പ്രണയം പെട്ടെന്ന് പിണക്കത്തിലെത്തി! ബിഗ് ബോസിലെ കപിള്‍സിനിടയിലെ പ്രധാന പ്രശ്‌നം രജിത്താണ്

ഒരാഴ്ചത്തെ വിശേഷങ്ങളുമായിട്ടാണ് മോഹന്‍ലാല്‍ എത്തിയത്. കഴിഞ്ഞ ഒരാഴ്ച നടന്ന പ്രധാന സംഭവങ്ങള്‍ കാണിച്ചതിന് ശേഷം 20 ദിവസത്തെ എപ്പിസോഡാണ് കാണിച്ചത്. അലക്‌സാന്‍ഡ്രയും മഞ്ജുവും ജയിലിനുള്ളിലായിരുന്നു. അലക്‌സാന്‍ഡ്രയും സുജോയും തമ്മില്‍ പിണക്കത്തിലായിരുന്നു. അതിലെ പോയ സുജോയെ വിളിച്ച് നിര്‍ത്തി മഞ്ജു ഇക്കാര്യം ചോദിച്ചിരുന്നു. ശേഷം സംഭവിച്ചതെന്താണെന്ന് ഇരുവരും പറയുകയും ചെയ്തു.

 sujo-sandra

'പരസ്പരം മിണ്ടുന്നില്ലെന്ന ആരോപണങ്ങളാണ് ഇരുവരും ഉന്നയിച്ചത്. അവന്റെ ഊള റീസണ്‍ ഒന്നും എനിക്ക് കേള്‍ക്കണ്ട. രജിത്തുമായി സംസാരിച്ചതിന്റെ പേരിലായിരുന്നു ഇരുവരും മിണ്ടാതെ ആവുന്നത്. ഇത്രയും ദിവസം രജിത്തിനെ കുറിച്ച് കുറ്റം പറഞ്ഞോണ്ട് നടന്ന ആള്‍ പെട്ടന്നൊരു ദിവസം അദ്ദേഹവുമായി അടുത്ത സൗഹൃദം കാണിക്കുന്നത് കണ്ടപ്പോള്‍ ഷോക്ക് ആയെന്നു അലക്‌സാന്‍ഡ്ര പറയുന്നു.

അവസാനം അലക്‌സാന്‍ഡ്രയും സുജോയും രജിത്തുമായി സംസാരിച്ചിരുന്നു. ബൈബിളിലെ വചനം പറഞ്ഞ് കൊണ്ടായിരുന്നു രജിത്ത് ഇരുവരുമായി സംസാരിച്ചത്. ഫുക്രുവിനെയും അലക്‌സാന്‍ഡ്രയെയും നിങ്ങള്‍ പിടിച്ച് തള്ളി. അത് അവള്‍ അന്നേരം സീരിയസ് ആയി എടുത്തിരുന്നില്ല. അങ്ങനെ സ്ത്രീകള്‍ക്കെതിരെ ചെയ്യാമോ എന്നും സുജോ ചോദിച്ചിരുന്നു. അപ്പോള്‍ പ്രതികരിക്കണം എന്നാണ് രജിത്ത് മറുപടി പറഞ്ഞത്. ഇതിനെതിരെയും സുജോ ശക്തമായി എതിര്‍ത്തിരുന്നു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X