മികച്ച പിന്തുണയുമായി രജിത്, പിന്നാലെ ആര്യ, ബിഗ് ബോസ് ഹൗസിൽ നിന്ന് ഈ ആഴ്ച പുറത്തു പോകുന്നത് ?
മോഹൻലാൽ അവതാരകനായി എത്തുന്ന ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 2 അതിന്റെ നാലാം വാരത്തിലേയ്ക്ക് കടക്കുകയാണ്. 16 പേരുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 14 പേരാണ് അവശേഷിക്കുന്നത്. നല് ആഴ്ച പിന്നിടുമ്പോൾ പുതിയ നാല് പേർ പുറത്തു പോകുകയും പകരം പുതിയ രണ്ട് പേർ വീട്ടിനുളളിലേയ്ക്ക് തിരികെ വരുകയും ചെയ്തിട്ടുണ്ട്. സാധാരണ റിയാലിറ്റി ഷോയിൽ നിന്ന് വ്യത്യസ്തമാണ് ബിഗ് ബോസ് ഷോയുടെ ഘടന.
ബിഗ് ബോസ് അംഗങ്ങൾ തന്നെയാണ് എലിമിനേഷനായി ആളുകളെ തിരഞ്ഞെടുക്കാനുള്ളത്. ആളിന്റെ പേര് പറയുന്നതിനോടൊപ്പം നിർദ്ദേശിക്കാനുളള കാരണവും വ്യക്തമാക്കണം. ഏറ്റവും കൂടുതൽ പേരുകൾ നിർദ്ദേശിക്കപ്പെട്ട ആളുകളായിരിക്കും എലിമിനേഷൻ റൗണ്ടിൽ വരുക. ഇതിൽ നിന്ന് പ്രേക്ഷകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാകും എലിമിനേഷൻ നടക്കുക.
Recommended Video

ബിഗ് ബോസ് സീസൺ 2 ആരംഭിച്ച് നാല് ആഴ്ചകൾ പിന്നിടുകയാണ്. രാജിനി ചാണ്ടി, സോമദാസ്, സുരേഷ് പരീക്കുട്ടി, സുരേഷ് എന്നിങ്ങനെ നാല് പേർ ഇതിനോടകം പുറത്തു പോയിട്ടുണ്ട്. രാജിനി ചാണ്ടിയാണ് വീട്ടിൽ നിന്ന് ആദ്യം പുറത്തു പോയത്. ആ ആ്ചയിൽ തന്നെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് സോമദാസും വീടിന്റെ പടി ഇറങ്ങേണ്ടി വന്നു. പിന്നീട് തൊട്ട് അടുത്ത ആഴ്ച ആരോഗ്യ പ്രശ്നം മൂലം പരീക്കുട്ടിയും പുറത്തു പോകുകയായിരുന്നു. പ്രേക്ഷകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലായിരുന്നു സുരേഷിന് വീട്ടിൽ നിന്ന് യാത്ര പറയേണ്ടി വന്നത്.

വാരാന്ത്യത്തിലെ എപ്പിസോഡിലാണ് എലിമിനേഷൻ പ്രക്രീയ നടക്കുന്നത്. മോഹൻലാലാണ് ഫലം പ്രഖ്യാപിക്കുന്നത്. ഈ ആഴ്ച ആറ് പേരാണ് എലിമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്. ഡോക്ടർ രജിത് കുമാർ, ആദ്യ ആഴ്ചകൾ മുതൽ ഇദ്ദേഹം എലിമിനേഷനിൽ ഉണ്ടായിരുന്നു. ആര്യ, പ്രദീപ്, രഘു, തസ്നി ഖാൻ, വീണ എന്നിവരാണ് ഇത്തവണ എലിമിനേഷൻ റൗണ്ടിൽ എത്തിയിരിക്കുന്നത്. വീണ ഇത് രണ്ടാം തവണയാണ് എത്തുന്നത്. ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യതയുളള മത്സരാർഥികളാണ് ഇവർ . ഇവരിൽ ആര് പുറത്തു പോകും എന്നത് പ്രേക്ഷകർ ആകാംക്ഷയോടെ നോക്കിയിരിക്കുന്ന സംഗതിയാണ്.

എലിമിനേഷന് ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. ആദ്യ ആഴ്ചകളെ പോലെ രജിത് കുമാർ തന്നെയാണ് ഏറ്റവും മുന്നിൽ. രണ്ടാം സ്ഥാനത്ത് ആര്യയാണുളളത്. പിന്നീട് രഘു, വീണ, പ്രദീപ്, തെസ്നിഖാൻ ഇങ്ങനെയാണ് വോട്ടിങ്. രജിത്ത് കുമാറും മറ്റ് മത്സരാർഥികളും തമ്മിൽ നല്ല വോട്ടിങ്ങിന്റെ വ്യത്യാസമുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ വോട്ട് ചെയ്യാനുളള സമയം അവസാനിക്കും. രജിത് കുമാറിന് പുറത്ത് നല്ല പ്രേക്ഷകരാണെന്ന് ആദ്യ എലിമിനേഷന് മോഹൻലാൽ തന്നെ പറഞ്ഞിരുന്നു വോട്ടിങ്ങിൽ അദ്ദേഹമാണ് മുന്നിലെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

സോഷ്യൽ മീഡിയയിലൂടെ മികച്ച പിന്തുണയാണ് രജിത് കുമാറിന് ലഭിക്കുന്നത് . രജിത് കുമാറിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്താറുണ്ട്. ബിഗ് ബോസ് ഹൗസിൽ ഇത്രയധികം പരസ്യ പിന്തുണ ലഭിക്കുന്ന ഓരേയൊരു മത്സരാർഥി രജിത് കുമാറാണ്. സിനിമ-സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന മത്സരാർഥികളാണ് ഇത്തവണ ഹൗസിലെത്തിയ ഭൂരിഭാഗം പേരും. ഇവർക്ക് ലഭിക്കുന്നതിന്റെ ഇരട്ടിയാണ് രജിത് കുമാറിന് ളഭിക്കുന്നത്. ആര്യയുടേയും എലീനയുടേയും പേരുകളും ഉയർന്ന് വരാറുണ്ട്.

( സോഷ്യൽ മീഡിയ വോട്ടിങ്ങ്) കടപ്പാട്: ബിഗ് ബോസ് സീസൺ 2


Click it and Unblock the Notifications