For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രജിത്ത് കുമാറും സംഘവും ഒത്തു കൂടിയപ്പോള്‍! അമൃതയ്ക്കും അഭിരാമിയ്ക്കുമൊപ്പം സുജോ മാത്യൂവും

  |

  എഴുപത്തിയഞ്ച് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു ബിഗ് ബോസ് സീസണ്‍ രണ്ട് അവസാനിപ്പിക്കുന്നത്. തുടക്കം മുതല്‍ വലിയ ജനപ്രീതി ലഭിച്ചിരുന്ന ഷോ യില്‍ ചില ഗ്രൂപ്പീസമായിരുന്നു അരങ്ങേറിയത്. ആദ്യം രജിത്ത് കുമാറിനെ ഒറ്റപ്പെടുത്തി വീട്ടിലുള്ളവരെല്ലാം ഒരു ഗ്യാങ് ആയെങ്കില്‍ അമൃത, അഭിരാമി സഹോദരിമാരുടെ വരവ് മറ്റൊരു തുടക്കത്തിന് വഴിയൊരുക്കി.

  bigg boss fame rajit and team's reunion | FilmiBeat Malayalam

  അതുവരെ പ്രേക്ഷകര്‍ കണ്ടിരുന്ന മത്സരത്തിന് വലിയ മാറ്റമായിരുന്നു സംഭവിച്ചത്. പുറത്ത് വന്നതിന് ശേഷവും ഗ്രൂപ്പുകള്‍ തമ്മിലുള്ള സൗഹൃദം കളഞ്ഞിട്ടില്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍ എവിടെയും കാണാത്തത് രജിത് കുമാറിനെ മാത്രമായിരുന്നു. ഇപ്പോഴിതാ രജിത്തിനെ തേടിയും സുഹൃത്തുക്കള്‍ എത്തി എന്നുള്ളതാണ് പുതിയ വിശേഷം.

  ബിഗ് ബോസിന് പുറത്ത് ഏറ്റവുമധികം ഫാന്‍സ് ബലമുള്ള മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. അകത്തുള്ളവര്‍ക്ക് അത് മനസിലായില്ലെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ അമൃത, അഭിരാമി സഹോദരിമാരാണ് രജിത്തുമായി വലിയ സൗഹൃദവലയം സൃഷ്ടിച്ചെടുത്തത്. ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ച് എല്ലാ എലിമിനേഷനുകളില്‍ നിന്നും രക്ഷപ്പെടുന്ന രജിത്തിന് പുറത്ത് ഫാന്‍സ് അസോസിയേഷനുകളെല്ലാം ആദ്യമേ തുടങ്ങിയിരുന്നു. എന്നാല്‍ അപ്രത്യക്ഷിതമായി രജിത്ത് പുറത്തായി.

  തിരിച്ച് വന്ന രജിത്തിന് കൊച്ചിയില്‍ വലിയ സ്വീകരണം ഏര്‍പ്പെടുത്തിയതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കൊറോണയുടെ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ പിന്നീട് താരത്തെ എവിടെയും കണ്ടില്ല. അതേ സമയം ആര്യ അടക്കമുള്ളവര്‍ രജിത്ത് വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്ന് വ്യക്തമാക്കി വന്നിരുന്നു. മറ്റ് മത്സരാര്‍ഥികളെല്ലാം ഒത്തുകൂടാറുണ്ടെങ്കിലും രജിത്തിനെ മാത്രം എവിടെയും കണ്ടരുന്നില്ല. ഇപ്പോഴിതാ രജിത്ത് കുമാറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്.

  അമൃത, അഭിരാമി സഹോദരിമാരും സുജോ മാത്യൂവും ഒപ്പം രജിത്തും നില്‍ക്കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ താരങ്ങള്‍ തന്നെ പങ്കുവെച്ചിരിക്കുന്നത്. കുടുംബം എന്ന ക്യാപ്ഷന്‍ നല്‍കി അമൃത ചിത്രം പങ്കുവെച്ചപ്പോള്‍, നീണ്ട ഇടവേളക്ക് ശേഷം എന്ന ക്യാപ്ഷന്‍ നല്‍കിയാണ് രജിത് കുമാര്‍ ചിത്രം പങ്കിട്ടത്. വീണ്ടും ഒരു നീണ്ട ഇടവേളക്ക് ശേഷം വല്യേട്ടനും സഹോദരങ്ങളും തമ്മിൽ കണ്ടു മുട്ടിയപ്പോൾ എന്ന ക്യാപ്ഷനിൽ നിരവധി ചിത്രങ്ങളുമായി രജിത് എത്തി. ഏതോ പുഴയുടെ തീരത്ത് നിന്നുള്ള ഫോട്ടോയായിരുന്നു താരങ്ങള്‍ പങ്കുവെച്ചത്. അഭിരാമിയുടെയും സുജോ മാത്യൂവിന്റെ ലുക്കിനെ കുറിച്ചും ആരാധകര്‍ പ്രതികരണങ്ങളുമായി എത്തിയിരുന്നു. ബിഗ് ബോസിന് ശേഷം മാറ്റം തോന്നിയത് നിങ്ങള്‍ക്കാണെന്നാണ് ആരാധകര്‍ പറയുന്നത്.

  അതേ സമയം ഇതേ ഗ്യാങ്ങിലുള്ള അലക്‌സാന്‍ഡ്രയും രഘുവും ഇല്ലാത്തതിലുള്ള നിരാശയും ആരാധകര്‍ പങ്കുവെച്ചിരുന്നു. അവര് കൂടി ഉണ്ടെങ്കിലെ ചിത്രം പൂര്‍ണമാവൂ എന്നാണ് പ്രധാന അഭിപ്രായം. എന്നാൽ രഘുവും സുജോയും ഉള്ള മറ്റൊരു ചിത്രം അഭിരാമി പോസറ്റ് ചെയ്തിരുന്നു. സാൻഡ്രയും രഘവും കോഴിക്കോടാണുള്ളത്. നേരത്തെ എറണാകുളത്ത് ഒരുമിച്ചെത്തിയ താരങ്ങള്‍ അമൃതയെയും അഭിരാമിയെയും കണ്ടിരുന്നു. ആ സമയത്ത് രജിത്തും സുജോയും എത്തിയിരുന്നില്ല. എല്ലാവരും കൂടി ഒന്നിച്ച് എത്തുന്നത് കാണാന്‍ വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  Bigg Boss Malayalam Season 2 Actors Rajith Kumar, Amrutha Abhirami And Sujo's Latest Photo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X