സഞ്ജന എന്റെ ഗേള്‍ ഫ്രണ്ട് അല്ല! സാന്ദ്രയെ കെട്ടിപിടിച്ച് സുജോ പറയുന്നു, കള്ളം പൊളിച്ചെഴുതി പവന്‍

മറ്റ് ഇന്‍ഡസ്ട്രികളില്‍ ഹിറ്റായി സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് കേരളത്തിലും വലിയ തരംഗമാവുകയാണ്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ യുടെ രണ്ടാം സീസണാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. പുറത്ത് പോയ മത്സരാര്‍ഥികള്‍ക്ക് പകരം നാലോളം മത്സരാര്‍ഥികളാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയിരിക്കുന്നത്. നിലവില്‍ പതിനാറ് മത്സരാര്‍ഥികളാണ് ഹൗസിലുള്ളത്.

ആദ്യ എപ്പിസോഡുകളില്‍ ലക്ഷ്യൂറി ടാസ്‌ക് വളരെ മോശമാണെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. പിന്നാലെ കളിയാക്കലുകളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കളികള്‍ മാറി വേറെ ലെവല്‍ ആയിരിക്കുകയാണ്. ബിഗ് ബോസ് കൊടുത്ത പുതിയ ലക്ഷ്യൂറി ബജറ്റ് ടാസ്‌ക് ആണ് വീട്ടിലുണ്ടായിരുന്ന സൗഹൃദങ്ങളെ എല്ലാം പൊളിച്ച് അടുക്കിയിരിക്കുന്നത്.

Recommended Video

Bigg Boss Malayalam Season 2 Day 33 Review | FilmiBeat Malayalam
 മത്സരം അടിയിലേക്ക്

മത്സരാര്‍ഥികളുടെ ക്ഷമയെയും സഹനശക്തിയെയും പരീക്ഷിക്കുന്ന ഗെയിമായിരുന്നു കൊടുത്തത്. പതിനാറ് പേരടങ്ങുന്ന സംഘത്തെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. എ ഗ്രൂപ്പില്‍ പുരുഷ മത്സരാര്‍ഥികളായിരുന്നു കൂടുതലും. ആര്യ മാത്രമാണ് ഇവര്‍ക്കൊപ്പം കൂടിയത്. ബി ഗ്രൂപ്പില്‍ രഘുവും സുജോയും കൂടി ചേര്‍ന്നു. അങ്ങനെ ശക്തമായൊരു ഗ്രൂപ്പ് തന്നെ രൂപികരിക്കപ്പെട്ടു. ഇതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. ഗ്രൂപ്പ് തിരിച്ചത് തന്നെ ശരിയായില്ലെന്ന് പറഞ്ഞ് അലക്‌സാന്ദ്ര പ്രശ്‌നമുണ്ടാക്കിയെങ്കിലും ഗ്രൂപ്പ് അങ്ങനെ തന്നെ തുടര്‍ന്നു. ഒരു കോള്‍ സെന്ററാണ് ഇത്തവണത്തെ ടാസ്‌ക്. മത്സരം തുടങ്ങിയതിന് ശേഷമാണ് പ്രതീക്ഷിച്ചതിലും അപ്പുറം വഴക്കായി മാറിയത്. രണ്ട് ടീമുകള്‍ക്കും ഒരുപോലെ അവസരങ്ങള്‍ ലഭിക്കുമായിരുന്നു.

മത്സരം അടിയിലേക്ക്

ആദ്യ എപ്പിസോഡില്‍ ബി ടീം കോള്‍ സെന്റര്‍ ജോലിക്കാരായി എത്തി. രജിത്താണ് രേഷമയെ വിളിച്ച്‌സംസാരിച്ചത്. ഇരുവരും തമ്മില്‍ വലിയ വാക്ക് തര്‍ക്കമായതോടെ രജിത്തിന്റെ ഗ്രൂപ്പിന് മാര്‍ക്ക് ലഭിച്ചു. രണ്ടാമതായി ഫുക്രു വീണയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. തന്നെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നല്ല രീതിയില്‍ സംസാരിച്ച വീണ മത്സരത്തിന് ശേഷം പുറത്തെത്തി വലിയ വഴക്ക് ഉണ്ടാക്കി. ഈ രണ്ട് പേരാണ് ആദ്യ ദിവസം മത്സരിച്ചത്. തൊട്ടടുത്ത ദിവസം ബീ ടീമിനാണ് അവസരം ലഭിച്ചത്. അലാകന്‍ഡ്ര ഉപഭോക്താവും പവന്‍ ജിനോ തോമസ് കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവായി ആദ്യം സംസാരിച്ചത്. എങ്ങനെ എങ്കിലും കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവിനെ കൊണ്ട് ഫോണ്‍ കട്ട് ചെയ്യിപ്പിക്കുക എന്നാണ് ടാസ്‌ക്. അതിന് പ്രകോപനപരമായി സംസാരിക്കാനാണ് പലരും ശ്രമിച്ചത്.അലക്‌സാന്‍ട്രയും പവനെ അസ്വസ്ഥമാക്കുന്ന തരത്തിലാണ് സംസാരിച്ചത്.

മത്സരം അടിയിലേക്ക്

23 വയസായിട്ടും ജോലി ചെയ്ത് സമ്പാദിക്കാതെ ഭാര്യയുടെ ചെലവില്‍ കഴിയുകയാണ് പവന്‍. ബിഗ് ബോസിലേക്ക് വരാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുള്ളത്. ചെന്നൈയിലേക്ക് പഠിപ്പിക്കാനാണ് വീട്ടുകാര്‍ വിട്ടതെങ്കിലും അവിടെ പോയി ഒരു പെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹം കഴിക്കുകയാണ് പവന്‍ ചെയ്‌തെന്നും അലക്‌സാന്‍ഡ്ര പറയുന്നു. മാത്രമല്ല പണം നോക്കിയാണ് ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതെന്നും സാന്ദ്ര പവനെതിരെ ആരോപിച്ചു. എത്രയൊക്കെ പ്രകോപനപരമായി സംസാരിച്ചെങ്കിലും ഒരിക്കല്‍ പോലും മോശം രീതിയില്‍ സംസാരിക്കാതെ പവന്‍ കേട്ടിരുന്നു. എന്നാല്‍ മത്സരം അവസാനിച്ചതതോടെ കളി മാറി, വേറെ ലെവല്‍ ആയി.

മത്സരം അടിയിലേക്ക്

കോള്‍ സെന്റര്‍ കാബിനുള്ളില്‍ നിന്ന് തന്നെ പവന്‍ വിങ്ങി പൊട്ടുകയായിരുന്നു. ഫുക്രുവും ആര്യയും രജിത്തും ഉള്‍പ്പെടയുള്ള ടീം പവനെ ആശ്വസിപ്പിച്ചു. എന്നാല്‍ അവിടെ നിന്നും അലക്‌സാന്‍ട്രയെ കണ്ട പവന്‍ നിയന്ത്രം വിട്ട് പെരുമാറി. പറഞ്ഞതൊക്കെ ഗെയിമിന്റെ ഭാഗമായിട്ടാണെങ്കില്‍ തനിക്കും കുറേ കാര്യങ്ങള്‍ പറയാനുണ്ടെന്ന് പവന്‍ പറയുന്നു. സുജോയ്ക്ക് പുറത്ത് ഗേള്‍ ഫ്രണ്ട് ഉണ്ട്. അതറിഞ്ഞിട്ടും അവന്റെ പുറകേ നടക്കാന്‍ നാണമില്ലേ എന്ന് പവന്‍ ചോദിച്ചു. ഇത് കേട്ട് പവന്റെ അടുത്തേക്ക് എത്തിയ സുജോയോട് നിനക്ക് പുറത്ത് ഗേള്‍ ഫ്രണ്ട് ഇല്ലേ എന്ന് പവന്‍ ചോദിക്കുന്നു.

മത്സരം അടിയിലേക്ക്

ആരാടാ എന്റെ ഗേള്‍ ഫ്രണ്ട് എന്നായിരുന്നു സുജോയുടെ മറുചോദ്യം. സഞ്ജന നിന്റെ ഗേള്‍ ഫ്രണ്ട് അല്ലേ, ലേശം ഉളുപ്പുണ്ടോ എന്നും പവന്‍ പറയുന്നു. ഉളുപ്പില്ലെന്നായിരുന്നു സുജോയുടെ മറുപടി. ഇവളും എന്റെ ഗേള്‍ ഫ്രണ്ടാണെന്ന് പറഞ്ഞ് തര്‍ക്കത്തിനിടെ സുജോ അലക്‌സാന്‍ഡ്രയെ ചേര്‍ത്ത് പിടിച്ചു. ഹൗസിനുള്ളിലെ തര്‍ക്കം ഏകദേശം അവസാനിച്ച് സ്വന്തം ടീം അംഗങ്ങള്‍ക്ക് ഒപ്പം ഇരിക്കുമ്പോഴും പവന്‍ ഇക്കാര്യം പറയുന്നുണ്ടായിരുന്നു. സഞ്ജനയും സുജോയും ഞാനും ഒരുപാട് ഹൗങ് ഒൗട്ട് ചെയ്തിട്ടുള്ളതാണ്. സുജോയുടെ കൈയിലുള്ള മഞ്ഞ ജാക്കറ്റ് 5000 രൂപയുടേതാണ്. അത് അവന്റെ ഗേള്‍ ഫ്രണ്ട് എന്റെ കൈയില്‍ തന്നതാ. പിറന്നാള്‍ സമ്മാനമായി കൊടുക്കാന്‍ പറഞ്ഞ്. അത് ഉളുപ്പില്ലാതെ മേടിച്ച സുജോയാണ് ഈ പറയുന്നത് സഞ്ജന എന്ന പെണ്ണിനെ അറിയത്തില്ലെന്നും എനിക്ക് ഗേള്‍ ഫ്രണ്ട് ഇല്ലെന്നും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X