കളി കാര്യമാവുന്നു, ബിഗ് ബോസിലെ വാക്ക് തര്‍ക്കം കൈയ്യാങ്കളിയിലെത്തി! മത്സരത്തില്‍ ജയിച്ച് പാഷണം ഷാജി

Recommended Video

Bigg Boss Malayalam Season 2: Injustice Towards Rajith kumar | FilmiBeat Malayalam

മത്സരാര്‍ഥികളെ തമ്മില്‍ വാക്ക് തര്‍ക്കത്തിലെത്തിക്കുന്ന തരം മത്സരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസില്‍ നടക്കുന്നത്. കോള്‍ സെന്റര്‍ ടാസ്‌കിന് ശേഷം വലിയ പൊട്ടിത്തെറികളായിരുന്നു വീട്ടില്‍ നടന്നത്. ശേഷം ക്യാപ്റ്റന്‍സി ടാസ്‌കും അതുപോലെ ആയിരിക്കുകയാണ്. കോള്‍ സെന്റര്‍ ടാസ്‌കില്‍ വിജയം നേടിയ എ ടീമില്‍ നിന്നും മൂന്ന് പേരെ സെലക്ട് ചെയ്യാനായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്.

ഓരോരുത്തരും ഓരോ പേരുകള്‍ വീതം പറഞ്ഞു. അഞ്ച് പേര്‍ നിര്‍ദ്ദേശിച്ചത് സാജുവിന്റെ പേരും നാല് പേര്‍ ദയയുടെയും പ്രദീപിന്റെയും പേരുകള്‍ പറഞ്ഞു. എന്നാല്‍ തന്റെ പേര് പറയാത്തത് അനീതിയാണെന്ന് ചൂണ്ടി കാണിച്ച് രജിത് രംഗത്തെത്തി. ലക്ഷ്യൂറി ബജറ്റ് നേടി കൊടുത്ത പെര്‍ഫോമന്‍സ് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് രജിത് കുമാറിന്റെ പരാതി. തനിക്ക് നേരിട്ട് നിര്‍ദ്ദേശിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ തന്റെ പേര് പറയുമായിരുന്നെന്നും രജിത് പറയുന്നു.

 rajith-captain

എന്നാല്‍ രജിതിനെ അവഗണിച്ച് കൊണ്ടാണ് മറ്റ് മത്സരാര്‍ഥികളെല്ലാം എത്തിയത്. വാക്ക് തര്‍ക്കം ഒടുവില്‍ കൈയ്യാങ്കളിയിലെത്തി. മൂന്ന് പേര്‍ ഒഴികെ എല്ലാവരും രജിത്തിനെതിരെയായിരുന്നു. ഒടുവില്‍ വോട്ടിങിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് തിരഞ്ഞെടുത്തു. ചളി മണ്ണില്‍ ഓരോരുത്തര്‍ക്കും കൊടുത്ത കളറിലുള്ള കൊടികള്‍ നടുക എന്നതായിരുന്നു ഗെയിം. ഒപ്പം മറ്റുള്ളവരുടെ കൊടി നശിപ്പിക്കാനും പറ്റും.

തുടക്കത്തില്‍ സ്വന്തം കൊടികള്‍ എല്ലാവരും നാട്ടി. അവസാനത്തോട് അടുത്തപ്പോഴെക്കുമാണ് മറ്റുള്ളവരുടെ കൊടിക നശിപ്പിക്കാന്‍ തുടങ്ങിയത്. ഒടുവില്‍ ഇത്തവണത്തെ വിജയിയെ പ്രഖ്യാപിക്കാനുള്ള അവസരം നിലവിലത്തെ ക്യാപ്റ്റനായ രജിതിനെ ആയിരുന്നു ഏല്‍പ്പിച്ചത്. സാജു നവോദയ ആണ് ക്യാപ്റ്റനായത്. രണ്ടാം തവണയാണ് സാജു ക്യാപ്റ്റനാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X