നോമിനേഷനില്‍ കൊടും ട്വിസ്റ്റാണ്! മാസ്സ് ഡയലോഗുമായി ബിഗ് ബോസ്! കൈയ്യടിച്ച് മത്സരാര്‍ത്ഥികള്‍!
ബിഗ് ബോസ് സീസണ്‍ രണ്ടിലെ വിജയി ആരാവുമെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. 70 ദിവസം പിന്നിട്ട് മുന്നേറുകയാണ് പരിപാടി. സംഭവബഹുലമായ കാര്യങ്ങളായിരുന്നു അടുത്തിടെയായി പരിപാടിയില്‍ അരങ്ങേറിയത്. രജിത്ത് കുമാര്‍ പുറത്തായതിന് പിന്നാലെയായി രേഷ്മയും ബിഗ് ബോസില്‍ നിന്നും എലിമിനേറ്റായിരുന്നു. ഇതിന് ശേഷമായാണ് ഈയാഴ്ചയിലെ നോമിനേഷനുള്ള അവസരം ബിഗ് ബോസ് ഒരുക്കിയത്. ടാസ്‌ക്കുകളില്‍ മാത്രമല്ല ഇത്തവണയും നോമിനേഷനില്‍ പുതിയ ട്വിസ്റ്റുണ്ടായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ നോമിനേഷനായിരുന്നു നടന്നത്.
പതിനൊന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍. ഇരുഗ്രൂപ്പുകളിലുമായി നില്‍ക്കുന്നവര്‍ ആരുമില്ലെന്നതാണ് മറ്റൊരു വസ്തുത. പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന തരത്തിലുള്ള നോമിനേഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആര് ആരെയൊക്കെയാണ് നോമിനേറ്റ് ചെയ്തതെന്നും കാരണമെന്താണെന്നും എല്ലാവര്‍ക്കും മനസ്സിലാവുന്ന തരത്തില്‍ ഓപ്പണ്‍ നോമിനേഷനായിരുന്നു നടന്നത്. ഫുക്രുവൊഴികെ എല്ലാവരും ഇത്തവണ നോമിനേഷനിലുണ്ട്.

ഓപ്പണ്‍ നോമിനേഷന്‍
ക്യാപ്റ്റനായ ഫുക്രുവിനെ ആര്‍ക്കും നോമിനേറ്റ് ചെയ്യാനാവില്ലെന്ന് ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിക്കാതെ ഹാളിലിരുന്ന് തന്നെയായിരുന്നു ഇത്തവണ നോമിനേഷന്‍ നടന്നത്. മുഖാമുഖം നോക്കിയായിരുന്നു നോമിനേഷന്‍. കണ്‍ഫഷന്‍ റൂമിലായിരുന്നുവെങ്കില്‍ താന്‍ കരഞ്ഞേനെയെന്നും ഇതിലും കൂടുതല്‍ കാര്യങ്ങള്‍ അവിടെ പറഞ്ഞേനെയെന്നും ദയ പറഞ്ഞിരുന്നു. തന്നെ പറഞ്ഞതുകൊണ്ടല്ല നേരത്തെ നിശ്ചയിച്ചുറപ്പിച്ച കാര്യം തന്നെയാണെന്ന് പറഞ്ഞായിരുന്നു മറ്റ് ചിലര്‍ തങ്ങളുടെ നോമിനേഷനെക്കുറിച്ച് പറഞ്ഞത്. രഘുവും ആര്യയും ഷാജിയും ദയയും സുജോയും എലീനയുമെല്ലാം ഇത്തരത്തില്‍ അനോന്യം നോമിനേറ്റ് ചെയ്യുകയായിരുന്നു.

രഘുവും ആര്യയും
മുന്നോട്ടുള്ള പോക്കിന് തനിക്ക് തടസ്സമായി നില്‍ക്കുന്നയാളായി ആര്യ പറഞ്ഞത് രഘുവിനെയായിരുന്നു. ശാരീരികമായി രഘുവിന് പലതും കഴിയില്ല. എന്നാല്‍ ബുദ്ധി കൊണ്ടാണ് രഘു കളിക്കുന്നത്. താന്‍ ഭയക്കുന്ന മത്സരാര്‍ത്ഥി രഘുവാണെന്നും ആര്യ പറഞ്ഞിരുന്നു. തന്നെ നോമിനേറ്റ് ചെയ്തതുകൊണ്ടല്ല താന്‍ ആര്യയെത്തന്നെയാണ് പറയാന്‍ ഉദ്ദേശിച്ചത്. ആര്യ നല്ല പ്ലെയറാണ്. എന്നാല്‍ മുന്‍പ് ഒരു കാര്യം ചാലഞ്ച് ചെയ്തിരുന്നു. അത് തെറ്റിപ്പോയിരുന്നു. ആ സംഭവത്തെക്കുറിച്ച് പറഞ്ഞായിരുന്നു രഘു ആര്യയെ നോമിനേറ്റ് ചെയ്തത്. നിലപാടില്ലാത്തയാളാണ് സാന്‍ഡ്രയെന്ന് പറഞ്ഞ് ആര്യ രണ്ടാമതായി നോമിനേറ്റ് ചെയ്തത് താരത്തെയായിരുന്നു. രഘുവിന്റെ രണ്ടാമത്തെ നോമിനേഷന്‍ ദയയ്ക്കായിരുന്നു.

സാന്‍ഡ്രയും സുജോയും
ആര്യ മാത്രമല്ല ഷാജിയും ദയയും സാന്‍ഡ്രയെ നോമിനേറ്റ് ചെയ്തിരുന്നു. മത്സരമല്ല പ്രധാനമെന്ന തരത്തിലാണ് സാന്‍ഡ്രയുടെ പോക്കെന്ന് ഷാജി പറഞ്ഞിരുന്നു. സ്‌കൂള്‍ ടാസ്ക്കില്‍ ടീച്ചറെ പഠിപ്പിക്കാന്‍ നോക്കിയ കാര്യത്തെക്കുറിച്ച് പറഞ്ഞായിരുന്നു ദയ സാന്‍ഡ്രയെ നോമിനേറ്റ് ചെയ്തത്. മസില്‍ കൊണ്ട് മറ്റുള്ളവരെ നേരിടുകയാണ് സുജോ, അതല്ല മത്സരത്തിന്റെ രീതിയെന്ന് പറഞ്ഞായിരുന്നു ഷാജി സുജോയെ നോമിനേറ്റ് ചെയ്തത്. രണ്ടുതരം സ്ട്രാറ്റജിയുമായി പോവുന്നയാളാണ് സുജോ, ഫേക്കാണ് ഇതായിരുന്നു എലീന കാരണമായി പറഞ്ഞത്.

ദയയും എലീനയും
രഘുവുമായി ചേര്‍ച്ചയിലല്ല ദയ. ഇതേക്കുറിച്ച് പറഞ്ഞായിരുന്നു രഘു താരത്തെ നോമിനേറ്റ് ചെയ്തത്. വീക്കിലി ടാസ്‌ക്കിലെ കാര്യത്തെക്കുറിച്ച് പറഞ്ഞതിന് പിന്നാലെയായി അതിനുള്ള വിശദീകരണവും രഘു നല്‍കിയിരുന്നു. വികാരവിക്ഷോഭയായാണ് ദയ പെരുമാറാറുള്ളതെന്നും രഘു ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ വിഷയത്തെക്കുറിച്ചായിരുന്നു അഭിരാമിയും അമൃതയും പറഞ്ഞത്. കോടതി ടാസ്‌ക്കിലെ കാര്യത്തെക്കുറിച്ച് പറഞ്ഞായിരുന്നു സുജോ എലീനയെ നോമിനേറ്റ് ചെയ്തത്. അഭിരാമി അമൃതയും എലീനയെ നോമിനേറ്റ് ചെയ്തിരുന്നു. സ്വന്തം വ്യക്തിത്വം എലീനയ്ക്ക് ഇതുവരെ കാണിക്കാനായില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്.

അഭിരാമി അമൃതയും ഷാജിയും
വീട്ടിലെ മൂത്തയാളെന്ന നിലയില്‍ ഷാജിയുടെ പെരുമാറ്റത്തിലെ പോരായ്മയെക്കുറിച്ചായിരുന്നു സുജോ പറഞ്ഞത്. സ്ത്രീകളോടുള്ള അദ്ദേഹത്തിന്‍രെ പെരുമാറ്റം ശരിയല്ല. അഭിനേതാവായിത്തന്നെയാണ് അദ്ദേഹം ഇവിടെ പെരുമാറുന്നത്. സാന്‍ഡ്രയുമായി ചേര്‍ന്ന് നടത്തിയ നാടകത്തെക്കുറിച്ചായിരുന്നു എലീന പറഞ്ഞത്. അഭിരാമി-അമൃതയെ നോമിനേറ്റ് ചെയ്തതിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു താരം വിശദീകരിച്ചത്.
Recommended Video

ബിഗ് ബോസിന്റെ മാസ്സ് ഡയലോഗ്
ഫുക്രുവൊഴികെ ഓള്‍ സ്റ്റാന്‍ഡപ് എന്ന ഒരൊറ്റ വാചകത്തിലൂടെയായിരുന്നു ബിഗ് ബോസ് നോമിനേഷനെക്കുറിച്ച് വ്യക്തമാക്കിയത്. ക്യാപ്റ്റനായതിനാല്‍ മാത്രമാണ് താരം നോമിനേഷനില്‍ നിന്നും രക്ഷപ്പെട്ടത്. നേരിട്ടുള്ള നോമിനേഷനായതിനാല്‍ ആരൊക്കെ ലിസ്റ്റിലുണ്ടെന്ന് എല്ലാവര്‍ക്കും അതേ സമയത്ത് തന്നെ ബോധ്യമായിരുന്നു. ഇത്തവണ ആരായിരിക്കും പോവുന്നതെന്നറിയാന്‍ വാരാന്ത്യത്തിലെ എപ്പിസോഡിനായി കാത്തിരിക്കണം.


Click it and Unblock the Notifications