രജിത്തില്ലാത്ത ആദ്യ നോമിനേഷന്‍! ആര്യയും രഘുവും കാര്‍ഡ് വീശി! ഷാജിക്കെതിരെ ആഞ്ഞടിച്ച് അഭിയും അമൃതയും!
പുതിയ ആഴ്ച തുടങ്ങിയതിന് പിന്നാലെയായാണ് എലിമിനേഷന്‍ നോമിനേഷനെക്കുറിച്ച് ബിഗ് ബോസ് വ്യക്തമാക്കിയത്. കണ്ണിന് അസുഖം ബാധിച്ച് പുറത്തുപോയവര്‍ കൂടി തിരിച്ചെത്തിയതോടെ ബിഗ് ബോസ് വീണ്ടും സജീവമായിരിക്കുകയാണ്. ഇവരെ നോമിനേറ്റ് ചെയ്യാനാവില്ല, ക്യാപ്റ്റനായ ഫുക്രുവിനേയും നോമിനേറ്റ് ചെയ്യാനാവില്ലെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. പതിവ് പോലെ തന്നെ കാര്യകാരണസഹിതമായാണ് മത്സരാര്‍ത്ഥികള്‍ തങ്ങളുടെ നോമിനേഷനെക്കുറിച്ച് പറഞ്ഞത്. മത്സരം മുറുകുന്നതനിടയില്‍ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.
Recommended Video
എല്ലാ തവണയും നോമിനേഷനില്‍ ഇടംപിടിക്കുന്ന രജിത് കുമാര്‍ ഇത്തവണത്തെ ലിസ്റ്റില്‍ ഇല്ല. എലിമിനേഷന്‍ ഫ്രീ കാര്‍ഡ് ഉപയോഗിച്ച് സുരക്ഷിതരാവുകയായിരുന്നു ആര്യയും രഘുവും. കാര്‍ഡ് ഉപയോഗിക്കുന്നുണ്ടോയെന്ന് ബിഗ് ബോസ് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. ഞാനും കാര്‍ഡ് ഉപയോഗിക്കുകയാണെന്ന് രഘുവും പറയുകയായിരുന്നു. താന്‍ നോമിനേഷനില്‍ ഇല്ലെന്നറിഞ്ഞതിന്റെ അത്ഭുതത്തിലായിരുന്നു രജിത്. നോമിനേഷന്‍ കഴിഞ്ഞതിന് പിന്നാലെയായി വീണയും ആര്യയുമൊക്കെ അദ്ദേഹത്തിന് അരികിലെത്തി മാഷ് ഇത്തവണ ഇല്ലല്ലോയെന്ന് അത്ഭുതവും പങ്കുവെച്ചിരുന്നു. ആര്യ, ഷാജി, സുജോ
വീണ, അലസാന്‍ഡ്ര, അമൃത, അഭിരാമി, രഘു ഇവരാണ് ഇത്തവണ നോമിനേഷനില്‍ ഇടം പിടിച്ചത്. രഘുവും ആര്യയും കാര്‍ഡ് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു.

വേശ്യയായി ചിത്രീകരിച്ചു
ബിഗ് ബോസ് ഹൗസിലേക്ക് പുതിയതായി എത്തിയവരാണ് അഭിരാമിയും അമൃതയും. ആദ്യയാഴ്ച തന്നെ ക്യാപ്റ്റന്‍സി ടാസ്ക്കില്‍ മത്സരിക്കാനുള്ള യോഗ്യത ഇവര്‍ നേടിയിരുന്നു. അതുപോലെ തന്നെ എവിക്ഷന്‍ നോമിനേഷനിലും ഇടംപിടിച്ചിരിക്കുകയാണ് ഈ സഹോദരിമാര്‍. ഇവരെയായിരുന്നു ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്. ഷാജിയേയും ആര്യയേയുമായിരുന്നു ഇവര്‍ നോമിനേറ്റ് ചെയ്തത്. ഗെയിമെന്ന രീതിയില്‍ എന്തും സംസാരിക്കാമെന്ന് പറയാമെങ്കിലും, രണ്ട് സ്ത്രീകളും സഹോദരിമാരുമായ ഞങ്ങളെ ഒരു വേശ്യയെന്ന തരത്തില്‍ ഷാജി ചേട്ടന്‍ ചിത്രീകരിച്ചു. ആര്യ ഞങ്ങള്‍ക്കെതിരെ കുത്തുന്ന തരത്തില്‍ പലപ്പോഴും സംസാരിച്ചു. ഞാന്‍ കണ്‍ഫഷന്‍ റൂമില്‍ ആയിരുന്നപ്പോള്‍ അഭിരാമയില്‍ നിന്ന് സ്വര്‍ണം നിന്ന് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ഫേക്കായാണ് ആര്യ പെരുമാറുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.

അഭി-അമൃതക്കെതിരെ ആര്യ
സുജോയേയും അഭി-അമൃതയേയുമായിരുന്നു ആര്യ നോമിനേറ്റ് ചെയ്തത്. ഗെയിം കളിക്കാനല്ലാതെ ഇമേജ് നന്നാക്കാന്‍ വന്ന ആളായതുകൊണ്ടാണെന്നാണ് സുജോയെ നോമിനേറ്റ് ചെയ്യുന്നതെന്നും താരം പറഞ്ഞിരുന്നു. അമൃതയെയും അഭിരാമിയെയുമാണ് രണ്ടാമതായി ആര്യ നോമിനേറ്റ് ചെയ്തത്. കാര്യങ്ങള്‍ വീടിനകത്ത് എത്തി മനസിലാക്കാതെ, ആരെങ്കിലും നല്ല രീതിയില്‍ പെരുമാറുമെന്ന് പ്രതീക്ഷിച്ച് വന്നു. ഗെയിമില്‍ അവര്‍ ഞങ്ങളെ പറ്റിച്ചുവെന്നും ആര്യ കാര്യം പറഞ്ഞിരുന്നു.

ഷാജിയും ആര്യയും
ഷാജിയേയും ആര്യയേയുമായിരുന്നു രജിത് കുമാര്‍ നോമിനേറ്റ് ചെയ്തത്. പലപ്പോഴും തന്നെ ഒറ്റപ്പെടുത്തുന്നതില്‍ മുന്നില്‍ നിന്ന ആളാണ് ഷാജിയെന്നും, ക്യാപ്റ്റനായതുകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും രജിത് കാരണമായി പറഞ്ഞു. രണ്ടാമത് ആര്യയെ ആണ് രജിത് നോമിനേറ്റ് ചെയ്തത്. അനീതിയായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പക്ഷപാതം കാണിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്ത്രീകള്‍ സംസാരിക്കരുത്
പാഷാണം ഷാജിയെ ആയിരുന്നു രഘു ഒന്നാമതായി നോമിനേറ്റ് ചെയ്തത്. സ്ത്രീകള്‍ ഉറക്കെ സംസാരിച്ചാല്‍ ഷാജിക്കിഷ്ടമല്ല, പരിഷ്കൃതമായ സമൂഹത്തിന്‍റെ കണ്ണാടിയെന്ന നിലയില്‍ ബിഗ് ബോസിനെ കാണുമ്പോല്‍ അങ്ങനെ ഒരാള്‍ ബിഗ് ബോസിന് വേണ്ട. രണ്ടാമത് നോമിനേറ്റ് ചെയ്തത് വീണയെയായിരുന്നു. മനുഷ്യനെന്ന രീതിയില്‍ വികാരമില്ലാതെ ഷാജിയെ തള്ളിയിട്ടു, ഭാവിയില്‍ എന്‍റെ ആരോഗ്യം കൂടി നോക്കി സുഹൃത്തുകൂടിയായ വീണയെ നോമിനേറ്റ് ചെയ്യുന്നുവെന്ന് രഘു പറഞ്ഞു.

രഘു ഫേക്കാണ്
രഘു ഷാജിയെ നോമിനേറ്റ് ചെയ്തപ്പോള്‍ ഷാജി നോമിനേറ്റ് ചെയ്തത് രഘുവിനെയായിരുന്നു. രഘു ഫേക്കാണെന്നായിരുന്നു കാരണം പറഞ്ഞത്. അലസാന്‍ഡ്രയെയും ഷാജി നോമിനേറ്റ് ചെയ്തു. ഇരുവരും ഗെയിമില്‍ കളിക്കാന്‍ തയ്യാറായില്ലെന്ന് ഷാജി പറഞ്ഞു. സുജോ പറഞ്ഞ ആദ്യ പേര് പാഷാണം ഷാജിയുടെതായിരുന്നു. കൂടുതല്‍ അധികാരമെടുത്ത് ഷാജി സംസാരിക്കുന്നുവെന്നും, ഞാന്‍ തിരിച്ചെത്തിയപ്പോള്‍ പറഞ്ഞ കഥ അദ്ദേഹത്തെ വേദനിപ്പിച്ചുവെന്നും അത് ഫേക്കാണെന്നും സുജോ പറഞ്ഞു. വയ്യാത്ത ആളെന്ന പരിഗണന കൂടി കാണിക്കാതെ രജിത്തിനെ ആക്രമിച്ചുവെന്ന കാരണവും സുജോ പറഞ്ഞിരുന്നു.

സാന്‍ഡ്രയും രഘുവും
വീണ നോമിനേറ്റ് ചെയ്തത് രഘുവിനെയായിരുന്നു, പുറത്തുപോയി വന്നപ്പോള്‍ പിന്തുണ കണ്ട് രജിത്തിനൊപ്പം നില്‍ക്കുകയാണെന്നും വീണ പറഞ്ഞു. അലസാന്‍ഡ്ര മൊത്തത്തില്‍ ഫേക്കായി തോന്നുകയാണ്. തിരിച്ചെത്തിയപ്പോള്‍ വല്ലാതെ മാറിയിരിക്കുന്നുവെന്നും വീണ പറഞ്ഞു.

സുജോ എല്ലാവരേയും പറ്റിക്കുന്നു
ഫുക്രുവിന്‍റെ നോമിനേഷന്‍ ആദ്യത്തേത് സുജോ ആയിരുന്നു. പുറത്തുപോയ ശേഷമുള്ള കഥകള്‍ എന്നോട് വന്ന് പറഞ്ഞു. അത് ശരിയില്ല. എല്ലാവരെയും പറ്റിച്ചാണ് സുജോ ഗെയിം കളിക്കുന്നത്. അമൃതയെയും അഭിരാമിയെയുമായിരുന്നു രണ്ടാമതായി ഫുക്രു നോമിനേറ്റ് ചെയ്തത്. രജിത്തിനൊപ്പം മാത്രം നിന്ന് ഞങ്ങളെ ഒറ്റപ്പെടുത്തുന്ന രീതിയിലേക്ക് പോയെന്നും ഫുക്രു പറഞ്ഞു. അവരു വന്ന ശേഷമാണ് ഇവിടെ ടീമുണ്ടായത്. അത് ഗെയിമാണെങ്കിലും ഇഷ്ടമല്ലെന്ന് ഫുക്രു പറഞ്ഞിരുന്നു.

അഭിക്ക് എല്ലാം മനസ്സിലാവും
അമൃതയെയും അഭിരാമിയെയുമായിരുന്നു സാന്‍ഡ്ര നോമിനേറ്റ് ചെയ്തത്. അഭിരാമി നല്ല ക്യാരക്ടറാണെന്നും അമൃത കാര്യങ്ങള്‍ മനസിലാക്കുന്നില്ലെന്നും അലസാന്‍ഡ്ര പറഞ്ഞു. രണ്ടാമതായി ഷാജിയെ ആയിരുന്നു നോമിനേറ്റ് ചെയ്തത്. കാരണമായി പറഞ്ഞത് വീട്ടിലേക്ക് പോവാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും സാന്‍ഡ്ര പറഞ്ഞിരുന്നു.


Click it and Unblock the Notifications