രജിത്ത് കുമാറിനെ അനുകൂലിച്ച് സാന്ദ്രയും! തുറന്നടിച്ച് രേഷ്മ, ഇനി കളി മാറും
ബിഗ് ബോസ് രണ്ടാം സീസണില്‍ എറ്റവുമധികം ആരാധക പിന്തുണയുളള മല്‍സരാര്‍ത്ഥിയാണ് രജിത്ത് കുമാര്‍. തുടക്കം മുതല്‍ അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണയില്‍ മറ്റുളള മല്‍സരാര്‍ത്ഥികള്‍ ആശങ്കപ്പെടാറുണ്ട്. മുന്‍പ് തളളി പറഞ്ഞവരില്‍ ചിലര്‍ ഇപ്പോള്‍ ഡോക്ടര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ഹൗസിലേക്ക് വീണ്ടും തിരിച്ചെത്തിയ രഘു, സുജോ, വെെല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ അമൃത-അഭിരാമി തുടങ്ങിയവരും മാഷിനൊപ്പം നിന്നാണ് ഗെയിം കളിക്കുന്നത്.
ഗ്രുപ്പായി നിന്നുകൊണ്ടുളള ഇവരുടെ കളികള്‍ ബിഗ് ബോസ് വീട്ടില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. മുന്‍പ് തനിക്കൊപ്പം നിന്ന സുജോ ഇപ്പോള്‍ കൂടെയില്ലാത്തതിന്റെ പരിഭവം അലക്‌സാന്‍ഡ്രയില്‍ കാണാം. ബിഗ് ബോസിന്റെ തുടക്കത്തില്‍ പ്രണയജോഡികളായി കണ്ട ഇരുവരും ഇപ്പോള്‍ ശത്രുക്കളാണ്.

തിരിച്ചുവരവില്‍ സുജോ രജിത്തിനൊപ്പം കൂടിയപ്പോള്‍ സാന്ദ്ര എന്തു ചെയ്യണം എന്നറിയാതെ പരുങ്ങലിലാണ്. ആരും കൂടെയില്ലാത്ത സമയത്തും തന്റെ നിലപാടുകള്‍ സാന്‍ഡ്ര തുറന്നുപറയാറുണ്ട്. സുജോയെ പോലെ സാന്ദ്രയും ഫേക്കാണെന്ന് ചില മല്‍സരാര്‍ത്ഥികള്‍ക്ക് അഭിപ്രായമുണ്ട്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ രജിത്ത് കുമാറിനെ അനുകൂലിച്ചുകൊണ്ടുളള സാന്ദ്രയുടെ സംസാരം ശ്രദ്ധേയമായിരുന്നു.
Recommended Video

കഴിഞ്ഞ ദിവസം നടന്ന കോടതി ടാസ്‌ക്കിനിടെ ആയിരുന്നു രജിത്തിനെ അനുകൂലിച്ച് സാന്ദ്ര സംസാരിച്ചത്. പിന്നാലെ രജിത്ത് കുമാറിനെ അനുകൂലിച്ചതിന്റെ കാരണം സാന്ദ്രയോട് രേഷ്മ തിരക്കിയിരുന്നു. അതിന് സാന്ദ്ര നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ഈ പ്രശ്‌നം കോടതി വരെ പോകാതെ തീര്‍ക്കമായിരുന്നുവെന്നും അതുകൊണ്ടാണ് രജിത്തിനെ അനുകൂലിച്ചതെന്നുമാണ് സാന്ദ്ര പറഞ്ഞത്.

എന്നാല്‍ പ്രശ്‌നം കോടതിയിലെത്തിച്ചത് രജിത്താണെന്നും അതിന് എങ്ങനെ ദയയെ കുറ്റം പറയാനാവുമെന്നും രേഷ്മ ചോദിച്ചു. ഒടുവില്‍ നിന്റെ റിയല്‍ സൈഡ് എന്താണെന്ന് എനിക്ക് മനസിലായെന്ന് രേഷ്മ സാന്ദ്രയോട് പറഞ്ഞു. ഈ സംഭവത്തോടെ സുജോയുമായി വീണ്ടും അടുക്കാനുളള ശ്രമങ്ങളിലാണ് സാന്ദ്ര എന്നത് വ്യക്തമാണ്.

എന്നാല്‍ സാന്ദ്രയുമായി ഇനി കൂട്ട് വേണ്ടെന്ന് നിലപാടില്‍ തന്നെയാണ് സുജോ. രജിത്തിന്റെ ഗ്രൂപ്പിലുളള ആരും സാന്ദ്രയെ അങ്ങോട്ട് അധികം അടുപ്പിക്കുന്നില്ല. അവരില്‍ രഘു മാത്രമാണ് സാന്ദ്രയ്‌ക്കൊപ്പം നില്‍ക്കാറുളളത്. രജിത്തിന്റെ ഗ്രുപ്പിലേക്ക് സാന്ദ്രയും വരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇനി വരുന്ന എപ്പിസോഡില്‍ സാന്ദ്രയുടെ മാറ്റങ്ങള്‍ കണ്ടു തന്നെ അറിയാം.


Click it and Unblock the Notifications