അവന്‍ എന്നെ കുത്തി കീറിയാണ് ഇങ്ങോട്ട് വിട്ടത്! പ്രണയത്തില്‍ കുരുങ്ങിയ സാന്‍ഡ്ര പൊട്ടികരഞ്ഞ് പറയുന്നു
ബിഗ് ബോസിലെ സുജോയും അലക്‌സാന്‍ഡ്രയും പ്രണയത്തിലായിരുന്നെന്ന് കരുതിയിരുന്നവരുടെ മുന്നിലേക്ക് അങ്ങനെ അല്ലെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് സുജോ. ഗെയിമിന്റെ ഭാഗമായി ഞങ്ങള്‍ നടത്തിയ നാടകമാണെന്ന് എല്ലാവരോടും തന്നെ സുജോ പറഞ്ഞു. എന്നാല്‍ ഇത് ഉള്‍കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് സാന്‍ഡ്രയിപ്പോള്‍. കണ്ണിന് ചികിത്സ കഴിഞ്ഞ് വന്നതോടെയാണ് ഇരുവരും തമ്മില്‍ അകന്ന് നില്‍ക്കുന്നത്.
ഗെയിമെന്ന് പറഞ്ഞ് തുടങ്ങിയെങ്കിലും സുജോയോട് ശരിക്കും ഇഷ്ടം തോന്നിയെന്ന് പറഞ്ഞ് കരയുകയാണ് സാന്‍ഡ്ര. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വികാരഭരിതയായിട്ടിരിക്കുന്ന സാന്‍ഡ്രയെ ആണ് കാണാന്‍ കഴിയുന്നത്. പുറത്ത് പോയി കഴിഞ്ഞ് ഇയാള്‍ക്കാണ് സപ്പോര്‍ട്ട് എന്ന് മനസിലാക്കിയതിന് ശേഷം അയാള്‍ക്കൊപ്പം നില്‍ക്കുന്നത് ഒരു നിലപാടും ഇല്ലാത്തവരാണെന്ന് ഫുക്രു സാന്‍ഡ്രയോട് പറയുന്നു.

Recommended Video
അവന്‍ എന്നെ കുത്തി കീറിയിട്ടാണ് അകത്തേക്ക് വിട്ടിരിക്കുന്നത്. ഇച്ചിരി എങ്കിലും മനുഷ്യത്വം വേണ്ടേ. ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് അവന്‍ നശിപ്പിക്കുന്നതെന്ന് ഓര്‍മ്മ വേണം. കണ്ണില്‍ ചോര തുള്ളി പോലും ഇല്ല. എനിക്ക് പുറത്ത് ഒരു ജീവിതമുണ്ടെന്ന് ഒന്ന് ചിന്തിക്കാം. അവന് വേണ്ടി ഞാന്‍ എന്താണ് ചെയ്തിട്ടുള്ളതെന്ന് അവന് അറിയാം നിങ്ങള്‍ക്ക് അത് അറിയില്ലെന്നും സാന്‍ഡ്ര പറയുന്നു. ഫുക്രുവിനോടും സൂരജിനോടും വികാരഭരിതയായിട്ടായിരുന്നു സാന്‍ഡ്ര ഇക്കാര്യങ്ങള്‍ പറഞ്ഞത്.


Click it and Unblock the Notifications