രജിത് കുമാറിനെക്കുറിച്ച് ആദിത്യന്‍ ജയന്‍! എന്‍റെ മനസ്സിലെ ബിഗ് ബോസ് വിജയി അദ്ദേഹമാണെന്ന് താരം!

ബിഗ് ബോസില്‍ നിന്നും രജിത് കുമാര്‍ പുറത്തേക്ക് പോയതില്‍ നിരാശരാണ് ആരാധകര്‍. അപ്രതീക്ഷിതമായ തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച് അവരെത്തിയിരുന്നു. സന്തോഷവാനായാണ് താന്‍ പുറത്തേക്ക് പോന്നതെന്നും ആരോടും പരാതിയും പരിഭവമില്ലെന്നും രജിത് കുമാര്‍ പറഞ്ഞിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലും നൂറുകണക്കിന് പേരായിരുന്നു അദ്ദേഹത്തെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടിലേക്ക് എത്തിയത്. ബിഗ് ബോസ് മുന്‍മത്സരാര്‍ത്ഥി ഷിയാസും ഇത്തവണത്തെ സീസണിലുണ്ടായിരുന്ന പരീക്കുട്ടിയും അദ്ദേഹത്തെ കാണാനായി എത്തിയിരുന്നു. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

സിനിമ-സീരിയല്‍ രംഗത്തുള്ളവരും രജിത് കുമാറിനെ പിന്തുണച്ച് എത്തിയിരുന്നു. അദ്ദേഹത്തെ കാണാനായി മാത്രമാണ് താനും കുടുംബവും പരിപാടി കാണുന്നതെന്നായിരുന്നു ബീന ആന്റണിയും മനോജും പറഞ്ഞത്. രജിത് പുറത്തായെന്നറിഞ്ഞതിന്റെ സങ്കടത്തില്‍ കരയുന്ന മകനെക്കുറിച്ചും ഇവര്‍ പറഞ്ഞിരുന്നു. രജിത് കുമാറിനോടുള്ള ഇഷ്ടം കൂടിക്കൂടി വരികയാണെന്നും തന്റെ മനസ്സില്‍ ബിഗ് ബോസ് വിജയി അദ്ദേഹമാണെന്നും പറഞ്ഞ് ആദിത്യന്‍ ജയനും എത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രജിത് കുമാറിനെക്കുറിച്ച് തുറന്നുപറഞ്ഞത്.

പറയണ്ടായിരുന്നു

പറയണ്ടായിരുന്നു

നിഷേധിയായ ഒരു പെണ്ണിന്റെ മുന്നില്‍ രജിത് സാര്‍ ഇത്രയും സോറി പറയണ്ടായിരുന്നുവെന്ന് പറഞ്ഞാണ് ആദിത്യന്‍ ജയന്‍രെ കുറിപ്പ് തുടങ്ങുന്നത്. അദ്ദേഹത്തില്‍ നിന്നും ഇത്രയും സോറി കേള്‍ക്കാനുള്ള യോഗ്യത ആ കുട്ടിക്കില്ല. ഒരു മനുഷ്യന്‍ ഒരാളോട് ക്ഷമ പറഞ്ഞാല്‍ പിന്നീട് അവന്റെ മുഖത്ത് ചവിട്ടാന്‍ ശ്രമിച്ചാല്‍ അത് ആരാണേലും കാലുമടക്കി മുഖത്തടിക്കണം. എന്‍രെ വക ഒരു അടി അവളുടെ ചെവിക്കുറ്റിക്കെന്നും താരം കുറിച്ചിട്ടുണ്ട്.

ബിഗ് ബോസ് വിജയി

ബിഗ് ബോസ് വിജയി

വേദയോടെയാണെങ്കിലും തന്റെ മനസ്സിലെ ബിഗ് ബോസ് വിജയി അദ്ദേഹമാണ്. ഇങ്ങനെ പറയുന്നതിനുള്ള കാരണത്തെക്കുറിച്ചും ആദിത്യന്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില ആളുകളെ മാറ്റിനിര്‍ത്തുന്നതും നുണ പറഞ്ഞ് ചിലരുടെ മനസ്സില്‍ വിഷം കുത്തി നിറക്കുന്നതും വേറൊന്നും കൊണ്ടല്ല, ഭയന്നിട്ടാണ്. ആ ഭയം ആര്‍ക്കോ എവിടെയോ തട്ടിയെന്നും ആദിത്യന്‍ പറയുന്നു.

ഇഷ്ടം കൂടി പോവുന്നു

ഇഷ്ടം കൂടി പോവുന്നു

രജിത് കുമാറിന് താന്‍ കട്ടസപ്പോര്‍ട്ടാണ് നല്‍കുന്നതെന്നും ആദിത്യന്‍ വ്യക്തമാക്കിയിട്ടുണ്ട്. അറിയാതെ അദ്ദേഹത്തിനോടുള്ള ഇഷ്ടം കൂടിവരികയാണ്, ഓരോനിമിഷവും. രജിത് കുമാറിനെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞ് നേരത്തെയും ആദിത്യന്‍ ജയന്‍ എത്തിയിരുന്നു. രജിത് കുമാറിനെ നോക്കിയിരിക്കുന്ന മകന്റെ വീഡിയോയും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

ലാലേട്ടനെ കുറ്റപ്പെടുത്തരുത്

ലാലേട്ടനെ കുറ്റപ്പെടുത്തരുത്

എന്‍രെ അഭിപ്രായത്തില്‍ ഇതില്‍ ലാലേട്ടനെ ആരും കുറ്റപ്പെടുത്താന്‍ പാടില്ല, കാരണം അദ്ദേഹം വളരെ വേദനയോട് കൂടിയാണ് ആ എപ്പിസോഡ് പൂര്‍ത്തിയാത്തിയത്. അത് കാണുമ്പോള്‍ അറിയാം. അദ്ദേഹം അദ്ദേഹത്തിന്‍രെ ജോലി ചെയ്തു. ഒരു അവതാരകന്റെ ജോലിയാണ് അദ്ദേഹം ചെയ്തത്്. കൂടുതല്‍ സപ്പോര്‍ട്ട് ചെയ്താല്‍ ചില ആളുകള്‍ വരും സ്ത്രീയെ അപമാനിച്ചു എന്ന് പറഞ്ഞെന്നും ആദിത്യന്‍ കുറിച്ചിട്ടുണ്ട്.

Recommended Video

Big boss Malayalam | Rajit kumar's irresponsible statement on corona virus | Filmibeat Malayalam
ഇത്രയും മാപ്പ്

ഇത്രയും മാപ്പ്

ഇതില്‍ അവളെ മാത്രമേ കുറ്റം പറയാന്‍ പറ്റൂയെന്നും ആദിത്യന്‍ കുറിച്ചിട്ടുണ്ട്. അദ്ദേഹം ഇത്രയും തവണ മാപ്പ് പറഞ്ഞപ്പോള്‍ ആ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അവള്‍ ഇന്ന് സ്റ്റാറായേനെ. ആ ഫുക്രുവിനെയൊക്കെ എടുത്ത് പുറത്തുകളയേണ്ട സമയം കഴിഞ്ഞു. അവന്‍ ചെയ്ത പല പ്രവര്‍ത്തിയും തെറ്റായിരുന്നു. ബിഗ് ബോസ് ഇതേക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും ആദിത്യന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X