രഹസ്യമായി കത്ത് കൈമാറി, എന്നെ കെട്ടാമെന്ന് പറഞ്ഞു! ഫേക്ക് ഗെയിം കളിക്കുന്ന സുജോയ്‌ക്കെതിരെ സാന്‍ഡ്ര

പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും ബിഗ് ബോസിലൂടെ പ്രണയിച്ചതും വിവാഹിതരായതും വലിയ വാര്‍ത്തയായിരുന്നു. അതിനാല്‍ തന്നെ രണ്ടാമത് ബിഗ് ബോസ് തുടങ്ങിയതോടെ ആരാധകര്‍ കാത്തിരുന്നത് വീണ്ടുമൊരു പ്രണയം കാണാനായിരുന്നു. സുജോ മാത്യവും അലക്‌സാന്‍ഡ്രയും തമ്മിലുള്ള സൗഹൃദം ഏകദേശം പ്രണയത്തിലേക്ക് എത്തിയെന്നായിരുന്നു എല്ലാവരും കരുതിയത്.

എന്നാല്‍ കണ്ണിന് അസുഖം വന്ന് പുറത്ത് പോയി തിരിച്ച് വന്നതിന് ശേഷം സാന്ദ്രയും സുജോയും തമ്മില്‍ പഴയത് പോലെ സൗഹൃദമില്ല എന്നതാണ്. താന്‍ ഗെയിമിന്റെ ഭാഗമായിട്ടാണ് സാന്ദ്രയുമായി അടുത്തതെന്ന് പലരോടും സുജോ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സാന്ദ്ര ഏറെ അസ്വസ്ഥയാണെന്നാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചതും.

Recommended Video

Bigg Boss Malayalam Seaon 2 Day 53 Review | FilmiBeat Malayalam
സുജോ ഗെയിം കളിക്കുന്നു

ഫുക്രുവിനോടാണ് സുജോ ആദ്യം മനസ് തുറന്നത്. അന്ന് ടാസ്‌കിനിടയിലാണ് അവളെ പ്രൊപ്പോസ് ചെയ്തത്. അതിന് ശേഷം സര്‍വൈവ് ചെയ്യാന്‍ കൊള്ളാമെന്ന് തോന്നി. അതാണ് തുടര്‍ന്നത്. എല്ലാവരും സര്‍വൈവ് ചെയ്യാന്‍ വേണ്ടി ഗെയിം കളിക്കുകയാണല്ലോ എന്നാണ് സാന്ദ്രയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് സുജോ പറഞ്ഞത്. മാത്രമല്ല സഞ്ജന തന്റെ ഗേള്‍ഫ്രണ്ട് ആണെന്നും അത് സീരിയസ് റിലേഷന്‍ ആണെന്നുമൊക്കെ സുജോ പറഞ്ഞു. മാത്രമല്ല പ്രണയം അഭിനയിക്കാമെന്ന ആശയം മുന്നോട്ട് വെച്ചത് തന്നെ സാന്ദ്രയാണെന്നും സുജോ പറഞ്ഞിരുന്നു.

 സുജോ ഗെയിം കളിക്കുന്നു

ഇപ്പോള്‍ വീട്ടിലുള്ള എല്ലാവരോടും തന്നെ സുജോ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ രജിത്തിനൊപ്പം ചേര്‍ന്ന് പുതിയ ഗെയിം പ്ലാനിലാണ് സുജോ എന്ന് ആര്യയും പറഞ്ഞു. എന്നാല്‍ അവനോട് തനിക്ക് ശരിക്കും ഇഷ്ടമാണെന്നും വീട്ടുകാരോട് താന്‍ അതൊക്കെ പറഞ്ഞിരുന്നെന്നും അവര്‍ക്കും വലിയ വിഷമമായി എന്നൊക്കെ സാന്ദ്ര ജസ്‌ലയോടും പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ചില തുറന്ന് പറച്ചിലുകള്‍ വീട്ടില്‍ നടന്നിരിക്കുകയാണ്. സുജോ ഇപ്പോള്‍ പറയുന്ന ഓരോ വാക്കുകളുമാണ് സാന്ദ്രയെ കുഴപ്പത്തിലാക്കിയത്.

സുജോ ഗെയിം കളിക്കുന്നു

ഒരു സ്ട്രാറ്റജി പ്ലാന്‍ ചെയ്യുകയും അത് കൈയില്‍ നിന്ന് പോയപ്പോള്‍ എല്ലാ പഴിയും ഒപ്പമുള്ള ആളുടെ തലയില്‍ കെട്ടി വെക്കുകയും ചെയ്തത് പോലെയാണ് സുജയോട് പ്രവൃത്തി. തനിക്ക് ഇങ്ങോട്ട് കിട്ടിയ വൈബ് അനുസരിച്ചാണ് തന്റെ മനസില്‍ സുജോയെ കുറിച്ച് ഫീലിങ്‌സ് ഉണ്ടായതെന്ന് ജസ്‌ലയോട് സംസാരിക്കുന്നതിനിടെ സാന്‍ഡ്ര പറയുന്നു. അവന്റേത് ബുദ്ധിപരമായ നീക്കമായിരുന്നു. തന്റെ വികാരങ്ങളെ അവന് മുതലാക്കാന്‍ സാധ്യച്ചിട്ടുണ്ടെങ്കില്‍ ആ കഴിവിനെ താന്‍ അംഗീകരിക്കുന്നുവെന്നും സാന്‍ഡ്ര പറയുന്നു. സുജോയെ വിശ്വാസത്തിലെടുത്തത് തന്റെ മാത്രം തെറ്റാണ്.

 സുജോ ഗെയിം കളിക്കുന്നു

ഉള്ളിന്റെ ഉള്ളിലെ ഇഷ്ം സംഭവിച്ച് പോയൊരു പാകപ്പിഴയാണ്. പറ്റി പോയ തെറ്റ് ഇനി ഒരിക്കലും സംഭവിക്കില്ലെന്നും തിരിച്ച് വരവില്‍ ഞാന്‍ പഠിച്ച പാഠം അതാണെന്നും സാന്‍ഡ്ര പറയുന്നു. ബിഗ് ബോസില്‍ നിന്നും രണ്ടാഴ്ച പുറത്ത് പോയതിന് ശേഷം തങ്ങള്‍ പരസ്പരം കത്തുകള്‍ കൈമാറിയിട്ടുണ്ടെന്ന കാര്യവും സംസാരത്തിനിടെ സാന്‍ഡ്ര വെളിപ്പെടുത്തി. ആരും അറിയാതെയായിരുന്നു ഈ കത്ത് കൈമാറ്റം. സുജോ ആണ് തനിക്ക് ആദ്യം കത്ത് തന്നത്. സാന്‍ഡി, ഐ മിസ് യൂ... എന്നായിരുന്നു കത്തിലെ ആദ്യ വാചകം.

സുജോ ഗെയിം കളിക്കുന്നു

പരസ്പരം പ്രോത്സാഹിപ്പിക്കുന്ന വാക്കുകളാണ് കത്തിലുണ്ടായിരുന്നത്. ഡോക്ടറെ കാണാന്‍ ആശുപത്രിയിലെത്തുന്ന സമയത്തായിരുന്നു ഇവര്‍ക്കിടയിലെ ചെറിയ സംഭാഷണങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. ഈ സയമം നിന്നെ വേറെ ആരും കെട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ കെട്ടിക്കോളം എന്ന് പോലും സുജോ പറഞ്ഞിട്ടുണ്ടെന്നും സാന്‍ഡ്ര പറയുന്നു. നിന്റെ ഔദാര്യം എനിക്ക് വേണ്ട എന്നായിരുന്നു അന്ന് താന്‍ നല്‍കിയ മറുപടി എന്നും സാന്‍ഡ്ര ഓര്‍ക്കുന്നു.

സുജോ ഗെയിം കളിക്കുന്നു

സുജോയെ കുറിച്ച് ഫുക്രുവും സാന്‍ഡ്രയോട് ചോദിച്ചിരുന്നു. അവന്‍ ഭയങ്കര ഫേക്ക് ആണെന്നാണ് ഫുക്രു പറഞ്ഞത്. എനിക്ക് കുഴപ്പമില്ലെന്നും എന്നാല്‍ നിന്നോട് പറഞ്ഞത് പോലെ തന്നെ ടാസ്‌കിനിടയില്‍ തര്‍ക്കിച്ചാല്‍ അത് കാര്യമായിട്ട് എടുക്കേണ്ടെന്നാണ് സുജോ എന്നോട് സംസാരിച്ചതെന്നും സാന്‍ഡ്ര പറഞ്ഞത്. താന്‍ ആവശ്യമില്ലാതെ സെന്റി കാണിക്കരുതെന്നും മനസില്‍ പോലും അങ്ങനെ ഒരു ചിന്ത വരുത്തരുതെന്നും ജസ്‌ല ഉപദേശിക്കുന്നു. ഇല്ലെന്നായിരുന്നു സാന്‍ഡ്രയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X