സുജോയുടെ ആ പ്രൊപ്പോസല്‍ മികച്ചത്! ബിഗ് ബോസിനെയല്ല ലാലേട്ടനെയായിരുന്നു പേടിച്ചതെന്നും സാന്‍ഡ്ര
ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാനായി എത്തിയപ്പോഴായിരുന്നു അലക്‌സാന്‍ഡ്രയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ടാസ്‌ക്കുകളിലും ഗെയിമുകളിലുമൊക്കെ സാന്‍ഡ്രയും സജീവമായി പങ്കെടുത്തിരുന്നു. കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയതിന് ശേഷമുള്ള തിരിച്ചുവരവിലായിരുന്നു സാന്‍ഡ്ര ആകെ മാറിയത്. ആ മാറ്റത്തെക്കുറിച്ച് മറ്റുള്ളവരും സംസാരിച്ചിരുന്നു. ബിഗ് ബോസ് നിര്‍ത്തിയിട്ട് നാളേറെയായെങ്കിലും താരങ്ങള്‍ വിശേഷം പങ്കുവെച്ച് എത്തിക്കൊണ്ടിരിക്കുന്നുണ്ട്.
ഫോണും വീട്ടുകാരുമൊക്കെ ഇല്ലാതെ കഴിയാനാവുമോയെന്ന ആശങ്കയോടെയാണ് പരിപാടിയിലേക്ക് പോയത്. എന്നാല്‍ ബിഗ് ബോസ് വീടുമായി പെട്ടെന്ന് തന്നെ ഇണങ്ങാന്‍ കഴിഞ്ഞിരുന്നു. പ്രത്യേകിച്ച് ഗെയിം പ്ലാനൊന്നുമില്ലാതെയാണ് താന്‍ പോയതെന്നും താരം പറയുന്നു. ഞാനായിത്തന്നെ നില്‍ക്കാനാണ് തീരുമാനിച്ചതും അങ്ങനെയാണ് നിന്നതും. ലവ് സ്ട്രാറ്റജിയൊന്നുമുണ്ടായിരുന്നില്ലെന്നും സാന്‍ഡ്ര പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സാന്‍ഡ്ര കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.
സുജോയുമായുള്ള സംസാരത്തിന്റെ ഒരുഭാഗം മാത്രമാണ് പ്രേക്ഷകര്‍ കണ്ടത്. ജനുവിനായിത്തന്നെ നില്‍ക്കാമെന്ന് പറഞ്ഞായിരുന്നു ഞങ്ങള്‍ സംഭാഷണം അവസാനിപ്പിച്ചത്. എന്നാല്‍ അതൊന്നും പ്രേക്ഷകര്‍ കണ്ടിരുന്നില്ല. സുജോയുമായി പെരുമാറിയത് നല്ല രീതിയിലാണ്. പവന്‍ വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അതിന് ശേഷമായാണ് കണ്ണിന് അസുഖം ബാധിച്ച് ഞങ്ങള്‍ പുറത്തേക്ക് പോയതും.

ഷോയുടെ പകുതിക്ക് വെച്ചുള്ള ആ പോക്ക് ശരിക്കും നിര്‍ഭാഗ്യകരമായിരുന്നു. എന്നാല്‍ അതേ സമയം തന്നെ അതൊരു അനുഗ്രഹം കൂടിയായിരുന്നു. പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയത് അപ്പോഴാണ്. ലവ് ട്രാക്കിലൂടെയാണ് താന്‍ നീങ്ങുന്നതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളെക്കുറിച്ച് അപ്പോഴാണ് അറിഞ്ഞത്.
സുജോ തന്നെ പ്രൊപ്പോസ് ചെയ്യുന്ന രംഗമാണ് എന്നും ഓര്‍ത്തിരിക്കുന്നത്. നല്ലൊരു അനുഭവമായിരുന്നു അത്. തമാശയ്ക്കായിട്ടാവും സുജോ അങ്ങനെ ചെയ്തത്. എന്നാല്‍ എനിക്കത് ഫീലായിരുന്നു.ആദ്യമായിട്ടാണ് എന്നെ ഒരാള്‍ പ്രൊപ്പോസ് ചെയ്തത്. അവന്റെ പ്രൊപ്പോസല്‍ എനിക്ക് ഇഷ്ടമായിരുന്നുവെന്നും താരം പറയുന്നു.
അവതാരകനെന്ന നിലയില്‍ മോഹന്‍ലാല്‍ മികച്ചതാണ്. വീക്കെന്‍ഡ് എപ്പിസോഡിനായി അദ്ദേഹം വരുമ്പോഴായിരുന്നു ഞങ്ങള്‍ക്ക് പേടി. ബിഗ് ബോസിനെയല്ല ലാലേട്ടനെയായിരുന്നു ഞങ്ങള്‍ പേടിച്ചിരുന്നതെന്നും സാന്‍ഡ്ര പറയുന്നു. ബിഗ് ബോസ് പരിപാടി അവസാനിപ്പിക്കുകയാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. അത് കേട്ട് ഞാന്‍ കരഞ്ഞിരുന്നു. ആ വീടും എല്ലാവരേയും മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചായിരുന്നു സങ്കടപ്പെട്ടതെന്നും സാന്‍ഡ്ര പറയുന്നു.


Click it and Unblock the Notifications