രജിത് കുമാറിന് കട്ടസപ്പോര്‍ട്ടുമായി ആദിത്യന്‍ ജയന്‍! അങ്ങനെയൊന്നും അദ്ദേഹം പുറത്തേക്ക് പോവില്ല!

ബിഗ് ബോസിലെ കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ് ബോസ് സ്‌കൂള്‍ ടാസ്‌ക്കിനിടയിലായിരുന്നു അനിഷ്ട സംഭവം നടന്നത്. രേഷ്മയുടെ കണ്ണില്‍ രജിത് കുമാര്‍ മുളക് തേച്ചതും ഇതിന് ശേഷമായി താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ചെയ്തുപോയ തെറ്റിന് രജിത് ക്ഷമ പറയുന്നുണ്ടായിരുന്നു. കുരുത്തംകെട്ട പിള്ളേര്‍ പഠിക്കുന്ന സ്‌കൂളായതിനാല്‍ കുസൃതിക്കാരനായി മാറാനുള്ള ശ്രമത്തിലായിരുന്നു താനെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബിഗ് ബോസില്‍ തനിക്കേറ്റവും ഇഷ്ടം രജിത്തിനെയാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആദിത്യന്‍ ജയന്‍.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആദിത്യന്‍ തന്റെ ഇഷ്ടത്തെക്കുറിച്ച് അറിയിച്ചത്. മകനൊപ്പം ബിഗ് ബോസ് കാണുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. ബിഗ് ബോസില്‍ രജിത് സാറിനെ കാണുകയാണ് ചെക്കനെന്ന ക്യാപ്ഷനോടെയായിരുന്നു അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. നമ്മുടെ കുഞ്ഞാവയും രജിത്തേട്ടന്റെ ഫാനാണല്ലോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ആദിത്യന്റെ പോസ്റ്റ്

ആദിത്യന്റെ പോസ്റ്റ്

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ താരമാണ് ആദിത്യന്‍ ജയന്‍. സീത സീരിയലില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള വിവാഹം നടന്നത്. അടുത്തിടെയായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് മകനെത്തിയത്. കുഞ്ഞുമകനൊപ്പം ബിഗ് ബോസ് കാണുന്നതിനിടയിലെ ചിത്രവുമായാണ് താരം എത്തിയിട്ടുള്ളത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ രജിത് കുമാറിനെ നോക്കുന്ന ആദിത്യന്റെ മകനെയാണ് കാണുന്നത്.

Recommended Video

Bigg Boss Malayalam Season 2 Day 66 Review | FilmiBeat Malayalam
അങ്ങനെയൊന്നും പോവില്

അങ്ങനെയൊന്നും പോവില്

ബിഗ് ബോസില്‍ തനിക്കേറെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളിലൊരാളാണ് രജിത് കുമാര്‍ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. അങ്ങനെയെന്നും രജിത് സാര്‍ ഈ പരിപാടിയില്‍ നിന്നും പോവില്ല. അദ്ദേഹത്തിന് കട്ടസപ്പോര്‍ട്ടാണ് താന്‍ നല്‍കുന്നതെന്നും താരം കുറിച്ചിട്ടുണ്ട്. സിനിമാവിശേഷങ്ങളായാലും മറ്റ് കാര്യങ്ങളെക്കുറിച്ചായാലും സ്വന്തം നിലപാട് വ്യക്തമാക്കാറുണ്ട് ആദിത്യന്‍ ജയന്‍. പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് ശ്രദ്ധ നേടാറുമുണ്ട്.

ടാസ്‌ക്ക് ആയിരിക്കും

ടാസ്‌ക്ക് ആയിരിക്കും

ബിഗ് ബോസിലെ ടാസ്‌ക്കാവും ഇതെന്നും രജിത് സാര്‍ അങ്ങനെ ചെയ്തതിന് പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ടാവാമെന്നുമാണ് ആരാധകരുടെ വാദങ്ങള്‍. രജിത് കുമാറിനെ താല്‍ക്കാലികമായി ബിഗ് ബോസില്‍ നിന്നും മാറ്റുകയാണെന്നുള്ള അറിയിപ്പ് വന്നതിന് പിന്നാലെയായി ചര്‍ച്ചകളും തുടങ്ങിയിരുന്നു. അദ്ദേഹം തിരിച്ചുവരാതെ പരിപാടി കാണില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ബിഗ് ബോസും രജിത്തും രേഷ്മയും അറിഞ്ഞുള്ള ടാസ്‌ക്കാവും ഇതെന്നും ആരാധകര്‍ പറയുന്നുണ്ട്. ആദിത്യന്റെ പോസ്റ്റിലും ഇത്തരത്തിലുള്ള കമന്റുകളാണുള്ളത്.

ഗ്ലിസറിനാണ് പുരട്ടിയത്

ഗ്ലിസറിനാണ് പുരട്ടിയത്

രജിത് പച്ചമുളകാണ് തേച്ചതെന്ന് ആരാണ് പറഞ്ഞതെന്നും അദ്ദേഹത്തിന്റെ കൈയ്യില്‍ അത് കണ്ടോയെന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. തനിക്ക് മിഠായി തരാനായി വന്ന രേഷ്മയുടെ കണ്ണില്‍ അദ്ദേഹം ഗ്ലിസറിനാണ് പുരട്ടിയതെന്നാണ് ഒരുവിഭാഗം പരയുന്നത്. അവിടെ പച്ചമുളക് വന്നതല്ലല്ലോ, എന്തിനാണ് അതുംകൊണ്ട് ഗ്ലാസിലേക്ക് വന്നതെന്നുള്ള ചോദ്യങ്ങളായിരുന്നു രഘു ചോദിച്ചത്. രഘുവിന്റെ ആ വാദത്തോട് ആരാധകരും യോജിച്ചിരുന്നു.

മണ്ടത്തരം കാണിക്കില്ല

മണ്ടത്തരം കാണിക്കില്ല

തന്റെ പിന്തുണയെക്കുറിച്ചും മത്സരത്തില്‍ തുടരേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും രജിത്തിന് കൃത്യമായ ബോധ്യമുണ്ട്. മണ്ടത്തരം കാണിച്ച് പുറത്തേക്ക് പോവാനും മാത്രമുള്ള തീരുമാനങ്ങളൊന്നും അദ്ദേഹം എടുക്കില്ലെന്നുമുള്ള കമന്റുകളും ആദിത്യന്റെ പോസ്റ്റിന് കീഴിലുണ്ട്. തനിക്കേറെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിക്ക് കട്ടസപ്പോര്‍ട്ടാണ് താന്‍ നല്‍കുന്നതെന്ന് വ്യക്തമാക്കി എത്തിയ ആദിത്യനെ അഭിനന്ദിച്ചും ചിലരെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X