സുജോയുടെ കാല് വാരിയതാണോ? സാന്‍ഡ്രയുടെ പ്രതികാരമെന്ന് ആരാധകര്‍! കൗണ്ടര്‍ ഡയലോഗുമായി രഘു

ബിഗ് ബോസ് മത്സരാര്‍ഥികളായ സുജോയും അലക്‌സാന്‍ഡ്രയും പ്രണയത്തിലാണെന്ന് കരുതിയിരുന്നെങ്കിലും ഇപ്പോള്‍ ശത്രുക്കളെ പോലെയാണ് ഇരുവരും. കണ്ണ് ചികിത്സയ്ക്ക് വേണ്ടി പുറത്ത് പോയി വന്നതിന് ശേഷമായിരുന്നു സൗഹൃദം പോലും ഉപേക്ഷിച്ച് കൊണ്ടുള്ള സമീപനം സുജോയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നിരുന്നാലും അവനോടുള്ള സ്‌നേഹം മനസില്‍ കൊണ്ട് നടക്കുകയാണ് സാന്‍ഡ്ര.

കഴിഞ്ഞ ദിവസം മോണിങ് ടാസ്‌കിന് ശേഷം രസകരമായൊരു സംഭവം നടന്നു. രഘു, സുജോ, അഭിരാമി എന്നിവര്‍ തമ്മില്‍ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അഭിരാമിയ്ക്ക് ഫുക്രു ലൈനായി എന്ന് പറഞ്ഞ് രഘു കളിയാക്കി കൊണ്ട് വരികയായിരുന്നു. ഇതിനിടെ നിലത്ത് ഇരുന്ന സാന്‍ഡ്രയുടെ മുന്നിലൂടെയായിരുന്നു മൂവരും നടന്ന് നീങ്ങിയത്.

 alaxandra-sujo

തന്റെ മുന്നിലൂടെ നടന്ന് വരുന്ന സുജോയുടെ കാലില്‍ സാന്‍ഡ്ര വേഗം കെട്ടിപിടിച്ചു. അത് കാര്യമാക്കാതെ കാല് വലിച്ച് മുന്നോട്ട് നീങ്ങിയ സുജോയുടെ തല അപ്രത്യക്ഷിതമായി ഓപ്പോയുടെ പരസ്യ ബോര്‍ഡില്‍ തട്ടി. അയ്യോ ഞാന്‍ നിന്റെ കാലില്‍ പിടിച്ചതാണ്, സോറി എന്ന് സാന്‍ഡ്ര പറഞ്ഞു. എനിക്ക് അടുത്തൊരു കേസ് ആയെന്നായിരുന്നു സുജോയുടെ തമാശ രൂപേണയുള്ള മറുപടി.

Recommended Video

Bigg Boss Malayalam : രേഷ്മയ്ക്കു വേണ്ടി രജിത്തിനെ തോല്‍പ്പിച്ച് അയല്‍ക്കൂട്ടം | FilmiBeat Malayalam

ചോര വന്നോ എന്ന് അഭിരാമി ചോദിച്ചപ്പോള്‍ അങ്ങോട്ട് ചോദിച്ച് മേടിച്ചതാണെന്നായിരുന്നു സുജോയുടെ മറുപടി. നാളത്തെ ഓണ്‍ലൈന്‍ വാര്‍ത്ത പഴയ കാമുകി കാമുകന്റെ കാലില്‍ പിടിച്ച് നിലത്തടിച്ചു എന്നായിരിക്കുമെന്ന് ചിരിച്ച് കൊണ്ട് രഘു കൗണ്ടറടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X