേഷ്മ, അലസാൻഡ്ര, രഘു എന്നിവരാണ് ബിഗ് ബോസ് ഹൗസിൽ നിന്ന് താൽക്കാലികമായി യാത്ര പറഞ്ഞിരിക്കുന്നത്.
Recommended Video

കണ്ണിന് അസുഖം ബാധിച്ചതിനെ തുടർന്നാണ് ഇവർ മൂന്ന് പേരേയും ഹൗസിൽ നിന്ന് മറ്റൊരു ഇടത്തേയ്ക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണിത്. ബിഗ് ബോസ് തന്നെയാണ് കുടുംബാംഗങ്ങളോട് ഇക്കാര്യം ആരാഞ്ഞത്.

മറ്റുള്ള മത്സരാർഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇവർ മൂന്ന് പേരേയും മറ്റൊരിടത്തേയ്ക്ക് വേഗം മാറ്റേണ്ടതുണ്ടെന്നും എന്നാ അസുഖം മാറിയാൽ ഉടൻ തന്നെ ഷോയിലേയ്ക്ക് തിരികെ എത്തുമെന്നും ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്. കണ്ണിന് പകരുന്ന അസുഖമായതിനാലാണ് അവരെ മറ്റൊരിടത്ത് ഉടൻ തന്നെ മാറ്റി പാർപ്പിക്കേണ്ടതുണ്ടെന്നും ബിഗ് ബോസ് പറഞ്ഞു.

മറ്റുള്ള മത്സരാർഥികൾക്കും ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. അസുഖം വരാതിരിക്കാൻ ബാക്കിയുള്ളവർ ശ്രദ്ധിക്കണമെന്നും ബിഗ് ബോസ് അറിയിപ്പ് നൽകുന്നുണ്ട്. ഇവർ ഉപയോഗിച്ചിരുന്ന ബെഡ് ഷീറ്റ്, കുഷ്യന്‍സ് എന്നിവ ഉടന്‍ സ്റ്റോര്‍ റൂമിലേക്ക് മാറ്റാനും പാത്രങ്ങൾ സ്പൂൺ എന്നിവ ചൂട് വെളളം തിളപ്പിച്ച് നന്നായി കഴുകണമെന്നും ബിഗ് ബോസ് നിർദ്ദേശിക്കുന്നുണ്ട്. അതേസമയം ഇവരെ കൂടാതെ അതേസമയം സുജോയ്ക്കും കണ്ണിന് ചെറിയ അസ്വസ്ഥതതകള്‍ പ്രകടിപ്പിക്കുന്നുണ്ട്.

മുൻപും കണ്ണിന് അസുഖം പിടിപ്പെട്ട് ബിഗ് ബോസ് ഹൗസിൽ നിന്ന് സോമദാസും പരിക്കുട്ടിയും പുറത്തു പോയിരുന്നു. എലിമിനേഷന് ശേഷമാണ് സോമദാസ് ബിഗ്ബോസിൽ നിന്ന് യാത്രയായത്. എന്നാൽ പരിക്കുട്ടിയുടെ റിസൾട്ട് ലാലേട്ടൻ തന്നെയാണ് പ്രഖ്യാപിച്ചത്. മറ്റുളളവരെ കണ്ട് യാത്ര പറയാനുളള അവസരം പരിക്കുട്ടിയ്ക്ക് ലഭിച്ചിരുന്നില്ല.ഇത്തവണത്തെ എലിമിനേഷനിൽ രേഷ്മ ഉൾപ്പെട്ടിട്ടുണ്ട്. പ്രദീപ്, ജസ്ല,ദയ എന്നിവരാണ് എലിമിനേഷനിൽ ഉൾപ്പെട്ട മറ്റ് മത്സരാർഥികൾ


Click it and Unblock the Notifications











