ശരീരത്ത് പിടിക്കേണ്ടിടത്ത് മാത്രമേ പിടിക്കാവൂ! ടാസ്‌കിന് മുന്‍പ് രജിത് തന്നെ പിടിച്ചെന്ന് ജസ്ല
Recommended Video
ഓരോരുത്തരായി പുറത്ത് പോയതോടെ ആദ്യ മാസങ്ങളില്‍ തന്നെ ബിഗ് ബോസ് വീട് കാലിയായിരിക്കുകയാണ്. നിലവില്‍ എട്ട് മത്സരാര്‍ഥികളാണ് വീട്ടില്‍ അവശേഷിക്കുന്നത്. വരും ദിവസങ്ങളില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ആരെങ്കിലും വരുമോ എന്ന് കാത്തിരിക്കുകയാണ് ഓരോരുത്തരും. എന്നാല്‍ ഹൗസിനുള്ളിലുള്ളവര്‍ എങ്ങനെയും മത്സരം ജയിച്ചേ മതിയാവു എന്ന വാശിയിലാണ്.
ഇത് പലപ്പോഴും വ്യക്തിഹത്യയിലേക്കും വലിയ വാക്ക് തര്‍ക്കങ്ങളിലേക്കുമെല്ലാം എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്‍കിയ വീക്ക്‌ലി ടാസ്‌കിലും സംഭവിച്ചത് അങ്ങനെയൊക്കെയാണ്. ടാസ്‌കിന്റെ ഇടവേളകളില്‍ ഇരു ടീമാംഗങ്ങള്‍ തമ്മിലും തര്‍ക്കം ഉണ്ടായിരുന്നു. രജിത്തും ഫുക്രുവും തമ്മിലും ജസ്ലയും രജിത്തും തമ്മിലും മഞ്ജുവും രജിത്തും തമ്മിലുമായിരുന്നു വഴക്ക്. എല്ലാവരും രജിത്തിനെതിരെ തിരിയുന്ന കാഴ്ചയായിരുന്നു കണ്ടത്. ടാസ്‌കിനിടെയല്ലാതെ രജിത്ത് തന്നെ കയറി പിടിച്ചെന്ന ആരോപണമായിരുന്നു ജസ്‌ല ഉന്നയിച്ചത്.

ടാസ്‌കില്‍ എതിര്‍ ഗ്രൂപ്പുകളില്‍ ആയിരുന്നു ജസ്‌ലയും രജിത്തും. ബസര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ എതിരാളികളായ ജസ്‌ല ഉള്‍പ്പെടെ ഉള്ളവരെ കീഴ്‌പ്പെടുത്തി പ്രതിമയില്‍ ബന്ധിപ്പിച്ച പൂട്ടുകള്‍ അഴിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷേ ബസര്‍ മുഴുങ്ങുന്നതിന് മുന്‍പേ തന്നെ ഇരു ഗ്രൂപ്പുകളിലും ഉള്‍പ്പെട്ടവര്‍ മത്സരത്തിനായി നിലയുറപ്പിച്ചു. എന്നാല്‍ ഈ സമയത്ത് ആരും കൈയ്യാങ്കളിയ്ക്ക് മുതിര്‍ന്നിരുന്നില്ല. ഇതിനിടെയാണ് ജസ്‌ലയെ രജിത് വട്ടത്തില്‍ ചുറ്റിപിടിച്ചത് എടുത്ത് മാറ്റാന്‍ ശ്രമിച്ചത്. പിന്നില്‍ നിന്ന് ഒന്നിലധികം തവണ രജിത് ജസ്‌ലയെ ചുറ്റിപിടിക്കുന്നത് ക്യാമറയില്‍ കാണാമായിരുന്നു.

ഇതിനെതിരെ രൂക്ഷമായാണ് ജസ്‌ല പ്രതികരിച്ചത്. മത്സരത്തിന് ഇടയില്‍ ദേഹത്ത് സ്പര്‍ശിക്കാം. പക്ഷെ ബസര്‍ ശബ്ദം മുഴങ്ങുന്നതിന് മുന്‍പ് തന്നെ കയറി പിടിക്കരുതെന്നായിരുന്നു ജസ്ല പറഞ്ഞത്. വീട്ടില്‍ മിക്കവരും ജസ്‌ലയെ ആണ് പിന്തുണച്ചത്. രജിതിനെയും അദ്ദേഹത്തിന്റെ ടീമിനെയും മാനസികമായി തളര്‍ത്താന്‍ ഫുക്രുവിനൊപ്പെം ജസ്‌ലയും ഇത് ആയുധമാക്കുകയായിരുന്നു. എന്നാല്‍ രജിത്തിന് പിന്തുണ നല്‍കി വീണ എത്തിയിരുന്നു. ഇരുവരും ഒരു ടീമായിരുന്നു. ശാരീരികമായി ഉപദ്രവിക്കുക എന്ന റൂട്ട് ആരാണ് കൊണ്ട് വന്നത് എന്നായിരുന്നു വീണ ചോദിച്ചത്.

ചേച്ചിയുടെ ശരീരത്തില്‍ ആരെങ്കിലും അങ്ങനെ പിടിച്ചാല്‍ ചേച്ചി സമ്മതിക്കുമോ? എന്നായിരുന്നു ജസ്‌ലയുടെ മറുചോദ്യം. പക്ഷേ തന്റെ ചോദ്യം വീണ്ടും ആവര്‍ത്തിക്കുക മാത്രമേ വീണ ചെയ്തുള്ളു. പിടിക്കേണ്ട സ്ഥലത്ത് മാത്രമേ പിടിക്കാവു എന്നായിരുന്നു ജസ്‌ലയുടെ ഉത്തരം. പക്ഷേ മനപൂര്‍വ്വം ആരും ചെയ്തില്ലെന്നും ഈ വീട്ടില്‍ അങ്ങനെയാരും ചെയ്യില്ലെന്നും ജസ്‌ല വ്യക്തമാക്കി. പക്ഷെ ടാസ്‌ക് ബസറിന് മുന്‍പ് ആരും ദേഹത്ത് കേറി പിടിക്കുന്നത് ശരിയല്ലെന്നും ജസ്‌ല സൂചിപ്പിച്ചു.

വീണയുടെ ഇടപെടലിലൂടെ രജിത് രക്ഷപ്പെട്ടു. ദൈവമാണ് തന്നെ കൊണ്ട് അത് നിര്‍ത്താന്‍ തോന്നിച്ചത് എന്നായിരുന്നു രജിത്തിന്റെ ആത്മഗതം. വീണയ്ക്ക് അങ്ങനെ ചോദിക്കാന്‍ തോന്നിയതിന് രജിത് വീണയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് വീട്ടില്‍ ആദ്യമായിട്ടാണ് ഒരാള്‍ തന്നെ അനുകൂലിച്ച് സംസാരിക്കുന്നത് എന്നും രജിത് പറയുന്നു. എന്നാല്‍ ജസ്‌ലയ്ക്ക് പിന്നാലെ മഞ്ജുവും ഫുക്രുവുമായിട്ടുമൊക്കെ രജിത് പ്രശ്‌നങ്ങളില്‍ അകപ്പെട്ടിരുന്നു. എല്ലാവരും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് രജിത്തിനെ ടാര്‍ഗറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications