അമൃത സുരേഷ് ഫുക്രുവിന്റെ പാവയെ ഒന്ന് തൊട്ടതേ ഉളളു! ഒരു അടി ഉണ്ടാക്കാന്‍ ഇത്രയും കാരണം മതി
ബിഗ് ബോസില്‍ പുതിയ മത്സരാര്‍ഥികളായി എത്തിയ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും ശ്രദ്ധേയരായി കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഫുക്രുവിന്റെ പാവയെ എടുക്കാന്‍ അമൃത ശ്രമിച്ചത് വലിയ തര്‍ക്കത്തിലേക്ക് എത്തിയിരിക്കുകയാണ്. മത്സരാര്‍ഥികള്‍ക്കെല്ലാം പാവകളെ ബിഗ് ബോസ് നല്‍കിയിരുന്നു. ഫുക്രു തനിക്ക് കിട്ടിയതിനെ രാജന്‍ എന്നാണ് വിളിക്കുന്നത്.
Recommended Video
അമൃത സുരേഷ് ഫുക്രുവിന്റെ രാജനെ എടുക്കാന്‍ നോക്കിയപ്പോള്‍ എന്നെ അറുത്തിട്ട് മാത്രമേ രാജനെ കൊണ്ട് പോവാന്‍ പറ്റുവെന്ന് ഫുക്രു പറഞ്ഞു. എല്ലാവരും ഇത് കേട്ട ചിരിക്കുകയും ചെയ്തു. അത് എല്ലാവര്‍ക്കുമായി തന്നതാണ്. അത് അവന്‍ കസ്റ്റഡിയിലാക്കി മാറ്റിയെന്ന് രജിത് കുമാര്‍ പറഞ്ഞത് വലിയ തര്‍ക്കത്തിനിടയാക്കി.

നിങ്ങള്‍ക്ക് ഉളുപ്പുണ്ടോ അത് എടുത്ത് വയ്ക്കാന്‍ എന്ന് രജിത്തിന്റെ അടുത്തുള്ള പാവയെ നോക്കി ഫുക്രു പറഞ്ഞു. എല്ലാവര്‍ക്കും തന്നതാണ്. ആര്‍ക്ക് വേണമെങ്കിലും എടുക്കാമെന്ന് രജിതും പറഞ്ഞു. എന്നിട്ട് പൊട്ട് തൊട്ട് അതിനെ ചിന്നുവെന്ന് വിളിച്ച് നടക്കുന്നതോ എന്ന് ഫുക്രു തിരിച്ച് ചോദിച്ചു. എല്ലാവര്‍ക്കും ഓരോന്നുണ്ട്. വലുത് എല്ലാവര്‍ക്കും ഉള്ളതാണെന്ന് രജിത്ത് പറയുന്നു. എന്നാല്‍ നിങ്ങള്‍ എടുത്തോ എന്ന് പറഞ്ഞ് ഫുക്രു രാജനെ എടുത്ത് എറിഞ്ഞു.
എന്നാല്‍ ഇത് എല്ലാവര്‍ക്കും ഉള്ളതാണെന്ന് വീണ്ടും രജിത് പറയുന്നുണ്ടായിരുന്നു. എന്തായാലും എറിഞ്ഞത് കൊണ്ട് താന്‍ ഒന്ന് എടുക്കട്ടെ എന്ന് എന്ന് പറഞ്ഞ് രജിത് അതെടുക്കുന്നു. തുടര്‍ന്ന് പാവ ഒക്കത്തെടുത്ത് ഫുക്രുവിന്റെ കട്ടിലില്‍ തന്നെ കൊണ്ട് പോയി വയ്ക്കുകയും ചെയ്തു. ഇതൂടി കണ്ടതോടെ തന്നെ ഒന്ന് ചൊറിഞ്ഞപ്പോള്‍ അയാള്‍ക്ക് സമാധാനമായി എന്ന് ഫുക്രുവും പറഞ്ഞു.


Click it and Unblock the Notifications