ദയയ്ക്ക് മുന്നില്‍ മാസ്സ് ഡയലോഗുമായി അഭിരാമി! പശ്ചാത്താപം തോന്നുന്നത് ഇക്കാര്യത്തില്‍! താരം പറഞ്ഞത്?

വാക്ക്തര്‍ക്കങ്ങളും വഴക്കും ബിഗ് ബോസില്‍ സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ജയിലിലേക്ക് പോവുന്നയാളെ തീരുമാനിക്കുന്നതിനിടയില്‍ മുട്ടന്‍ വഴക്കായിരുന്നു നടന്നത്. ഫുക്രുവും ആര്യയും എലീനയും ഷാജിയും മാന്യമായ രീതിയിലാണ് തങ്ങളുടെ നോമിനേഷന്‍ പറഞ്ഞത്. ഇതിനിടയില്‍ ദയയും തങ്ങളുടെ പേര് ആവര്‍ത്തിച്ചപ്പോള്‍ അതിന് പിന്നിലെ കാരണം തിരക്കുകയായിരുന്നു രഘുവും സംഘവും. ദയയുടെ വിശദീകരണത്തിനിടയിലായിരുന്നു ഗംഭീര വഴക്ക് നടന്നത്. പറയുന്നതെന്താണെന്ന് ദയയ്ക്ക് പോലും മനസ്സിലാവുന്നില്ലെന്നതായിരുന്നു വസ്തുത.

ദയ പറഞ്ഞ കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നുണ്ടായിരുന്നു സുജോയും സംഘവും. മുന്‍പ് ദയ ചെയ്ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു ഇവരുടെ പരിഹാസം. മാഷിനെക്കുറിച്ച് പറഞ്ഞതും ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്നതിനെക്കുറിച്ചും അലക്കാത്തതിനെക്കുറിച്ച് പറഞ്ഞതിനുമൊക്കെയായുള്ള മറുപടിയായിരുന്നു അഭിരാമിയും സംഘവും നല്‍കിയത്. ആര്യയും ഷാജിയും ഫുക്രുവും എലീനയും ദയയെ പിടിച്ചിരുത്താനും പ്രകോപിപ്പിക്കുന്നത് നിര്‍ത്താനും പറഞ്ഞിരുന്നു. പറയാനുള്ളത് താന്‍ എവിടേയും പറയുമെന്ന് പറഞ്ഞ് തട്ടിക്കറുകയായിരുന്നു ദയ. ദയയുടെ വാദങ്ങള്‍ക്ക് മറുപടിയുമായി സുജോയും രഘുവും എത്തിയിരുന്നു.

പശ്ചാത്താപം തോന്നുന്നത്

പശ്ചാത്താപം തോന്നുന്നത്

തലയണമന്ത്രം ടാസ്‌ക്കില്‍ ദയ മികച്ച പ്രകടനമാണ് പുറത്തെടുത്തത് എന്നായിരുന്നു അഭിരാമിയും അമൃതയും പറഞ്ഞത്. തങ്ങളുടെ ടീമിലുള്ളവരെ ജയിലിലേക്ക് പറഞ്ഞയക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞായിരുന്നു ഇവര്‍ തങ്ങളുടെ തീരുമാനം അറിയിച്ചത്. തങ്ങള്‍ നല്ല കാര്യം പറഞ്ഞിട്ടുപോലും ദയ തങ്ങള്‍ക്കെതിരെ തിരിഞ്ഞതാണ് ഇവരെ പ്രകോപിപിച്ചത്. വഴക്കിനിടയിലാണ് അഭിരാമി ദയയ്ക്ക് അരികിലേക്കെത്തി തന്റെ പശ്ചാത്താപത്തെക്കുറിച്ച് പറഞ്ഞത്.

നല്ലത് പറഞ്ഞതിന്

നല്ലത് പറഞ്ഞതിന്

ബിഗ് ബോസ് വീട്ടില്‍ താന്‍ എന്തെങ്കിലും കാര്യത്തിന് പശ്ചാത്തപിക്കുന്നുണ്ടെങ്കില്‍ അത് ദയ ചേച്ചിയെക്കുറിച്ച് നല്ലത് പറഞ്ഞതിന് മാത്രമാണെന്നായിരുന്നു അഭിരാമിയുടെ ഡയലോഗ്. ദയയ്ക്ക് അരികിലെത്തിയായിരുന്നു അഭിരാമി ഇത് പറഞ്ഞത്. അമൃതയും അഭിരാമിയും അലക്കാറില്ലെന്നും വൃത്തിയും വെടിപ്പുമില്ലാത്തവരാണ് ഇവരെന്നും നേരത്തെ ദയ പറഞ്ഞിരുന്നു. ഈ വിമര്‍ശനത്തിന് മറുപടി നല്‍കിയും നേരത്തെ അഭിരാമി എത്തിയിരുന്നു.

Recommended Video

Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | FilmiBeat Malayalam
 ദയ പറഞ്ഞ കാരണം

ദയ പറഞ്ഞ കാരണം

തലയിണകളുടെ ഭാരവും പഞ്ഞി പുറത്തുപോകുന്നുണ്ടോ എന്നും മാത്രം പരിശോധിക്കുമെന്നായിരുന്നു ആദ്യം അവര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് അമൃതയും അഭിരാമിയും തങ്ങളുടെ ടീമിന്റെ തലയിണകളുടെ തയ്യലിന്റെ ഗുണനിലവാരവും പരിശോധിച്ചിരുന്നു. ഇതിന് ശേഷമായി ഇവര്‍ വന്ന് ക്ഷമ ചോദിച്ചുവെന്നും അവരുടെ മോശം പ്രകടനത്തിനുള്ള കാരണമായി ദയ ചൂണ്ടിക്കാട്ടി. ഈ പറഞ്ഞ കാരണം തങ്ങള്‍ക്ക് മനസ്സിലായില്ലെന്ന് പറഞ്ഞായിരുന്നു സുജോയും സംഘവും ദയയോട് ചൂടായത്.

ഫേസ്ബുക്ക് ലൈവല്ല

ഫേസ്ബുക്ക് ലൈവല്ല

സുജോയും രഘുവും അമൃതയും അഭിരാമിയും എല്ലായ്പ്പോഴും തന്നെ പരിഹസിക്കാറുണ്ട്. ഈ വിഷമത്തെക്കുറിച്ചായിരുന്നു ദയ പറഞ്ഞത്. ഇതിനിടയിലാണ് സുജോ മാസ് ഡയലോഗുമായി എത്തിയത്. ഇത് ഫേസ്ബുക്ക് ലൈവല്ലെന്നായിരുന്നു താരം പറഞ്ഞത്. ഫേസ്ബുക്ക് ലൈവിലൂടെ ദയ ജസ്ലയെ വിമര്‍ശിച്ചതും പിന്നീട് ഇരുവരും തമ്മില്‍ നടന്ന തര്‍ക്കങ്ങളെക്കുറിച്ചും ഇരുവരും നേരത്തെ പറഞ്ഞിരുന്നു.

കരഞ്ഞാല്‍ അവര്‍ സന്തോഷിക്കും

കരഞ്ഞാല്‍ അവര്‍ സന്തോഷിക്കും

ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് കരയുന്ന സ്വഭാവത്തിന് യാതൊരു മാറ്റവും ഇല്ലെന്ന് വീണ്ടും തെളിയിക്കുകയായിരുന്നു ദയ. നിങ്ങള്‍ കരയുന്നത് കണ്ടാല്‍ അവര്‍ സന്തോഷിക്കുമെന്നായിരുന്നു ആര്യയും ഷാജിയും ദയയോട് പറഞ്ഞത്. നമ്മുടെ ടീം തോറ്റുപോവുമെന്നായിരുന്നു ഫുക്രു പറഞ്ഞത്. കരയരുതെന്ന് എല്ലാവരും പറഞ്ഞുവെങ്കിലും അതൊന്നും ദയെ കേള്‍ക്കുന്നുണ്ടായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X