മോഹന്‍ലാല്‍ പറഞ്ഞത് പോലെ കളി വേറെ ലെവല്‍ ആയി! സാന്ദ്രയ്ക്ക് സുജോയോട് ശരിക്കും പ്രണയമാണ്
ബിഗ് ബോസില്‍ വീണ്ടുമൊരു പ്രണയം നടക്കുന്നുണ്ടെന്ന് കരുതി ഇരുന്നവര്‍ക്ക് മുന്നില്‍ സത്യം അങ്ങനെയല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുജോ. സുജോയും ഫുക്രുവും തമ്മിലുള്ള സംസാരത്തിനിടെയായിരുന്നു ഇത്തരമൊരു ചര്‍ച്ച. സഞ്ജനയുമായിട്ടുള്ളത് സീരിയസ് റിലേഷന്‍ ആണ്. പവന്‍ വന്നതോടെ ഞങ്ങള്‍ ഇവിടെ പ്ലാന്‍ ചെയ്ത കാര്യങ്ങളെല്ലാം പൊളിയുന്നു എന്നായി. പുറത്ത് എന്റെ ഗേള്‍ ഫ്രണ്ട് വിഷമത്തിലും. എല്ലാം കൂടി ആയപ്പോള്‍ എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയായിരുന്നു.
അന്ന് ടാസ്‌കിനിടയിലാണ് അവളെ പ്രൊപ്പോസ് ചെയ്തത്. അതിന് ശേഷം പിന്നെ അതൊരു സര്‍വൈവ് ചെയ്യാന്‍ കൊള്ളാവുന്നതാണെന്ന് തോന്നി. അതാണ് തുടര്‍ന്നത്. എല്ലാവരും സര്‍വൈവ് ചെയ്യാന്‍ വേണ്ടി ഗെയിം കളിക്കുകയാണല്ലോ എന്നും സുജോ പറഞ്ഞിരുന്നു. എന്നാല്‍ സുജോയെ തനിക്ക് ഒത്തിരി ഇഷ്ടമായിരുന്നെന്ന് അലാക്‌സാന്‍ഡ്ര ഇപ്പോള്‍ ജസ്‌ലയോട് വെളിപ്പെടുത്തിയിരിക്കുകയാണ്.

എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. രക്ഷിതാക്കള്‍ ചോദിച്ചപ്പോള്‍ ഞാന്‍ സത്യം പറഞ്ഞു. അവരൊന്നും എന്നോട് പറഞ്ഞില്ല. വീണയോട് തനിക്ക് ഗേള്‍ഫ്രണ്ട് ഉണ്ടെന്ന് പറഞ്ഞ സുജോ എന്നോട് എക്‌സ് ഗേള്‍ ഫ്രണ്ടിനെ കുറിച്ച് വീണയോട് പറഞ്ഞുവെന്നാണ് പറഞ്ഞത്. പക്ഷേ ഞാന്‍ വിശ്വസിച്ചത് സുജോയെ ആയിരുന്നു. കാരണം എനിക്ക് അവനെ വലിയ ഇഷ്ടമായിരുന്നു.
അച്ഛനൊക്കെ വലിയ വിഷമമായി. ഞാന്‍ കരയുന്നു. ഇഷ്ടപ്പെട്ട ചെറുക്കന് വേണ്ടി കരയുന്നു. അങ്ങനെ ആയപ്പോ എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല. റിവഞ്ചൊന്നും വേണ്ട, താനും സ്ട്രാറ്റജിയായിരുന്നു എന്ന് കരുതണമെന്ന് അലക്‌സാന്‍ഡ്രയോട് ജസ്‌ല പറഞ്ഞ് കൊടുക്കുന്നു. എല്ലാം എന്റെ മനസില്‍ മാത്രമാണെന്നും അവനോട് ഞാന്‍ സംസാരിക്കുമെന്നും ഇത് ഗെയിമാണെന്ന് മനസിലായത് പുറത്ത് പോയപ്പോഴായിരുന്നെന്നും സാന്ദ്ര പറയുന്നു.


Click it and Unblock the Notifications